ര​സി​ച്ചെ​ഴു​താം ര​സ​ത​ന്ത്രം (ഭാഗം- 3)
ര​സി​ച്ചെ​ഴു​താം ര​സ​ത​ന്ത്രം (ഭാഗം- 3)
മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​ർ

സ​മ​യം: 1 മ​ണി​ക്കൂ​ർ
സ്കോ​ർ: 40

1 മു​ത​ൽ 5 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും 4 എ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക. 1 സ്കോ​ർ വീ​തം

1. 1s2 2s2 2p6 3s2 3p6 4s2 3d1 എ​ന്ന സ​ബ്ഷെ​ൽ ഇ​ല​ക്‌​ട്രോ​ൺ വി​ന്യാ​സ​മു​ള്ള മൂ​ല​ക​ത്തി​ന്‍റെ അ​റ്റോ​മി​ക ന​ന്പ​ർ എ​ത്ര?
(9, 20, 21, 18)

2. വാ​യു നി​റ​ച്ച ബ​ലൂ​ൺ ജ​ല​ത്തി​ന​ടി​യി​ലേ​ക്ക് താ​ഴ്ത്തു​ന്പോ​ൾ അ​തി​ന്‍റെ വ​ലി​പ്പം കു​റ​യു​ന്നു. ഈ ​പ്ര​തി​ഭാ​സം ഏ​തു വാ​ത​ക നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.?

3. ഒ​രു നി​ശ്ചി​ത മാ​സ് വാ​ത​ക​ത്തി​ന്‍റെ 300K യി​ലെ വ്യാ​പ്തം 600 mL. ആ​യാ​ൽ 320 K യി​ലെ വ്യാ​പ്തം എ​ത്ര? (മ​ർ​ദ​ത്തി​ന് വ്യ​ത്യാ​സ​മി​ല്ല).
(640 mL, 660 mL, 546 mL, 660 mL)

4. ബ​ന്ധം ക​ണ്ടെ​ത്തി വി​ട്ടു​പോ​യ ഭാ​ഗം പൂ​രി​പ്പി​ക്കു​ക
ഈ​തീ​ൻ : പോ​ളി​ത്തീ​ൻ
ടെ​ട്രാ​ഫ്ളൂ​റോ ഈ​തീൻ : -----

5. ഈ​ത​റു​ക​ളി​ലെ ഫംഗ്ഷ​ണ​ൽ ഗ്രൂ​പ്പി​ന്‍റെ പേ​രെ​ന്താ​ണ്.?

6 മു​ത​ൽ 10 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും 4 എ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക. 2 സ്കോ​ർ വീ​തം.

6. താ​ഴെത്ത​ന്നി​രി​ക്കു​ന്ന Zn-Cu ഗാൽ​വ​നി​ക് സെ​ല്ലി​ന്‍റെ ചി​ത്രം വി​ശ​ക​ല​നം ചെ​യ്ത് ചു​വ​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​മെ​ഴു​തു​ക.



a) "X' എ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഭാ​ഗ​ത്തി​ന്‍റെ പേ​രെ​ന്ത്?
b) Cu ഇ​ല​ക്‌​ട്രോ​ഡി​ലെ രാ​സ​പ്ര​വ​ർ​ത്ത​ന സ​മ​വാ​ക്യം എ​ഴു​തു​ക.

7. സി​ൽ​വ​ർ നൈ​ട്രേ​റ്റ് ലാ​യ​നി​യി​ൽ മ​ഗ്‌​നീ​ഷ്യം ദ​ണ്ഡ് ഇ​റ​ക്കി​വ​ച്ചാ​ൽ സം​ഭ​വി​ക്കു​ന്ന രാ​സ​മാ​റ്റ​ത്തി​ന്‍റെ സ​മ​വാ​ക്യം ചു​വ​ടെ ചേ​ർ​ക്കു​ന്നു.
2Ag1+NO31- + Mgo Mg2+(NO1-)2 + 2Ago

a) ഏ​തു മൂ​ല​ക​ത്തി​നാ​ണ് ഓ​ക്സീ​ക​ര​ണം സം​ഭ​വി​ച്ച​ത്? ഓ​ക്സി​ഡേ​ഷ​ൻ ന​ന്പ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ക.
b) സി​ൽ​വ​ർ, മ​ഗ്‌​നീ​ഷ്യം എ​ന്നി​വ ഇ​ല​ക്‌​ട്രോ​ഡു​ക​ളാ​യി നി​ർ​മി​ക്കു​ന്ന ഗാ​ൽ​വ​നി​ക് സെ​ല്ലി​ന്‍റെ കാ​ഥോഡ് ഏ​തു ലോ​ഹ​മാ​യി​രി​ക്കും?

