ഭരണഘടനയും കാനൻ നിയമവും
വൈ​​വി​​ധ്യ​​ങ്ങ​​ളു​​ടെ നാ​​ടാ​​യ ഭാ​​ര​​തം വി​​വി​​ധ മ​​ത​​ങ്ങ​​ളു​​ടെ ജ​​ന​​നി​​യും ജ​​നി​​ഭൂ​​വു​​മാ​​ണ്. പാ​​ശ്ചാ​​ത്യ മ​​തേ​​ത​​ര​​ത്വ സ​​ങ്ക​​ല്പ​​ങ്ങ​​ളി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി എ​​ല്ലാ മ​​ത​​ങ്ങ​​ളേ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ക​​യും മ​​ത​​ങ്ങ​​ൾ​​ക്കെ​​ല്ലാം തു​​ല്യ​​പ്രാ​​ധാ​​ന്യം ക​​ല്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന മ​​തേ​​ത​​ര​​ത്വം ആ​​ർ​​ഷ​​ഭാ​​ര​​ത സം​​സ്കാ​​ര​​ത്തി​​ന്‍റെ മു​​ഖ​​മു​​ദ്ര​​യാ​​ണ്. ഈ ​​സം​​സ്കാ​​ര​​ത്തി​​ന്‍റെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണ് ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 25 മു​​ത​​ൽ 28 വ​​രെ ഖ​​ണ്ഡ​​ങ്ങ​​ളി​​ൽ ഉ​​ൾ​​ച്ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന മ​​ത​​സ്വാ​​ത​​ന്ത്ര്യം.

ഭാ​​ര​​തം ഒ​​രു മ​​തേ​​ത​​ര രാ​​ഷ്​​ട്ര​​മാ​​ണെ​​ന്ന് ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​മു​​ഖ​​ത്തി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത് 1976ലാ​​ണ്. എ​​ന്നാ​​ൽ, ഇ​​തു പു​​തു​​താ​​യി കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത​​ല്ലെ​​ന്നും 25 മു​​ത​​ൽ 28 വ​​രെ​​യു​​ള്ള ഖ​​ണ്ഡ​​ങ്ങ​​ളി​​ൽ വ്യം​​ഗ്യ​​മാ​​യി പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​യി പ​​റ​​യു​​ക​​മാ​​ത്ര​​മാ​​ണ് ഇ​​തു​​വ​​ഴി ചെ​​യ്ത​​തെ​​ന്നും 1994ലെ ​​എ​​സ്.​​ആ​​ർ. ബൊ​​മ്മൈ കേ​​സി​​ൽ (S.R. Bommai V. Union of India (1994) 2 SCR 644: AIR 1994 SC 1918: (1994) 3 SCC 1) സു​​പ്രീം​​കോ​​ട​​തി പ്ര​​സ്താ​​വി​​ക്കു​​ക​​യു​​ണ്ടാ​​യി.

മ​​തേ​​ത​​ര രാ​​ജ്യ​​മാ​​യ ഇ​​ന്ത്യ​​യി​​ൽ സ്വ​​ത്ത് ആ​​ർ​​ജി​​ക്കു​​ന്ന​​തി​​നും കൈ​​വ​​ശം​​വ​​യ്ക്കു​​ന്ന​​തി​​നും അ​​നു​​ഭ​​വി​​ക്കു​​ന്ന​​തി​​നും കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​നും വി​​വി​​ധ മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു ഭ​​ര​​ണ​​ഘ​​ട​​ന ന​​ൽ​​കു​​ന്ന അ​​വ​​കാ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ (ആ​​ർ​​ട്ടി​​ക്കി​​ൾ 26) കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീസ് ഹൃ​​ഷി​​കേ​​ശ് റോ​​യ് ഉ​​ൾ​​പ്പെ​​ട്ട ഡി​​വി​​ഷ​​ൻ ബ​​ഞ്ച് ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ കാ​ന​ൻ നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന പൊ​തുതാ​ത്പ​ര്യ​ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടു ക​​ഴി​​ഞ്ഞ ജൂ​​ലൈ 29ന് ​​പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി​​പ്ര​​സ്താ​​വം വ​​ള​​രെ പ്രാ​​ധാ​​ന്യ​​മ​​ർ​​ഹി​​ക്കു​​ന്ന​​താ​​ണ്.

1. ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ കാ​​ന​​ൻ നി​​യ​​മം ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മോ?

ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ കാ​​ന​​ൻ നി​​യ​​മ​​ത്തി​​ന്‍റെ ഭ​​ര​​ണ​​ഘ​​ട​​നാ സാ​​ധു​​ത​​യെ ചോ​​ദ്യം​​ചെ​​യ്തു​​കൊ​​ണ്ട് ഒ​​രു വ്യ​​ക്തി ന​​ൽ​​കി​​യ പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി​​യാ​​ണ് (W.P. (c) No. 20144/19) ഹൈ​​ക്കോ​​ട​​തി ത​​ള്ളു​​ക​​യും ഗൗ​​ര​​വ​​ബോ​​ധ​​മി​​ല്ലാ​​തെ പൊ​​തു​​താ​​ത്പ​​ര്യ​​ഹ​​ർ​​ജി ന​​ൽ​​കി നീ​​തി​​ന്യാ​​യ സം​​വി​​ധാ​​ന​​ത്തെ ദു​​രു​​പ​​യോ​​ഗി​​ച്ച​​തി​​ന് 25,000 രൂ​​പ പി​​ഴ ചു​​മ​​ത്തു​​ക​​യും ചെ​​യ്ത​​ത്. ഹ​​ർ​​ജി ന​​ൽ​​കി​​യ​​തി​​നു പി​​ന്നി​​ലു​​ള്ള ഗൂ​​ഢ​​മാ​​യ രാ​​ഷ്​​ട്രീ​​യ ല​​ക്ഷ്യ​​ങ്ങ​​ളും വ്യ​​ക്തി​​താ​​ത്പ​​ര്യ​​ങ്ങ​​ളും കോ​​ട​​തി തി​​രി​​ച്ച​​റി​​ഞ്ഞു എ​ന്ന​തു വി​ധി​പ്ര​സ്താ​വ​ത്തി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്. സ​​ഭ​​യു​​ടെ കാ​​ന​​ൻ നി​​യ​​മം സി​​വി​​ൽ നി​​യ​​മ​​ത്തി​​ന് വി​​ധേ​​യ​​മാ​​യി​​ട്ടി​​ല്ല, മ​​റി​​ച്ച് മാ​​ർ​​പാ​​പ്പ​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​നു കീ​​ഴി​​ലാ​​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ അ​​തു ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​വും ഇ​​ന്ത്യ​​യു​​ടെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​നു ഭീ​​ഷ​​ണി​​യു​​മാ​​ണ് എ​​ന്ന​​താ​​യി​​രു​​ന്നു ഹ​​ർ​​ജി​​ക്കാ​​ര​​ന്‍റെ വാ​​ദം.

