മേഴ്സിക്കുട്ടിയമ്മയ്ക്ക് വേണ്ടി അഞ്ച് വയസുകാരിയുടെ പ്രസംഗം
Wednesday, March 31, 2021 11:13 AM IST
കുണ്ടറ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്വീകരണ യോഗത്തിൽ അഞ്ചുവയസുകാരി സോയ എന്ന കുട്ടിയുടെ പ്രസംഗം ആവേശകരമായി.
കുണ്ടറയിൽ മാത്രമല്ല അടുത്ത മണ്ഡലമായ ഇരവിപുരത്തും കൊല്ലത്തും സോയ പ്രസംഗിച്ചു. അടുത്തുള്ള ഒരു വിദ്യാലയത്തിലെ യുകെജി വിദ്യാർഥിനിയാണ് സോയ. കൊല്ലത്ത് പിണറായി വിജയൻ പങ്കെടുത്ത യോഗത്തിലും സോയ പ്രസംഗിച്ചിരുന്നു.