8. CH3-CH2-CH2-CH2-CH2-OH എ​ന്ന ക​ണ്ട​ൻ​സ്ഡ് ഫോ​ർ​മു​ല ശ്ര​ദ്ധി​ക്കു​ക.
a) ഈ ​സം​യു​ക്ത​ത്തി​ന്‍റെ IUPAC നാമം ​എ​ന്താ​ണ്?
b) ഇ​തി​ന് എ​ത്ര പൊ​സി​ഷ​ൻ ഐ​സോ​മെ​റു​ക​ൾ സാ​ധ്യ​മാ​ണ്? ഏ​തെ​ങ്കി​ലും ഒ​ന്നി​ന്‍റെ ഘ​ട​ന എ​ഴു​തു​ക.

9. കോ​പ്പ​റി​ന്‍റെ അ​റ്റോ​മി​ക ന​ന്പ​ർ 29 ആ​ണ്.
a) 29Cu ന്‍റെ സ​ബ്ഷെ​ൽ​ത​ല ഇ​ല​ക്‌​ട്രോ​ൺ​വി​ന്യാ​സം എ​ഴു​തു​ക.
b) Cu2O എ​ന്ന സം​യു​ക്ത​ത്തി​ൽ കോ​പ്പ​റി​ന്‍റെ ഓ​ക്സീ​ക​ര​ണാ​വ​സ്ഥ ക​ണ​ക്കാ​ക്കു​ക.

10. അ​ലു​മി​ന​യു​ടെ (Al2O3) വൈ​ദ്യു​ത​വി​ശ്ലേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഴെ ത​ന്നി​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​മെ​ഴു​തു​ക.
a) അ​ലു​മി​ന​യി​ൽ ക്ര​യോ​ലൈ​റ്റ് ചേ​ർ​ക്കു​ന്ന​തെ​ന്തി​ന്?
b) വൈ​ദ്യു​ത​വി​ശ്ലേ​ഷ​ണം ന​ട​ക്കു​ന്പോ​ൾ Al 3+ അ​യോ​ൺ ഏ​ത് ഇ​ല​ക്‌‌ട്രോ​ണി​ലേ​ക്ക് നീ​ങ്ങു​ന്നു? ഇ​വി​ടെ ന​ട​ക്കു​ന്ന രാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ സ​മ​വാ​ക്യ​മെ​ഴു​തു​ക.

11 മു​ത​ൽ 15 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും നാ​ലെ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക. 3 സ്കോ​ർ വീ​തം

11. പ​ട്ടി​ക​യി​ൽ വി​ട്ടു​പോ​യ ഭാ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​ക.



12. CO2 വി​ന്‍റെ മോ​ളി​ക്യു​ലാ​ർ മാ​സ് 44 ആ​ണ്.
a) STP യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന 132g CO2 ൽ ​എ​ത്ര മോ​ൾ ത​ന്മാ​ത്ര​ക​ളു​ണ്ട്?
b) ഇ​ത്ര​യും വാ​ത​ക​ത്തി​ന്‍റെ വ്യാ​പ്തം എ​ത്ര ലി​റ്റ​ർ ആ​യി​രി​ക്കും?
c) STP യി​ൽ ഇ​തി​നു തു​ല്യ​മാ​യ വ്യാ​പ്ത​മു​ള്ള ഹൈ​ഡ്ര​ജ​ൻ ത​ന്മാ​ത്ര​ക​ളു​ടെ എ​ണ്ണം
എ​ത്ര​യാ​യി​രി​ക്കും?