കാ​​ന​​ൻ നി​​യ​​മം ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മാ​​ണെ​​ന്നും അ​​തു സി​​വി​​ൽ നി​​യ​​മ​​ത്തി​​നു വി​​ധേ​​യ​​മാ​​യി​​ട്ട​​ല്ല പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്നും എ​​ന്ത​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു ഹ​​ർ​​ജി​​ക്കാ​​ര​​ൻ വാ​​ദി​​ക്കു​​ന്ന​​ത് എ​​ന്നു വ്യ​​ക്ത​​മ​​ല്ല. ര​​ണ്ടു കാ​​ന​​ൻ നി​​യ​​മ സം​​ഹി​​ത​​ക​​ളാ​​ണ് ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ലു​​ള്ള​​ത്: (1) ലോ​​ക​​മെ​​ങ്ങു​​മു​​ള്ള ല​​ത്തീ​​ൻ സ​​ഭ​​ക​​ൾ​​ക്ക് മാ​​ത്രം ബാ​​ധ​​മാ​​കു​​ന്ന "കാ​​ന​​ൻ നി​​യ​​മ​​സം​​ഹി​​ത' (Code of Canon Law - CIC); (2) ലോ​​ക​​മെ​​ങ്ങു​​മു​​ള്ള പൗ​​ര​​സ്ത്യ സ​​ഭ​​ക​​ൾ​​ക്കു മാ​​ത്രം ബാ​​ധ​​ക​​മാ​​യ "പൗ​​ര​​സ്ത്യ​​സ​​ഭ​​ക​​ളു​​ടെ കാ​​ന​​ൻ നി​​യ​​മ സം​​ഹി​​ത' Code of Canons of the Eastern Churches - CCEO). സ​ഭ​ക​ളു​ടെ പ്ര​​ത്യേ​​ക ആ​​ചാ​​ര​​ങ്ങ​​ളെ​​യും ഓ​​രോ രാ​​ജ്യ​​ത്തും നി​​ല​​വി​​ലു​​ള്ള നി​​യ​​മ​​ങ്ങ​​ളെ​​യും പ​​രി​​ഗ​​ണി​​ച്ചു​​കൊ​​ണ്ടു രൂ​​പം​​ന​​ൽ​​കി​​യി​​ട്ടു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​ങ്ങ​​ളും സ​​ഭ​​യി​​ലു​​ണ്ട്. ഇ​​വ​​യി​​ലൊ​​ന്നു​​പോ​​ലും ഭാ​​ര​​ത​​ത്തി​​ന്‍റെ ഭ​​ര​​ണ​​ഘ​​ട​​ന​​യ്ക്കോ നി​​ല​​വി​​ലു​​ള്ള സി​​വി​​ൽ നി​​യ​​മ​​ങ്ങ​​ൾ​​ക്കോ വി​​രു​​ദ്ധ​​മ​​ല്ല. വ​​സ്തു​​വ​​ക​​ക​​ളു​​ടെ കൈ​​കാ​​ര്യം​​ചെ​​യ്യ​​ൽ സം​​ബ​​ന്ധി​​ച്ച നി​​യ​​മ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ഇ​​ക്കാ​​ര്യം പ്ര​​ത്യേ​​കം പ്ര​​സ്താ​​വ്യ​​മാ​​ണ്. സ​​ഭാ സ്വ​​ത്തു​​ക്ക​​ളു​​ടെ ന്യാ​​യ​​മാ​​യ പ​​രി​​പാ​​ല​​ന​​വും സം​​ര​​ക്ഷ​​ണ​​വും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക മാ​​ത്ര​​മാ​​ണ് അ​​വ​​യു​​ടെ ല​​ക്ഷ്യം. ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മാ​​യ ക​​ണ്ണാ​​ടി​​കൊ​​ണ്ട് നോ​​ക്കി​​യാ​​ൽ മാ​​ത്ര​​മേ ഇ​​വ​​യി​​ൽ ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​ത കാ​​ണു​​വാ​​ൻ സാ​​ധി​​ക്കൂ എ​​ന്നാ​​ണ് ജൂ​​ലൈ 29ലെ ​​വി​​ധി​​യി​​ലൂ​​ടെ ചീ​​ഫ് ജ​​സ്റ്റീസ് പ​​റ​​ഞ്ഞു​​വ​​യ്ക്കു​​ന്ന​​ത്.

2. വ​​ത്തി​​ക്കാ​​ന്‍റെ ത​​ല​​വ​​ന് എ​​ന്തു കാ​​ര്യം?

