Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശം
എൻഡോസൾഫാൻ വിഷലിപ്തമായ മണ്ണിൽ അന്ധരായി ജീവിക്കുന്ന ഹതഭാഗ്യർക്കെല്ലാം ജീവിതം ആശങ്കകളുടേതാണ്. അച്ഛനോ അമ്മയ്ക്കോ ജോലിയോ പെൻഷനോ ഉണ്ടെങ്കിൽ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യമാണ്. ചലിക്കാൻ പരസഹായം വേണ്ടവരും മാരകരോഗങ്ങളാൽ വലയുന്നവരുമാണ് ഇവരെല്ലാം.
കണ്ണിനെ മൂടിയ ഇരുട്ടിനൊപ്പം ബുദ്ധിമാന്ദ്യം, തളർച്ച, മുഴകൾ എന്നിങ്ങനെ നീറുന്ന ആകുലതകളെ നേരിടുന്നവർക്കാണ് കുടുംബവരുമാനം മാനദണ്ഡമാക്കി സാന്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത്. കുടുംബ മാസവരുമാനം എണ്ണായിരം രൂപയാണ് സാന്പത്തിക ഇളവുകൾക്കും പഠന ആനുകൂല്യങ്ങൾക്കും പരിധി നിശ്ചയിച്ചിരിക്കുത്.
രക്ഷിതാക്കളുടെ വരുമാനം അന്ധരായ മക്കൾക്കും ബാധകമാക്കുന്നതിൽ അനീതിയുണ്ടെന്നതാണ് ഇരകൾക്കു പറയാനുള്ളത്. അച്ഛനമ്മമാരുടെ കാലശേഷം ഇവരെ ആരു സംരക്ഷിക്കുമെന്നോ എങ്ങനെ ജീവിക്കുമെന്നോ ചോദിച്ചാൽ ഉത്തരമില്ല. കാഴ്ചവൈകല്യത്തെ തോൽപിച്ച് ഉന്നതപഠനം നേടിയവർക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കിയാൽ ഒരു പരിധിവരെ സുരക്ഷിതരാകാം.
പെരിയ വടക്കേക്കര പുളിയപ്പുറം വിമുക്തഭടൻ അച്യുതന്റെയും ശോഭനയുടെയും മക്കളായ ശിവരാജിനും അനുജത്തി രേഖയ്ക്കും കാഴ്ചയില്ല. ബിരുദാനന്തരബിരുദവും ബിഎഡും പാസായ ഇരുവരും സർക്കാർ ജോലിക്കായി പരീക്ഷകൾ എഴുതുകയാണ്. രേഖ ധർമശാലയിലെ അന്ധവിദ്യാലയത്തിൽ താൽക്കാലിക അധ്യാപികയുമാണ്. അച്ഛൻ വിമുക്തഭടനാണെന്നതാണ് ഇവർക്ക് പഠന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ കാരണമായത്.
കാസർഗോഡ് സെൻട്രൽ യൂണിവേഴ്സറ്റിയിൽ നിന്ന് എംഎയും തുടർന്ന് ബിഎഡും പാസായവരാണ് ശിവരാജും രേഖയും.
രാജ്യത്തെ സംരക്ഷിച്ച ഭടന് മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്നതാണ് ഈ ദുരിതഭൂമിയിലെ അനുഭവം. അടഞ്ഞുപോയതും തിമിരം മൂടിയതുമായ കണ്ണുകളിൽ ഇറ്റുവീഴാൻ കണ്ണീർപോലുമില്ലാത്തവരുടെ നൊന്പരം ആരറിയുന്നു.
അന്ധതയും വൈകല്യങ്ങളുമുള്ളവർക്ക് വരുമാനം എൻഡോസൾഫാൻബാധിതർക്ക് അനുവദിച്ചിരിക്കുന്ന തുശ്ചമായ പെൻഷൻ മാത്രമാണ്. ഇതാവട്ടെ ആറും ഏഴും മാസം മുടങ്ങുകയും ചെയ്യുന്നു.
പഠനത്തിനും യാത്രകൾക്കും കടം ചോദിച്ചുനടക്കുന്നവരും ബാധ്യതകളിൽ ഉഴലുന്നവരും പലരാണ്. തനിയെ വസ്ത്രം കഴുകാനോ പാചകം ചെയ്യാനോ സാധിക്കാത്തവർ. തുച്ഛമായ രണ്ടായിരം രൂപ പെൻഷനല്ലാതെ എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ദിവസം തികച്ചു 100 രൂപ പോലും സമാശ്വാസം ലഭിക്കാത്തവരാണ് കാസർകോട്ടെ വിഷമഴയുടെ ഇരകൾ.