13. പ​രീ​ക്ഷ​ണ​ശാ​ല​യി​ൽ അ​മോ​ണി​യ നി​ർ​മി​ക്കു​ന്ന വി​ധം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു.



a) അ​മോ​ണി​യ വാ​ത​കം ഈ​ർ​പ്പ​ര​ഹി​ത​മാ​ക്കാ​ൻ നീ​റ്റു​ക​ക്ക​യ്ക്ക് പ​ക​രം സ​ൾ​ഫ്യൂ​രി​ക് ആ​സി​ഡ്
ഉ​പ​യോ​ഗി​ക്കാ​മോ? എ​ന്തു​കൊ​ണ്ട്?
b) ഗ്യാ​സ് ജാ​ർ ക​മ​ഴ്ത്തി വ​ച്ചി​രി​ക്കു​ന്ന​തി​ൽ​നി​ന്ന് അ​മോ​ണി​യ വാ​ത​ക​ത്തി​ന്‍റെ സാ​ന്ദ്ര​ത​യെ​ക്കു​റി​ച്ച് എ​ന്തു മ​ന​സി​ലാ​ക്കാം?
c) സ​മ​വാ​ക്യം പൂ​ർ​ത്തീ​ക​രി​ക്കു​ക.
2NH4Cl + Ca (OH)2 + +2NH3

14. സോ​ഡി​യം ക്ലോ​റൈ​ഡ് ലാ​യ​നി​യി​ൽ Na+, Cl, H3O+, OH, H2O എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു.
a) ഈ ​ലാ​യ​നി​യെ വൈ​ദ്യു​ത​വി​ശ്ലേ​ഷ​ണം ചെ​യ്യു​ന്പോ​ൾ ആ​നോ​ഡി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന അ​യോ​ണു​ക​ൾ ഏ​തെ​ല്ലാം.?
b) കാ​ഥോ​ഡി​ൽ ന​ട​ക്കു​ന്ന രാ​സ​മാ​റ്റ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന സ​മ​വാ​ക്യ​മെ​ഴു​തു​ക.
c) ഖ​രാ​വ​സ്ഥ​യി​ലു​ള്ള സോ​ഡി​യം ക്ലോ​റൈ​ഡ് വൈ​ദ്യു​തി​യെ ക​ട​ത്തി​വി​ടാ​ത്ത​തി​നു കാ​ര​ണ​മെ​ന്ത്?

15. ലോ​ഹ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​താ​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രു​ക​ൾ ത​ന്നി​രി​ക്കു​ന്നു.
ഉ​രു​ക്കി വേ​ർ​തി​രി​ക്ക​ൽ, കാ​ൽ​സി​നേ​ഷ​ൻ, ലീ​ച്ചിം​ഗ്, സ്വേ​ദ​നം, റോ​സ്റ്റിം​ഗ്
a) വാ​യു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​യി​രി​നെ ചൂ​ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം മേ​ൽ​പ​റ​ഞ്ഞ​വ​യി​ൽ ഏ​താ​ണ്.?
b) ടി​ൻ, ലെ​ഡ് എ​ന്നീ ലോ​ഹ​ങ്ങ​ളു​ടെ എ​ന്തു പ്ര​ത്യേ​ക​ത​യാ​ണ് "ഉ​രു​ക്കി വേ​ർ​തി​രി​ക്ക​ൽ' പ്ര​ക്രി​യ​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ന്ന​ത്.?
c) സ്വേ​ദ​നം വ​ഴി ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന 3 ലോ​ഹ​ങ്ങ​ളു​ടെ പേ​രെ​ഴു​തു​ക.

16 മു​ത​ൽ 20 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും നാ​ലെ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​ക. 4 സ്കോ​ർ വീ​തം.

