ദുരൂഹതയൊഴിയാതെ ചിക്കുവിന്റെ കൊലപാതകം
<യ> ഭർത്താവ് നാലു മാസമായി ജയിലിലും

മലയാളി നഴ്സ് അതിക്രൂരമായി കൊല്ലപ്പെട്ടിട്ട് നാലുമാസം പിന്നിട്ടിട്ടും കൊലപാതകികളെ കണ്ടെത്താൻ കഴിയാത്തത്തിനാൽ ഭർത്താവ് ലിൻസൻ ഇപ്പോഴും തടവറയിൽ.

കഴിഞ്ഞ ഏപ്രിൽ 20നാണ് കറുകുറ്റി തെക്കേൽ അയിരൂക്കാരൻ റോബർട്ടിന്റെ മകൾ ചിക്കു(27)വിനെ താമസസ്‌ഥലത്തെ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായ നിലയിലാണ് ചിക്കുവിനെ കൊലപ്പെടുത്തിയിരുന്നത്. 37ഓളം മുറിവുകൾ ചിക്കുവിന്റെ ശരീരത്തിലേറ്റിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ചിക്കു അതിദാരുണമായി കൊല്ലപ്പെടുമ്പോൾ അഞ്ചുമാസം ഗർഭിണിയായിരുന്നു. ചിക്കുവും ഭർത്താവ് ലിൻസനും സലാലയിലെ ബദർ അൽ സമാഗ്രൂപ്പ് ഓഫ് മെഡിക്കൽസിലെ ജീവനക്കാരായിരുന്നു. ചിക്കു നഴ്സും ലിൻസൻ ഗ്രൂപ്പിന്റെ പിആർഒയുമായിരുന്നു.
ജോലി ചെയ്യുന്ന ആശുപത്രിയുടെ എതിർവശത്തുള്ള ഇരുനില ഫ്ലാറ്റിലായിരുന്നു താമസം. കുടുംബത്തിന്റെ സുരക്ഷ കൂട്ടുന്നതിനായി മറ്റൊരിടത്തുനിന്ന് ഇവിടേക്ക് താമസം മാറ്റുകയായിരുന്നു. സാധാരണ ജോലിക്കെത്തുന്ന സമയം കഴിഞ്ഞിട്ടും എത്താഞ്ഞതിനെ തുടർന്ന് ഫ്ലാറ്റിലെത്തിയ ലിൻസന് ബെഡ് ഷീറ്റിൽ മൂടിയ നിലയിൽ രക്‌തം വാർന്ന നിലയിൽ കിടക്കുന്ന പ്രിയതമയുടെ ശരീരമാണ് കാണാൻ കഴിഞ്ഞത്. ആകെ പേടിച്ചരണ്ട ലിൻസൻ ആശുപത്രി അധികൃതരെയും സുഹൃത്തുക്കളെയും വിവരം അറിയിക്കുകയായിരുന്നു. അവർ എത്തിയശേഷം ജോലി ചെയ്യുന്ന ആ ശുപത്രിയിലേക്കും പിന്നീട് സർക്കാർ ഉടമസ്‌ഥതയിലുമുള്ള ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചിക്കുവിന്റെ ഇരു ചെവികളിലും അണിഞ്ഞിരുന്ന കമ്മൽ ഉൾപ്പെടെ 12ഓളം പവൻ സ്വർണാഭരണങ്ങളും അപഹരിക്കപ്പെട്ടിരുന്നു. ഇരുകാതുകളും അറുത്തുമാറ്റിയ നിലയിലുമായിരുന്നു.

