ഡെങ്കി, ചിക്കൻപോക്സ് വൈറസുകൾ ആവുന്ന തരത്തിൽ കാര്യങ്ങൾ വൈറലാക്കുന്നുണ്ട്. നമ്മുടെ പോളിയോ വൈറസിനെ അവന്മാർ ഇഞ്ചിഞ്ചായി കൊന്നത് വൈറസ് കുടുംബത്തിലെ ആർക്കാണ് അത്ര പെട്ടെന്നു മറക്കാൻ കഴിയുക?’ - വികാരഭരിതനായി നിപ്പ വൈറസ് ചോദിച്ചു.
കംപ്യൂട്ടറിൽ നോക്കിയിരുന്ന കോവിഡ് രാജകുമാരൻ ഇതിനിടെ ചാടിയെണീറ്റു. ‘ദേ സിക്ക രാജകുമാരിയുടെ സന്ദേശമെത്തിയിരിക്കുന്നു. ഇതിനകം പത്തിരുപത്തഞ്ച് പേരെ അവൾ പിടിച്ചുകഴിഞ്ഞത്രേ. നമ്മുടെ കൊതുക് പടയാളികളാണ് സിക്കയ്ക്കു വേണ്ട സഹായമെല്ലാം ചെയ്തുതരുന്നത്. മലയാളികൾ വീണ്ടും വിരണ്ട ലക്ഷണമാണ്. യോഗവും ശുചീകരണവുമൊക്കെ തുടങ്ങിയിട്ടുണ്ട്. എന്നാലും, അനുസരിക്കുന്നവർ കുറവായതിനാൽ നമുക്കു പേടിക്കാനില്ല’.
ഒടുവിൽ എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്ന കാരണവർ എച്ച്ഐവി വൈറസിന്റെ പരുക്കൻ ശബ്ദം മുഴങ്ങി: ‘വാക്സിൻ എന്നു പറയുന്ന ഒരു കുന്ത്രാണ്ടമാണ് അവന്മാരുടെ ശക്തി. നമ്മുടെ പോളിയോ വൈറസിനെ പൊളിച്ചടുക്കിയതു വാക്സിൻ ആയിരുന്നു. നമ്മുടെ കോവിഡ് പടയാളികളെയും വാക്സിൻ ഇറക്കി തുരത്താനാണ് അവർ നീക്കം നടത്തുന്നത്.
എന്തായാലും, ഇങ്ങനെ വാക്സിൻ കൊടുത്താൽ ഒരു വർഷം കഴിഞ്ഞാലും അവർ എങ്ങുമെത്തില്ല. അതുകൊണ്ട് അത്ര പെട്ടെന്നു നമ്മെ ഒതുക്കാനാവില്ല. ആളകലം പാലിക്കാത്തവരെയും കൈകഴുകാത്തവരെയും നോട്ടമിടണം. പിന്നെ, വാക്സിനെന്നു കേട്ടാൽ ഹാലിളകുന്ന കുറെയെണ്ണമുണ്ടല്ലോ... വളഞ്ഞുപിടിച്ചോണം. മലയാളീ മറക്കരുത്, ഞങ്ങൾ പിന്നാലെ തന്നെയുണ്ട്!
മിസ്ഡ് കോൾ= ഓണം സ്പെഷൽ കിറ്റിൽ ക്രീം ബിസ്കറ്റ് ഉൾപ്പെടെ 17 ഇനങ്ങൾ.
- വാർത്ത= ഇത്തവണ ഓം ക്രീം മാവേലി!