മു​ല്ല​പ്പെ​രി​യാ​ർ അണക്കെട്ടിലെ പ്ര​ള​യം: കൂടുതൽ കടുവകൾ ചത്തതായി സൂചന
മു​ല്ല​പ്പെ​രി​യാ​ർ അണക്കെട്ടിലെ പ്ര​ള​യം: കൂടുതൽ കടുവകൾ ചത്തതായി സൂചന
കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ പ്ര​​ള​​യ​​ത്തി​​ൽ കൂ​ടു​ത​ൽ ക​ട​വു​ക​ൾ ച​ത്ത​താ​യി സൂ​ച​ന.
പെ​​രി​​യാ​​ർ റേ​​ഞ്ചി​​ൽ താ​​ന്നി​​ക്കു​​ടി ഭാ​​ഗ​​ത്തു​നി​ന്ന് ഇ​ന്ന​ലെ 13 വ​​യ​​സു​​ള്ള ആ​​ണ്‍​ക​​ടു​​വ​​യു​​ടെ ജ​​ഡം ക​​ണ്ടെ​​ത്തി. ജ​​ഡ​​ത്തി​​ന് ഏ​​ഴു​ ദി​​വ​​സ​​ത്തെ പ​​ഴ​​ക്ക​​മു​​ണ്ടെ​ന്നു പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​ൽ തെ​​ളി​​ഞ്ഞു.

കേ​ര​ള​ത്തെ മു​ക്കി​യ പ്ര​​ള​​യ ദി​വ​സ​ങ്ങ​ളി​ലാ​ണ് ക​​ടു​​വ ച​ത്ത​തെ​ന്ന് ഇ​​തി​​ൽ​​നി​​ന്നു വ്യ​​ക്ത​​മാ​​ണ്. ക​​ടു​​വ​​യു​​ടെ ശ്വാ​​സ​​കോ​​ശ​​ത്തി​​ൽ വെ​​ള്ള​​വും മ​​ണ്ണി​​ന്‍റെ അം​​ശ​​വും ക​​ണ്ടെ​​ത്തി. ദേ​​ശീ​​യ ക​​ടു​​വ സം​​ര​​ക്ഷ​​ണ അ​​ഥോ​​റി​​റ്റി​​യു​​ടെ നി​​യ​​മ​​പ്ര​​കാ​​രം ഫോ​​റ​​സ്റ്റ് വെ​​റ്റ​​റി​​ന​​റി സ​​ർ​​ജ​​ൻ ഡോ. ​​അ​​ബ്ദു​​ൾ സ​​ത്താ​​റാ​ണ് പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​ത്തി​യ​ത്.


വെ​​റ്റ​​റി​​ന​​റി ഡോ​​ക്ട​​ർ​​മാ​​രാ​​യ കാ​​ർ​​ത്തി​​ക, മാ​​ത്യു, എ​​ൻ​​ജി​​ഒ പ്ര​​തി​​നി​​ധി എം.​​എ​​ൻ. ജ​​യ​​ൻ, ഇ​​ക്കോ​​ള​​ജി​​സ്റ്റ് ര​​മേ​​ഷ്, പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ ഉ​​ഷ രാ​​ജ​​ൻ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് പോ​​സ്റ്റ്മോ​​ർ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ ​ദി​​വ​​സം മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​നു സ​​മീ​​പ​​ത്തു​​നി​​ന്ന് ആ​​ണ്‍​ക​​ടു​​വ​​യു​​ടെ ജ​​ഡം ല​​ഭി​​ച്ചി​​രു​​ന്നു. ഈ ​​ക​​ടു​​വ​​യും ച​​ത്ത​​തു ശ്വാ​​സ​​കോ​​ശ​​ത്തി​​ൽ വെ​​ള്ളം ക​​യ​​റി​​യാ​​ണ്.
ര​​ണ്ട് ആ​​ന​​ക​​ൾ, ര​​ണ്ട് മ്ലാ​​വ് എ​​ന്നി​​വ​​യു​​ടെ ജ​​ഡ​​വും ല​​ഭി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.