ഇരുനിലകളിലുള്ള ഫ്ലാറ്റിലെ ബഡ്റൂമിലാണ് കൊല ചെയ്യപ്പെട്ട ചിക്കുവിനെ കണ്ടെത്തിയത്. ഫ്ലാറ്റിന്റെ വാതിൽ അകത്തുനിന്നു പൂട്ടിയിരിക്കയായിരുന്നു. ബഡ്റൂം തുറന്നു കിടക്കുകയും അക്രമി സ്ലൈഡിംഗ് വിൻഡോയിലൂടെ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിനുശേഷം ഫ്ലാറ്റിന്റെ കെയർടേക്കർ പാക്കിസ്‌ഥാൻ സ്വദേശിയേയും ഭർത്താവ് ലിൻ സനേയും ഒമാൻ റോയൽ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം ആദ്യം കണ്ട സാക്ഷി എന്ന നിലയിൽ കാര്യങ്ങൾ ചോദിച്ചറിയാനെന്നു പറഞ്ഞാണ് ലിൻസനെ കസ്റ്റഡിയിലെടുത്തത്.നാലായിരത്തോളം പേരെ കൊലപാതകം സംബന്ധിച്ച് ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് യാതൊരുവിധ സൂചനകളും ലഭിച്ചിട്ടില്ല. ലിൻസൻ ഒഴികെ ബാക്കിയെല്ലാവരെയും വിട്ടയച്ചു. പോലീസ് കസ്റ്റഡിയിൽ വച്ചിരുന്ന ലിൻസനെ പിന്നീട് കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു.

ഗർഭിണിയായ മലയാളി നഴ്സിന്റെ കൊലപാതകം വൻ വാർത്താപ്രാധാന്യം നേടിയതോടെ സംസ്‌ഥാന കേന്ദ്ര സർക്കാരുകൾ ഇടപ്പെട്ടു. ഭർത്താവ് ലിൻസന് കൊലപാതകവുമായി ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞതായും കാര്യങ്ങൾ ചോദിച്ചറിയാനായിട്ടാണ് ഒമാൻ റോയൽ പോലീസ് പിടിച്ചു വച്ചിരിക്കുന്നതുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ വന്നു കണ്ട ലിൻസന്റെ മാതാപിതാക്കളെ അറിയിച്ചു.നിരപരാധിത്വം തെളിയുമെന്നും പ്രിയതമയുടെ മൃതദേഹത്തോടൊപ്പം ലിൻസന് നാട്ടിലേക്ക് പോരാ നാകുമെന്ന പ്രതീക്ഷയിലും മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരുന്നത് നീട്ടിവച്ചു കൊണ്ടിരുന്നു. ഒടുവിൽ ലിൻസന്റെ മോചനം വൈകുമെന്നറിഞ്ഞ് കൊല്ലപ്പെട്ട് 12 ദിവസങ്ങൾക്കു ശേഷം ചിക്കുവിന്റെ മൃതദേഹം കറുകുറ്റിയിലെ സ്വവസതിയിലെത്തിച്ച് കറുകുറ്റി ക്രിസ്തുരാജാ ആശ്രമം പള്ളിയിൽ സംസ്കരിച്ചു.


കറുകുറ്റിയിലെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടി, സ്‌ഥലം എം പി തുടങ്ങിയവർ ചിക്കുവിന്റെ കൊലപാതകികളെ കണ്ടെത്തുന്നതിനും നിരപരാധിയായ ഭർത്താവിനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനും സമ്മർദ്ദം ചെലുത്തുമെന്നു പ്രഖ്യാപനം നടത്തിയെങ്കിലും യാതൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016മൗഴ01ൃമ2.ഷുഴ മഹശഴി=ഹലളേ>

<യ> സാഹചര്യ തെളിവുകൾ എതിര്

ലിൻസന് എതിരായത് വിരലടയാളങ്ങൾ. കൊല്ലപ്പെട്ട ചിക്കുവിന്റെ ശരീരത്തു നിന്നും ലിൻസന്റെ വിരലടയാളങ്ങൾ മാത്രമാണ് അന്വേഷണ ഉദ്യോഗസ്‌ഥർക്ക് ലഭിച്ചത്.

അതിക്രൂരമായി കൊല നടത്തിയവർ യാതൊരു തുമ്പും അവശേഷിപ്പിക്കാതെയാണ് കൃത്യം നടത്തിയത്. 37 കുത്തുകൾ ശരീരത്തി ൽ ഏറ്റിരുന്നു. കൂടാതെ ഇരുകാതുകളും അറുത്തും മാറ്റിയിരുന്നു. ഫ്ലാറ്റിന്റെ ഒരു താക്കോൽ കൈവശം സൂക്ഷിച്ചിരുന്ന പാക്കിസ്‌ഥാൻ സ്വദേശിയെ സംശയിച്ച് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. കൊലപാതകം നടത്തിയത് പ്രഫഷണലുകളാണെന്നത് ലിൻസനെ പ്രതിക്കൂട്ടിലാക്കുന്നു. ലിൻസൻ മാത്രമാണ് ഒമാൻ റോയൽ പോലീസിന്റെ പ്രതിഭാഗത്തുള്ളത്. കൊലപാതകം നടന്ന ദിവസത്തെ സി.സി.ടി.വി ശാസ്ത്രീയ തെളിവുകളും എതിരായതിനാലാണ് ലിൻസന് ജയിലിൽ കഴിയേണ്ടി വരുന്നത്. നിയമസഹായം നൽകാൻ ബന്ധുക്കളും സുഹൃത്തുക്കളും വക്കീലിനെ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനങ്ങൾ ഇല്ല