കോവിഡ് പ്രതിസന്ധിക്കിടെ പെൻഷൻകൂടി മുടങ്ങിയതോടെ എൻഡോസൾഫാൻ അവകാശദിനത്തിലും മരുന്ന് വാങ്ങാൻ പണമില്ലാതെ വലയുകയാണിവർ. ദുരിത ബാധിതരുടെ സംഘടനകൾ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. കിടപ്പിലായവർക്ക് രണ്ടായിരം രൂപയും മറ്റുള്ളവർക്ക് 1700 രൂപയുമാണ് പരമാവധി പെൻഷൻ. ഇവർ മറ്റെന്തെങ്കിലും പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ 500 രൂപ കുറവു വരും.
ഇരുളിന്റെ ഏകാന്തത
അടച്ചിട്ട മുറിയിൽ ഇരുൾപരന്ന ജീവിതത്തിൽനിന്ന് സുജിത്തും മണികണ്ഠനും പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് ഇറങ്ങിവരികയാണ്. മുളിയാർ കുംഭാര കോളനിയിൽ ഇവർ ചോദിക്കുന്നത് ജീവിക്കാൻ ഒരു ജോലിയാണ്. കാസർഗോഡിന്റെ നൊന്പരമായി മാറിയ രണ്ടു മുഖങ്ങളാണ് സുജിത്തും മണികണ്ഠനും.
വിഷമഴയിൽ നനഞ്ഞുണങ്ങിയ ഗ്രാമത്തിൽ പിറന്ന ഈ സഹോദരങ്ങളിലൂടെയാണ് ലോകം എൻഡോസൾഫാൻ ആഘാതത്തിന്റെ ആഴം ആദ്യം അറിഞ്ഞുതുടങ്ങിയത്. സുജിത്തിന്റെയും മണികണ്ഠന്റെയും വേദനകരമായ ജീവിതം അറിയാൻ വിദേശത്തുനിന്നു വരെ മാധ്യമപ്രവർത്തകർ എത്തിയ കാലമുണ്ടായിരുന്നു. ബാല്യത്തിൽതന്നെ ശരീരമാകെ വ്രണം പടർന്ന ഇവർ ദുരിതബാധിതരുടെ പ്രതീകമായി.
2011ലെ സ്റ്റോക്ക്ഹോം കണ്വൻഷനിലടക്കം എൻഡോസൾഫാൻ വിഷതീവ്രതയ്ക്ക് തെളിവായി രാജ്യങ്ങൾ കാണിച്ചത് ഇവരുടെ ദൈന്യതയാർന്ന ഫോട്ടോകളായിരുന്നു. ആയുസിന്റെ പകുതിയും ദുരിതമഴയിൽ നനഞ്ഞ ഇവരോടൊക്കെ നീതി പുലർത്താൻ ഒരു സർക്കാരിനും കഴിയുന്നില്ല.
ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ച ധനസഹായത്തിനായി ഇവർ പരിഗണിക്കപ്പെട്ടുമില്ല. ദുരിതബാധിതർക്ക് അഞ്ചു ലക്ഷം രൂപ നൽകണമെന്ന സുപ്രീംകോടതി വിധിയുടെ കാലാവധി പിന്നിടുന്പോഴും ഇവർ ഉൗഴം കാത്തുനിൽക്കുന്നവരുടെ നിരയിൽപോലുമില്ല. പ്രതിമാസം 2000 രൂപ പെൻഷൻ മാത്രമാണ് ആശ്വാസം. ജീവൻനിലിനുറത്താനുള്ള മരുന്നിനു മാത്രം മാസം ഇരുപതിനായിരം രൂപ ചെലവുവരും.
ബോവിക്കാനം യുപി സ്കൂളിലെ കഞ്ഞിപ്പുരയിൽ അരിവയ്ക്കുന്ന അമ്മ ലക്ഷ്മിക്കു ലഭിക്കുന്ന വരുമാനം ചെലവഴിച്ചാലും മരുന്നിനു തികയുന്നില്ല. കോവിഡ് വന്നതോടെ അരിവെയ്പ് ജോലിയും മുടങ്ങി. ഇവർക്കു കണക്കുകൂട്ടാനും എഴുതാനും അറിയാം. ഏതു ജോലിയും ചെയ്യാൻ ഇവർ തയാറുമാണ്. പക്ഷെ കാഴ്ചമൂടിയ ലോകത്ത് വ്രണങ്ങൾ ഉണങ്ങിയ ദേഹവുമായി നൊന്പരപ്പെടുന്നവർക്ക് ആരു ജോലി നൽകാൻ.