16. ചി​ല മൂ​ല​ക​ങ്ങ​ളു​ടെ ഇ​ല​ക്‌​ട്രോ​ൺ​വി​ന്യാ​സം ചു​വ​ടെ ചേ​ർ​ക്കു​ന്നു. (പ്ര​തീ​ക​ങ്ങ​ൾ യ​ഥാ​ർ​ഥ​മ​ല്ല).
A. [Ar]4s2 B. [Ne]3s23p5 C. [Ar] 3d5 4s2
a) A, B, C എന്നിവയി​ൽ സം​ക്ര​മ​ണ മൂ​ല​ക​മേ​ത്? ഇ​ത് ഏ​തു പീ​രി​യ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്നു?
b) B ഏ​തു ഗ്രൂ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ന്നു? ഈ ​ഗ്രൂ​പ്പി​ലെ മൂ​ല​ക​ങ്ങ​ൾ പൊ​തു​വേ ഏ​തു പേ​രി​ല​റി​യ​പ്പെ​ടു​ന്നു?
c) A യും B ​യും ത​മ്മി​ൽ ചേ​രു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​രി​യാ​യ പ്ര​സ്താ​വ​ന​ക​ൾ ഏ​തെ​ല്ലാം?
i) A യു​ടെ 1 ആ​റ്റം 2 ഇ​ല​ക്‌​ട്രോ​ണു​ക​ളെ സ്വീ​ക​രി​ക്കു​ന്നു.
ii) B യു​ടെ 1 ആ​റ്റം 1 ഇ​ല​ക്‌​ട്രോ​ണി​നെ സ്വീ​ക​രി​ക്കു​ന്നു.
iii) A യു​ടെ 1 ആ​റ്റം 2 ഇ​ല​ക്‌​ട്രോ​ണു​ക​ളെ വി​ട്ടു​കൊ​ടു​ക്കു​ന്നു.
iv) B യു​ടെ 1 ആ​റ്റം 2 ഇ​ല​ക്‌​ട്രോ​ണു​ക​ളെ സ്വീ​ക​രി​ക്കു​ന്നു.

17. മൊ​ളാ​സ​സി​ൽ യീ​സ്റ്റ് ചേ​ർ​ത്ത് ഫെ​ർ​മ​ന്‍റേ​ഷ​ൻ വ​ഴി​യാ​ണ​ല്ലോ എ​ത​നോ​ൾ വ്യാ​വ​സാ​യി​ക​മാ​യി നി​ർ​മി​ക്കു​ന്ന​ത്.
a) യീ​സ്റ്റി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള എ​ന്‍​സൈ​മു​ക​ൾ ഏ​വ?
b) ഈ ​എ​ൻ​സൈ​മു​ക​ൾ സു​ക്രോ​സി​നെ (C12H22O11) എ​ത​നോ​ളാ​ക്കി മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​വാ​ക്യ​ങ്ങ​ൾ എ​ഴു​തു​ക.

c) വി​ഷ​മ​ദ്യ​മാ​യ മെ​തി​ലേ​റ്റ​ഡ് സ്പി​രി​റ്റ് ത​യാ​റാ​ക്കു​ന്ന​തെ​ങ്ങ​നെ‍?
d) എ​തനോ​ളി​ൽ​നി​ന്ന് വി​നാ​ഗി​രി നി​ർ​മി​ക്കാ​ൻ ഒ​രു മാ​ർ​ഗം നി​ർ​ദേ​ശി​ക്കു​ക.

18. ഒ​രു ആ​ലി​സൈ​ക്ലി​ക് ഹൈ​ഡ്രോ​കാ​ർ​ബ​ണി​ന്‍റെ (വ​ല​യ സം​യു​ക്തം) ഘ​ട​ന ന​ൽ​കി​യി​രി​ക്കു​ന്നു.



a) ഈ ​സം​യു​ക്ത​ത്തി​ന്‍റെ IUPAC നാ​മ​വും ത​ന്മാ​ത്രാ​വാ​ക്യ​വും എ​ഴു​തു​ക.
b)
i. ഇ​തി​ന്‍റെ ഐ​സോ​മെ​ർ ആ​യി​ട്ടു​ള്ള ഒ​രു ഓ​പ്പ​ൺ ചെ​യി​ൻ സം​യു​ക്ത​മേ​ത്?
ii. ഈ ​ചെ​യി​ൻ സം​യു​ക്ത​ത്തി​ന്‍റെ ഘ​ട​ന വ​ര​യ്ക്കു​ക.
iii. ഈ ​സം​യു​ക്തം ഉ​ൾ​പ്പെ​ടു​ന്ന ഹോ​മ​ലോ​ഗ​സ് സീ​രീ​സ് ഏ​ത്?
(ആ​ൽ​ക്കെ​യ്ൻ, ആ​ൽ​ക്കീ​ൻ, ആ​ൽ​ക്കൈ​ൻ)