ഒമാനിലെ നിയമം അനുസരിച്ച് ഒൻപതു മാസക്കാലം വരെ സംശയമുള്ളയാളെ തടവിലാക്കാമത്രെ. അക്കാലയളവിനുള്ളിൽ കേസ് തെളിയിക്കപ്പെടാതെ വന്നാൽ സാഹചര്യ തെളിവുകൾ വച്ച് നിഗമനത്തിലെത്താം. ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ പ്രിയതമയേയും അവളുടെ ഉദരത്തിലുണ്ടായിരുന്ന പിഞ്ചോമനയേയും നഷ്‌ടപ്പെട്ടു. ചെയ്യാത്ത തെറ്റിന് കാരാഗ്രഹത്തിൽ അടക്കപ്പെട്ടിരിക്കുകയുമാണ്.

തന്റെ പ്രിയതമയുടെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണാനാകാതെയാണ് ലിൻസൻ തടവറയിലാക്കപ്പെട്ടിരിക്കുന്നത്. പ്രവാസി സംഘടനകൾ ചിക്കുവിന്റെ പിതാവിനെ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. യാതൊരു വിധ സംശയങ്ങളും ഇവർ ലിൻ സനെതിരെ പറഞ്ഞിട്ടില്ല. ലിൻസൻ നിരപരാധിയാണെന്ന് ഇവർ ആണയിട്ടു പറയുന്നു.

<യ> കുത്തിവയ്പ് ആവശ്യപ്പെട്ടെത്തിയ ആളെ കൂട്ടുകാർക്ക് സംശയം

ജോലിക്കിടയിൽ ചിക്കുവും ഒമാൻ സ്വദേശിയുമായ ഒരാളുമായി വഴക്കുണ്ടായിരുന്നതായി ചിക്കുവിന്റെ കൂട്ടുകാർ ഓർക്കുന്നു. ചിക്കു ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യവെ ഒരാളെത്തി ഇൻജക്ഷൻ വേണമെന്നാവശ്യപ്പെട്ടു.ഡോക്ടറുടെ സ്ലിപ്പില്ലാതെ ഇൻജക്ഷൻ തരാനാകില്ലെന്നു പറഞ്ഞ ചിക്കുവുമായി വാക്കുതർക്കവും ഉണ്ടായതായി കൂട്ടുകാർ പറയുന്നു. കനത്ത ശകാരത്തിനൊടുവിൽ ഞാൻ കാണിച്ചു തരാമെന്ന ഭീഷണി മുഴക്കിയ ശേഷമാണത്രെ അയാൾ പോയത്. ഈ സംഭവം ഉണ്ടായി അഞ്ചാമത്തെ ദിവസമാണ് ചിക്കു കൊല്ലപ്പെടുന്നത്. മറ്റൊരാളുമായും ചിക്കുവോ ലിൻസനോ വഴക്കിട്ടിട്ടില്ലെന്നും കൂട്ടുകാർ പറയുന്നു.

എതിർക്കുന്നവരോട് കടുത്ത വൈരാഗ്യം വച്ചു പുലർത്തുന്നവരാണ് ഒരു വിഭാഗം ഒമാനികൾ. തങ്ങളെ അനുസരിക്കാത്തവരെ ഏതുവിധേനയും ഇല്ലാതാക്കാൻ ഇക്കൂട്ടർ ശ്രമിക്കുന്നവരാണിവർ.
അതിക്രൂരവും നിന്ദ്യവുമായ നില യിൽ കൊല നടത്തിയവർ നിരപരാധിയെ ജയിലിലടക്കുക കൂടി ചെയ്ത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.

<യ> –ബൈജു മേനാച്ചേരി