ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
നി​പ്പ: ഭ​യ​മ​ല്ല ജാ​ഗ്ര​ത​യാ​ണ് വ​ർ​ധി​പ്പി​ക്കേ​ണ്ട​തെ​ന്ന് മ​മ്മൂ​ട്ടി
കൊ​ച്ചി: ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് നി​പ്പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു എ​ന്ന വാ​ർ​ത്ത ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യ​ല്ല വേ​ണ്ട​തെ​ന്ന് ന​ട​ൻ മ​മ്മൂ​ട്ടി. ജാ​ഗ്ര​ത​യാ​ണ് വ​ർ​ധി​പ്പി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു.

ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഈ ​സ​മ​യ​ത്ത് വേ​ണ്ടെ​തെ​ന്നു പ​റ​ഞ്ഞ മ​മ്മൂ​ട്ടി ഇ​തി​ലും എ​ത്ര​യോ വ​ലി​യ ഭീ​തി​ക​ളെ മ​റി​ക​ട​ന്ന​വ​രാ​ണ് നാ​മെ​ന്നും ചോ​ദി​ക്കു​ന്നു. ഒ​ന്നി​ച്ചു നി​ന്ന് നി​പ്പ​യെ കീ​ഴ​ട​ക്കാം എ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.