എ പ്ലസ് പ്രതീക്ഷ
അന്ധതയെ തോൽപിച്ച് എസ്എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ദേവീകിരണനും അനുജൻ ജീവൻരാജും. എൻമഗജെ എന്നോത്തടുക്ക ഈശ്വര നായ്ക്കിന്റെയും പുഷ്പലതയുടെയും മക്കൾ.
രണ്ടു പതിറ്റാണ്ടിലേറെ എൻഡോസൾഫാനിൽ നീറിയമർന്ന എൻമഗജെയിൽ ഇരുവരും ജനിച്ചത് കാഴ്ചയില്ലാതെയാണ്. പഠനത്തിൽ മാത്രമല്ല സ്കൂൾ സംസ്ഥാനകലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി മാധ്യമങ്ങളിൽ നിറഞ്ഞുനിന്നവരാണ് ഇരുവരും.
കാസർഗോഡ് ഗവ. എച്ച്എസ്എസിൽനിന്ന് സ്കൂൾ കലോത്സവങ്ങളിൽ ഹക്കീം എന്ന കൂട്ടുകാരന്റെ കൈപിടിച്ച് ദേവീകിരണ് വേദിയിലേക്ക് മെല്ലെവരുന്നതും സംഗീതമഴ പൊഴിച്ച് പ്രേക്ഷകരുടെ മനംകവർന്നതുമൊക്കെ അക്കാലത്ത് കേരളത്തെ കണ്ണീരണിയിച്ചിരുന്നു.
എൻഡോസൾഫാൻ ദുരിതം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട എൻമഗജെ ഗ്രാമത്തിൽനിന്ന് സംഗീതത്തെ സ്നേഹിക്കുകയും അതിൽ അലിഞ്ഞുചേരുകയും ചെയ്ത ദേവീകിരണ്.
പല ജില്ലകളിൽ നടന്ന സ്കൂൾ കലോത്സവവേദികളിൽ കിരണ് രാജിനു കണ്ണായി എത്തിയിരുന്നത് ഹക്കിമായിരുന്നു. ശാസ്ത്രീയസംഗീതത്തിലും ലളിതഗാനത്തിലും സംസ്ഥാന തലത്തിൽ സമ്മാനാർഹനായ ദേവീകിരണ്.
പ്ലസ് ടു ഉന്നത നിലയിൽ പാസായി കാസർകോട് ഗവ. കോളജിൽ നിന്ന് ബിഎ ഇംഗ്ളീഷ് ഫ്സ്റ്റ് ക്ലാസിൽ പാസായി. ഇപ്പോൾ കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എംഎ വിദ്യാർഥിയാണ്. പഠന പാഠ്യേതര രംഗങ്ങളിൽ മികവുപുലർത്തിയ അനുജൻ ജീവൻരാജ് കാസർഗോഡ് ഗവ.കോളജിൽ രണ്ടാം വർഷം ബിരുദത്തിന് പഠിക്കുന്നു. കൂലിപ്പണിക്കാരനായ ഈശ്വര നായ്ക്കിന് മക്കൾ ജോലി നേടി വീടുപുലർത്തുന്ന കാലം വരണമെന്ന ആഗ്രഹമാണ്.
മഹാദുരന്തത്തിലെ ഇരകൾക്ക് അനുവദിച്ച സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങിക്കിടക്കുന്നു. ഓരോ പെൻഷനും ഓരോ വീടിന്റെ ആശ്വാസ തുകയാണ്. കിടപ്പുരോഗികൾക്കും നടപ്പുരോഗികൾക്കും ചില്ലിക്കാശുപോലും കിട്ടുന്നില്ല. കാഴ്ചയില്ലാത്തവരുടെയും കിടപ്പുരോഗികളുടെയും പരസഹായത്തിൽ നാലു ചുവരുകളുടെ ഏകാന്തതയിൽ നെടുവീർപ്പെടുന്നവരുടെയും നൊന്പരങ്ങൾ ആരറിയാൻ.