19. ബ്ലാ​സ്റ്റ് ഫ​ർ​ണ​സ് എ​ന്ന സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചാ​ണ് ഇ​രു​ന്പി​നെ അ​തി​ന്‍റെ അ​യി​രി​ൽ​നി​ന്നു വേ​ർ​തി​രി​ക്കു​ന്ന​ത്.
a) ഇ​രു​ന്പി​ന്‍റെ മു​ഖ്യ അ​യി​ര് ഏ​താ​ണ്?
b) ഈ ​അ​യി​രി​നെ നി​രോ​ക്സീ​ക​രി​ച്ച് അ​യ​ണാ​ക്കി മാ​റ്റു​ന്ന സം​യു​ക്ത​മേ​ത്?
c) ഇ​രു​ന്പ് നി​ർ​മാ​ണ​ത്തി​ലെ ഫ്ള​ക്സ്, ഗാ​ങ് എ​ന്നി​വ ഏ​തൊ​ക്കെ​യാ​ണ്? സ്ലാ​ഗ് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ സ​മ​വാ​ക്യം എ​ഴു​തു​ക.
d) പി​ഗ് അ​യ​ൺ എ​ന്നാ​ലെ​ന്ത്?

20. ഉ​ഭ​യ​ദി​ശാ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ സ​മ​യ-​രാ​സ​പ്ര​വ​ർ​ത്ത​ന നി​ര​ക്ക് ഗ്രാ​ഫ് ത​ന്നി​രി​ക്കു​ന്നു.



a) ഗ്രാ​ഫ് 1, ഗ്രാ​ഫ് 2 എ​ന്നി​വ​യി​ൽ പ​ശ്ചാ​ത് പ്ര​വ​ർ​ത്ത​ന​ത്തെ സൂ​ചി​പ്പി​ക്കു​ന്ന ഗ്രാ​ഫ് ഏ​ത്?
b) A എ​ന്ന ബി​ന്ദു രാ​സ​പ്ര​വ​ർ​ത്ത​ന​ത്തിന്‍റെ ഏ​തു ഘ​ട്ട​ത്തെ സൂ​ചി​പ്പി​ക്കു​ന്നു?
c) H2(g) + I2(g) 2HI(g) ഈ ​ഉ​ഭ​യ​ദി​​ശാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മ​ർ​ദ​ത്തി​ലുണ്ടാ​കു​ന്ന മാ​റ്റം സ​ന്തു​ല​നാ​വ​സ്ഥ​യെ എ​പ്ര​കാ​രം സ്വാ​ധീ​നി​ക്കു​ന്നു? കാ​ര​ണ​മെ​ന്ത്?
d) 2SO2+O2 450oc 2SO3 + താ​പം ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ താ​പ​നി​ല വ​ർ​ധി​പ്പി​ച്ചാ​ലു​ണ്ടാ​കു​ന്ന
മാ​റ്റ​മെ​ന്തെ​ന്ന് ലെ ​ഷാ​റ്റ്‌​ലി​യ​ർ ത​ത്ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ക.

ഉ​ത്ത​ര​സൂ​ചി​ക

1. 21 (ആ​കെ ഇ​ല​ക്‌​ട്രോ​ണു​ക​ളു​ടെ എ​ണ്ണം)
2. ബോ​യി​ൽ നി​യ​മം (മ​ർ​ദം കൂ​ടു​ന്പോ​ൾ വ്യാ​പ്തം കു​റ​യു​ന്നു)
3. 640 mL (V/T സ്ഥി​ര​സം​ഖ്യ, 600/300=2, 2 x 320 = 640)
4. ടെ​ഫ്ളോ​ൺ (മോ​ണോ​മെ​ർ : പോ​ളി​മെ​ർ)
5. ആ​ൽ​ക്കോക്സി (-O-R)
6.
a) സാ​ൾ​ട്ട് ബ്രി​ഡ്ജ്
b) Cu2+ + 2e -> Cu (കാ​ഥോ​ഡ്, ഇ​ല​ക്‌​ട്രോ​ൺ നേ​ട​ൽ, നി​രോ​ക്സീ​ക​ര​ണം)
7.
a) Mg (ഓ​ക്സി​ഡേ​ഷ​ൻ ന​ന്പ​ർ 0 ൽ ​നി​ന്ന് 2 ആ​യി കൂ​ടി)
b) സി​ൽ​വ​ർ (ക്രി​യാ​ശീ​ലം കു​റ​ഞ്ഞ ലോ​ഹം, നി​രോ​ക്സീ​ക​ര​ണം)

