പാരീസിന്റെ നടുവിൽ സ്ഥിതിചെയുന്ന സിറ്റെ ദ്വീപിൽ ആണ് പന്ത്രണ്ടാം നൂറ്റാണ്ടിലെ നോത്ര്ദാം കത്തീഡ്രലും കോടതിയും. പാരീസിന്റെ ആത്മീയ-നീതിന്യായ വ്യവസ്ഥകളുടെ കേന്ദ്രമാണ് ഈ ദ്വീപ്.
വിദ്യാഭ്യാസത്തിന്റെയും ബൗദ്ധികജീവിതത്തിന്റെയും പര്യായമാണ് ഇടതുകര. ഇവിടെയാണ് പുരാതനമായ യൂണിവേഴ്സിറ്റി.
ഒളിന്പിക്സിൽ കേരളംപാരീസ് ഒളിന്പിക്സിൽ ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ഏഴു മലയാളികൾ. ടോക്കിയോ ഒളിന്പിക്സിൽ ഹോക്കിയിൽ വെങ്കലം നേടിയ പി.ആർ. ശ്രീജേഷാണ് ഇന്ത്യൻ മലയാളി സംഘത്തിലെ സൂപ്പർ ഹീറോ.
എന്നാൽ, ഒളിന്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളിയാരെന്ന ചോദ്യത്തിനുത്തരമാണ് കണ്ണൂർ സ്വദേശിയായ സി.കെ. ലക്ഷ്മണൻ. 1924 പാരീസ് ഒളിന്പിക്സിലാണ് ലക്ഷ്മണൻ പങ്കെടുത്തത്. പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിലായിരുന്നു മത്സരിച്ചെങ്കിലും മെഡൽ നേടാനായില്ല.
സ്വാതന്ത്ര്യത്തിനു മുന്പ് ഇന്ത്യ പങ്കെടുത്ത മൂന്നാമത് ഒളിന്പിക്സായിരുന്നു 1924ൽ പാരീസിൽ അരങ്ങേറിയത്. ഏറ്റവും ശ്രദ്ധേയം ഒരു മലയാളി പങ്കെടുത്ത ആദ്യ ഒളിന്പിക് വേദിയിലാണ് ഇത്തവണ ലോക കായിക മാമാങ്കം. അതായത്, ആദ്യമായി ഒരു മലയാളി ഒളിന്പ്യനായതിന്റെ 100-ാം വാർഷികം...
കേരളക്കരയിൽനിന്ന് ഒളിന്പിക്സിൽ പങ്കെടുത്ത ആദ്യ വനിതയാണ് പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പി.ടി. ഉഷ. 1980 മോസ്കോ ഒളിന്പിക്സിലായിരുന്നു ഉഷ ആദ്യ വനിതാ ഒളിന്പ്യനായത്.
2024 പാരീസ് ഒളിന്പിക്സിലെ ഏഴു മലയാളികൾ അടക്കം ഇതുവരെ ആകെ 59 പേരാണ് കേരളക്കരയിൽ ഒളിന്പ്യന്മാരായത്.
1984 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ സെക്കൻഡിന്റെ നൂറിൽ ഒരു അംശത്തിന്റെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡൽ നഷ്ടപ്പെട്ടത്. 400 മീറ്റർ ഹർഡിൽസ് ഫൈനലിലായിരുന്നു ഇന്ത്യയുടെയും പി.ടി. ഉഷയുടെയും ചരിത്ര മെഡൽ നഷ്ടം.
ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്, പുരുഷ ബാഡ്മിന്റണിൽ എച്ച്.എസ്. പ്രണോയ്, ട്രിപ്പിൾജംപിൽ അബ്ദുള്ള അബൂബക്കർ, പുരുഷ 4-400 മീറ്റർ റിലേയിൽ വൈ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ എന്നിങ്ങനെ ഏഴു മലയാളികളാണ് 2024 പാരീസ് ഒളിന്പിക്സിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്. 2020 ടോക്കിയോയിൽ ഒന്പത് മലയാളികളുണ്ടായിരുന്നു.
ഒളിന്പിക്സ് വേദിയിൽനിന്നു ചരിത്രത്തിൽ ഇതുവരെ രണ്ട് വെങ്കലം മാത്രമാണ് മലയാളക്കരയിലേക്ക് എത്തിയത്. രണ്ടും ഹോക്കിയിലൂടെയായിരുന്നു എന്നതും രണ്ടു പേരും ഗോൾ കീപ്പർമാരായിരുന്നു എന്നതും ശ്രദ്ധേയം. 1972 മ്യൂണിക് ഒളിന്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പറായിരുന്നു കണ്ണൂർ ബർണശേരി സ്വദേശിയായ മാനുവൽ ഫ്രെഡെറിക്.
2019ൽ ധ്യാൻ ചന്ദ് പുരസ്കാരം ലഭിച്ചു. 2020 ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യ ഹോക്കി വെങ്കലം നേടിയത് എറണാകുളം കിഴക്കന്പലത്ത് സ്വദേശിയായ പി.ആർ. ശ്രീജേഷിന്റെ മികവിൽ. ഗോൾവലയ്ക്കു മുന്നിൽ വൻമതിലായ ശ്രീജേഷായിരുന്നു 1980നുശേഷം ഒളിന്പിക്സിൽ ഇന്ത്യക്ക് ഹോക്കിയിലൂടെ ഒരു മെഡൽ ലഭിക്കുന്നതിൽ നിർണായകമായത്.
ഭാഗ്യ ചിഹ്നം ഫ്രീജിയൻ തൊപ്പി2024 പാരീസ് ഒളിന്പിക്സിന്റെ ഭാഗ്യ ചിഹ്നമാണ് ഫ്രീജിയൻ തൊപ്പി. ഫ്രഞ്ച് വിപ്ലവത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ തൊപ്പിയുടെ പേരാണ് ഫ്രീജ്. രണ്ട് ഫ്രീജുകളാണ് പാരീസ് ഒളിന്പിക്സിനുള്ളത്.
അവയിൽ ഒരെണ്ണം സമ്മർ ഒളിന്പിക്സിനെയും മറ്റൊന്ന് പാരാലിന്പിക്സിനെയും പ്രതിനിധീകരിക്കുന്നു. പാരാലിന്പിക് ഗെയിംസിനെ പ്രതിനിധീകരിക്കുന്ന ഫ്രീജിന് കൃത്രിമ കാലാണ്.
‘ഞങ്ങൾ ഒറ്റയ്ക്ക് വേഗത്തിൽ പോകുന്നു, പക്ഷേ ഒരുമിച്ച് ഞങ്ങൾ മുന്നോട്ട് പോകുന്നു’ എന്നതാണ് 2024 ഒളിന്പിക്സ് ഭാഗ്യചിഹ്നത്തിന്റെ മോട്ടോ. ലിബർട്ടി ക്യാപ് എന്നും ഫ്രീജിയൻ തൊപ്പി അറിയപ്പെടുന്നു.