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്ഷം; നീറുന്ന ഓര്മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില് എന്സ
ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
സദാശിവന്. കര്ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാ
സാജുവിന്റെ സൈക്കിള് യാത്ര തുടരുകയാണ്
കൊച്ചി: ലോക്ഡൗണ് കാലത്ത് വ്യായാമത്തിനായി തുടങ്ങിയ സൈക്കിള് സവാരി പോലീസ് ഉദ്യേ
സ്വാതി ഹൃദയം പാടുന്നു
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാ
മധുരവസന്തത്തിന്റെ നാദം
മലയാള സിനിമാ ലോകത്ത് മറ്റ് ഗായികമാരുമായിച്ചേര്ന്ന് യുഗ്മഗാനങ്ങള് പാടി അന
നൂറടി ഉയരം, 200 ഇഞ്ച് വണ്ണം; അപൂർവ വൃക്ഷരാജനെ പരിചയപ്പെടാം
നൂറടിയോളം ഉയരത്തിൽ ഒരു മാവ്. ആകാശം മുട്ടെ നില്ക്കുന്ന മാവിന് ഇടയ്ക്കൊന്നും ശിഖരങ
എന്റെ ചെലവിനുള്ള കാശ് ഞാന് ഉണ്ടാക്കിക്കോളാം
അതേ, എനിക്ക് ചെലവിന് തരാന് ആരും കഷ്ടപ്പെടേണ്ടട്ടോ. എനിക്കുള്ളത് ഞാന് സമ്പാദി
ആനത്താവളത്തിലെ കുറുന്പൻ കണ്ണൻ
കോന്നി : കുറുമ്പും കാട്ടിയും കാണികളിൽ കൗതുകം ഉണർത്തിയും ആനത്താവളത്തിൽ കണ്ണന്
ത്രെഡ് ആർട്ടിൽ വിരിയുന്ന മലയാളത്തിന്റെ സ്വന്തം നിത്യഹരിതനായകൻ
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാ
മലിനജലം ഉപയോഗിച്ച് കന്നച്ചെടികൾ വളർത്തി മാതൃകയായി
മലിനജലം സംസ്കരിക്കുന്നതിന് നൂതന മാതൃക കണ്ടെത്തിയിരിക്കുകയാണ് മിണാലൂരിൽ പ
നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള നീർപ്പക്ഷിസർവേ, തൃശൂർ - പൊന്നാനി കോ
ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താര
കാൽനടയായി ഭാരതപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള് കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
കാൽനടയായി ഭാരത്യപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള് കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
വീണ്ടും കുറ്റം നിഷേധിച്ച് ഇന്ദ്രാണി
താൻ ചെയ്ത കുറ്റം മറച്ചുപിടിക്കാൻ വേണ്ടി ഇന്ദ്രാണി പരമാവധി ശ്രമങ്ങൾ നടത്തി. മക
കുരുക്കായി ഡ്രൈവറുടെ മൊഴി
അക്കാലത്തു പീറ്റർ സ്റ്റാർ ഇന്ത്യയുടെ സിഇഒ സ്ഥാനം രാജിവച്ച് ഐഎൻഎക്സ് മീഡിയ എന്ന
ചുരുളഴിയുന്നു
മുംബൈയിലെ ഒരു പുറമ്പോക്ക്ഭൂമിയാണ് റായ്ഗഡ്. മാലിന്യമടക്കം ആർക്കും എന്തും കൊണ്ടു
ഷീന ബോറ ജീവനോടെയുണ്ടോ?
കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമാ
കാഴ്ചയുടെ വസന്തമൊരുക്കി മണിമുല്ല
കാഴ്ചയുടെ വസന്തമൊരുക്കി വഴിയന്പലത്ത് മണിമുല്ല പൂത്തു. ചിത്രകാരനായ വഴിയന്പ
ജയനെ മറക്കാൻ എങ്ങനെ കഴിയും ?
1980 നവംബർ 16ന് മലയാള സിനിമയെ കണ്ണീരിലാഴ്ത്തി ജയൻ എന്ന അതുല്യപ്രതിഭ കളമൊഴി
ലാലേ....കുനി.....!
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിലുക്കം. എത്ര കണ്ടാലും ഈ
സെറ്റ് മുഴുവൻ നിലവിളിച്ചുപോയി...