8.
a) പെ​ന്‍റ​ൻ -1-ഓ​ൾ
b) 3; CH3-CH2-CH2-CH-CH3
|
OH

9.
a) 29Cu 1s2 2s22p6 3s23p63d10 4s1
b) Cu1+2O2-

10.
a) അ​ലു​മി​ന​യു​ടെ ദ്ര​വ​ണാ​ങ്കം വ​ള​രെ കൂ​ടു​ത​ലാ​ണ്. ഇ​ത് കു​റ​യ്ക്കാ​നും വൈ​ദ്യു​ത​ചാ​ല​ക​ത വ​ർ​ധി​പ്പി​ക്കാ​നും​വേ​ണ്ടി​യാ​ണ് ക്ര​യോ​ലൈ​റ്റ് ചേ​ർ​ക്കു​ന്ന​ത്.
b) കാ​ഥോ​ഡി​ലേ​ക്ക് Al3+ + 3e -> Al

11.
a) CH3-CH3
b) ജ്വ​ല​നം
c) CH3-COO-CH2-CH3

12.
a) 132/44 = 3 (ഗ്രാ​മി​ലു​ള്ള മാ​സ്/GMM)
b) 3 x 22.4 ലി​റ്റ​ർ (മോ​ളു​ക​ളു​ടെ എ​ണ്ണം x മോ​ളാ​ർ വ്യാ​പ്തം)
c) 3 x 6.022 x 10 23 (മോ​ളു​ക​ളു​ടെ എ​ണ്ണം x അ​വ​ഗാ​ഡ്രോ സം​ഖ്യ)

13.
a) ഇ​ല്ല. സ​ൾ​ഫ്യൂ​രി​ക് ആ​സി​ഡ്, ബേ​സി​ക് സ്വ​ഭാ​വ​മു​ള്ള അ​മോ​ണി​യ​യു​മാ​യി രാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ടും.
b) അ​മോ​ണി​യ​യ്ക്ക് വാ​യു​വി​നേ​ക്കാ​ൾ സാ​ന്ദ്ര​ത കു​റ​വാ​ണ്.
c) 2NH4Cl + Ca (OH)2 --> CaCl2 + 2H2O + 2NH3

14.
a) ആ​നോ​ഡി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​വ Cl, OH കാഥോഡിലേക്ക് ആകർഷിക്കപ്പെടുന്നവ H3O+, Na+
b) 2H2O + 2e --> H2 + 2OH
c) അ​യോ​ണു​ക​ൾ​ക്ക് ച​ല​ന​സ്വാ​ത​ന്ത്ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ

15.
a) റോ​സ്റ്റിം​ഗ്
b) അ​പ​ദ്ര​വ്യ​ങ്ങ​ളേ​ക്കാ​ൾ കു​റ​ഞ്ഞ ദ്ര​വ​ണാ​ങ്കം
c) സി​ങ്ക്, കാ​ഡ്മി​യം, മെ​ർ​ക്കു​റി

16.
a) C (d ബ്ലോ​ക്ക്); നാ​ലാം പീ​രി​യ​ഡ് (ആ​റ്റ​ത്തി​ൽ 4 ഷെ​ല്ലു​ക​ൾ)
b) 17 (p ബ്ലോ​ക്കി​ൽ, 3p യി​ലെ 5 ന്‍റെ കൂ​ടെ 12 കൂ​ട്ടു​ന്നു), ഹാ​ലൊ​ജ​നു​ക​ൾ
c) ii, iii പ്ര​സ്താ​വ​ന​ക​ളാ​ണ് ശ​രി​യാ​യ​വ.
d) AB2 (A രണ്ട് ഇ​ല​ക്‌​ട്രോ​ണു​ക​ളെ വി​ട്ടു​കൊ​ടു​ക്കു​ന്നു. സം​യോ​ജ​ക​ത 2. B ഒരു ഇ​ല​ക്‌​ട്രോ​ണി​നെ സ്വീ​ക​രി​ക്കു​ന്നു. സം​യോ​ജ​ക​ത 1. സം​യോ​ജ​ത​ക​താ സം​ഖ്യ​ക​ൾ പ​ര​സ്പ​രം മാ​റ്റി പാ​ദാ​ങ്ക​മാ​യി എ​ഴു​തു​ന്പോ​ൾ രാ​സ​സൂ​ത്രം AB2)