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു ചിത്രമാണ് ബിഗ്ബി. രൂപത്തിലും ഭാവത
ദൈവമുണ്ടെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു - ജോൺ ഏബ്രഹാം
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് "ഷൂട്ടൗട്ട് അറ്റ് വഡാല’. 2013 ൽ ജോണ് ഏബ്ര
അക്ഷയ്കുമാർ ഒരിക്കലും വിചാരിച്ചില്ല; അങ്ങനെ സംഭവിക്കുമെന്ന്
പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് സിംഗ് ഈസ് ബ്ലിയിംഗ്. അക്ഷയ്കുമാറാണ് നായകൻ. ഈ
അനുപം ഖേർ കാലുയർത്തി, ഷാരൂഖ് പെട്ടു
ബോളിവുഡ് സിനിമയിൽ ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആണ്. അദ്ദേഹത്തിനും ഷൂട്ടിംഗിനിടെ പരിക്
കജോളിന്റെ ഓർമ പോയി
ബോളിവുഡിലെ സൂപ്പർ സുന്ദരിമാരിൽ ഒരാളാണ് കജോൾ. ഒരു കാലത്ത് ബോളിവുഡ് സിനിമ അട
ഓരോ ദിവസവും മൂന്നു കുട്ടികൾ!
കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും കാവലുകളും ശക്തമാവുമ്പോഴും കാണാതാകു
പിന്നിൽ പലവിധ മാഫിയകൾ....
കൊല്ലത്ത് ദേവനന്ദന എന്ന പെൺകുട്ടിയെ കാണാതായപ്പോൾ ഇതുവരെ കേരളത്തിൽ ഉണ്ടാകാത
ഇന്നും ഞെട്ടലിൽ...
ഏകദേശം 35 വർഷങ്ങൾക്കു മുന്പു നടന്നൊരു സംഭവമാണിത്. തമിഴ്നാട്ടിൽനിന്നു കേരളത
ഈ പെൺകുട്ടികൾ എവിടെയാ..?
ഒട്ടേറെ തിരോധാനങ്ങള്ക്കു കേരളം സാക്ഷിയായിട്ടുണ്ട്. ചിലർ തിരിച്ചെത്തി. വര്ഷങ
തുടർക്കഥയാകുന്ന തിരോധാനങ്ങൾ
ദിനംപ്രതി കാണാതാകുന്ന മക്കള് മതാപിതാക്കളുടെ നെഞ്ചിലെ അണയാത്ത നെരിപ്പോടാണ്.
ഈ കുട്ടികൾ എവിടേക്കു പോകുന്നു
കേരളത്തില് കാണാതാകുന്ന
കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ഓരോ വര്
കളിസ്ഥലങ്ങൾ ടർഫ് കോർട്ടിലേക്ക് വഴിമാറുന്നു
നമ്മുടെ നാട്ടിൻപുറങ്ങളിലെ ഫുട്ബോൾ കോർട്ടുകളുടെ ലെവലൊക്കെ ആകെ മാറുകയാണ്. മണ്ണും പൊ
ചക്രത്തിലിരുന്നു ചായ കുടിക്കാം
വൈക്കം കായലോരത്ത് കെടിഡിസി മോർട്ടൽ വളപ്പിൽ കെടിഡിസി കെഎസ്ആർടിസി യുടെ സഹകരണത്തോടെ ആരംഭിച്ച ഡബിൾ ഡക്കർ
പകരക്കാരനില്ലാത്ത പുനീത്!
തെന്നിന്ത്യന് സിനിമാ ലോകത്തെ, പ്രത്യേകിച്ച് കന്നട സിനിമാ മേഖലയെ അതീവ ദുഖത്തില
കമ്മലിൽ ഒരുങ്ങിയ കുഞ്ഞ് സംരംഭം
പേപ്പറുകൊണ്ടും ക്ലേ ഉപയോഗിച്ചും വിവിധ തരത്തിലുള്ള കമ്മലുകള് നിര്മ്മിച്ച് പ
ഒരു നടന്റെ സമര സഹന യാത്ര !
ഒത്തിരി കഷ്ടപ്പെട്ടു മുഖ്യധാരാ സിനിമയിലെത്തിയ നടനാണ് ജോജു ജോര്ജ്. ജൂണിയര് ആ
സിസി ടിവി ദൃശ്യങ്ങൾ
ദത്ത് വിവാദത്തിൽ അനുപമ വനിതാ ശിശുവികസന വകുപ്പിന് നൽകിയ പരാതിയിൽ വകുപ്പ് ഡ
വിചിത്രം, അവിശ്വസനീയം!
എസ്എഫ്ഐ പ്രവർത്തകയായ പേരൂർക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ
വിതുന്പിയും വിറങ്ങലിച്ചും തലമുറകൾ
കോഡംബേളൂർ ചുള്ളിക്കര അയറോത്ത് മണികണ്ഠൻ എട്ടാം ക്ലാസിലെത്തിയതോടെയാണ് കാഴ്