17.
a) ഇ​ൻ​വെ​ർ​ട്ടേ​സ്, സൈ​മേ​സ്
b) C12H22O11 + H2O ഇ​ൻ​വെ​ർ​ട്ടേ​സ്--> C6H12O6+C6H12O6
C6H12O6 സൈ​മേ​സ്--> 2C2H5OH + 2CO2
c) എ​ത​നോ​ളി​ൽ വി​ഷ​പ​ദാ​ർ​ഥ​മാ​യ മെ​ത​നോ​ൾ ക​ല​ർ​ത്തി​യാ​ണ് മെ​ഥി​ലേ​റ്റ​ഡ് സ്പി​രി​റ്റ് ത​യാ​റാ​ക്കു​ന്ന​ത്.
d) എ​തനോ​ളി​നെ വാ​യു​വി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ അ​സ​റ്റോ​ബാ​ക്‌​ട​ർ എ​ന്ന ബാ​ക്‌​ടീ​രി​യ ഉ​പ​യോ​ഗി​ച്ച് ഫെ​ർ​മ​ന്‍റേ​ഷ​ൻ ന​ട​ത്തി വി​നാ​ഗി​രി നി​ർ​മി​ക്കാം.

18.
a) സൈ​ക്ലോ പ്രൊ​പെ​യ്ൻ; C3H6
b) i. പ്രൊ​പ്-1-​ഈ​ൻ

ii.


iii. ആ​ൽ​ക്കീ​ൻ

19.
a) ഹേ​മ​റ്റൈ​റ്റ്
b) കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് (CO)
c) ഫ്ല​ക്സ് CaO, ഗാ​ങ് SiO2
CaO + SiO2 --> CaSiO3
d) ബ്ലാ​സ്റ്റ് ഫ​ർ​ണ​സി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ഉ​രു​കി​യ അ​യ​ണി​ൽ 4 % കാ​ർ​ബ​ണും മ​റ്റു മാ​ലി​ന്യ​ങ്ങ​ളാ​യ മാം​ഗ​നീ​സ്, സി​ലി​ക്ക​ൺ, ഫോ​സ്ഫ​റ​സ് എ​ന്നി​വ​യും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​താ​ണ് പി​ഗ് അ​യ​ൺ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന​ത്.

20.
a) ഗ്രാ​ഫ് 2
b) സം​തു​ല​നാ​വ​സ്ഥ
c) സ്വാ​ധീ​നി​ക്കു​ന്നി​ല്ല. കാ​ര​ണം പു​രോ-​പ​ശ്ചാ​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി അ​ഭി​കാ​ര​ക​ങ്ങ​ളു​ടെ​യും ഉ​ല്പ​ന്ന​ങ്ങ​ളു​ടെ​യും മോ​ൾ എ​ണ്ണ​ത്തി​ൽ (2) വ്യ​ത്യാ​സം ഉ​ണ്ടാ​കു​ന്നി​ല്ല.
d) താ​പ​നി​ല വ​ർ​ധി​പ്പി​ച്ചാ​ൽ ലെ ​ഷാ​റ്റ്‌​ലി​യ​ർ ത​ത്ത്വമ​നു​സ​രി​ച്ച് വ്യൂ​ഹം താ​പ​നി​ല കു​റ​യ്ക്കാ​നാ​യി താ​പ​ത്തെ ആ​ഗി​ര​ണം ചെ​യ്യു​ന്ന പ​ശ്ചാ​ത് പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കും. ഇ​ത് ഉ​ല്പ​ന്ന​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കും. അ​തു​കൊ​ണ്ട് കൂ​ടു​ത​ൽ ഉ​ല്പ​ന്നം ല​ഭി​ക്കാ​ൻ താ​പ​നി​ല കു​റ​യ്ക്ക​ണം. എ​ന്നാ​ൽ വ​ള​രെ താ​ഴ്ന്ന താ​പ​നി​ല​യി​ൽ പ്ര​വ​ർ​ത്ത​ന​നി​ര​ക്ക് കു​റ​യും. അ​തു​കൊ​ണ്ട് അ​നു​കൂ​ല ഊ​ഷ്മാ​വ് 4500c പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു.

ബാബു ടി. ജോൺ
അസ്ത്രാ അക്കാഡമി, കാഞ്ഞിരപ്പള്ളി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.