വ​​ത്തി​​ക്കാ​​ൻ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ രാ​​ജ്യ​​മാ​​യി​​ട്ടാ​​ണു ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. അ​​തി​​ന്‍റെ രൂ​​പീ​​ക​​ര​​ണ ച​​രി​​ത്ര​​മൊ​​ന്നും ഇ​​വി​​ടെ പ​​റ​​യേ​​ണ്ട​​തി​​ല്ല. റോ​​മി​​ലെ മാ​​ർ​​പാ​​പ്പ​​യാ​​ണ് ഇ​​തി​​ന്‍റെ ത​​ല​​വ​​ൻ. ഹ​​ർ​​ജി​​ക്കാ​​ര​​ൻ ന​​ൽ​​കി​​യ അ​​നു​​ബ​​ന്ധ പ്ര​​മാ​​ണ​​ങ്ങ​​ളി​​ൽ​​നി​​ന്നു വ്യ​​ക്ത​​മാ​​കു​​ന്ന ഒ​​രു കാ​​ര്യം ഒ​​രു സ്വ​​ത​​ന്ത്ര രാ​​ഷ്​​ട്ര​​മാ​​യ വ​​ത്തി​​ക്കാ​​ന്‍റെ ത​​ല​​വ​​ൻ ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യെ മു​ന്നി​ൽ നി​ർ​ത്തി ഭാ​​ര​​ത​​ത്തി​​ന്‍റെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​ൽ ഇ​​ട​​പെ​​ടു​​ന്നു എ​​ന്നു സ്ഥാ​​പി​​ക്കാ​​ൻ ശ്ര​​മം ന​​ട​​ന്നു എ​​ന്നാ​​ണ്. ഇ​​വി​​ടെ മ​​ന​​സി​​ലാ​​ക്കേ​​ണ്ട ഒ​​രു കാ​​ര്യ​​മു​​ണ്ട്. റോ​​മി​​ലെ മാ​​ർ​​പാ​​പ്പ​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​യാ​​ൾ വ​​ത്തി​​ക്കാ​​ൻ സ്റ്റേ​​റ്റി​​ന്‍റെ ത​​ല​​വ​​ൻ​​കൂ​​ടി​​യാ​​യി മാ​​റു​​ന്നു എ​​ന്ന​​തു ശ​​രി​​ത​​ന്നെ. എ​​ന്നാ​​ൽ റോ​​മി​​ലെ മാ​​ർ​​പാ​​പ്പ ആ​​ഗോ​​ള ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ ത​​ല​​വ​​ൻ ആ​​യി​​രി​​ക്കു​​ന്ന​​തു വ​​ത്തി​​ക്കാ​​ൻ രാ​​ഷ്​​ട്ര​​ത്തി​​ന്‍റെ ത​​ല​​വ​​ൻ എ​​ന്ന നി​​ല​​യി​​ല​​ല്ല. ഈ ​​ര​​ണ്ടു പ​​ദ​​വി​​ക​​ളും ര​​ണ്ടാ​​യി കാ​​ണേ​​ണ്ട​​തു​​ണ്ട്. ര​​ണ്ടി​​ന്‍റെ​​യും സം​​വി​​ധാ​​ന​​ങ്ങ​​ളും നി​​യ​​മ​​ങ്ങ​​ളും വ്യ​​ത്യ​​സ്ത​​മാ​​ണ്. മാ​​ർ​​പാ​​പ്പ അം​​ഗീ​​ക​​രി​​ച്ചു പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു എ​​ന്ന​​തു​​കൊ​​ണ്ടു മാ​​ത്രം കാ​​ന​​ൻ നി​​യ​​മം ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​മാ​​കു​​മെ​​ന്ന വാ​​ദം അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ടാ​​ൽ റോ​​മി​​ലെ മാ​​ർ​​പാ​​പ്പ​​യാ​​ൽ ന​​യി​​ക്ക​​പ്പെ​​ടു​​ന്ന ക​​ത്തോ​​ലി​​ക്കാ​​സ​​ഭാ സ​​മൂ​​ഹം മു​​ഴു​​വ​​നും രാ​​ജ്യ​​ത്തി​​ന്‍റെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​നു ഭീ​​ഷ​​ണി​​യാ​​കും എ​​ന്ന വാ​​ദ​​മാ​​യി​​രി​​ക്കും ഇ​​നി ഉ​​യ​​ർ​​ത്തു​​വാ​​ൻ പോ​​കു​​ന്ന​​ത്. സ​​ങ്കു​​ചി​​ത​​മാ​​യ ദേ​​ശീ​​യ​​ത​​യി​​ൽ​​നി​​ന്ന് ഉ​​രു​​ത്തി​​രി​​ഞ്ഞു​​വ​​രു​​ന്ന ഇ​​ത്ത​​രം ഇ​​ടു​​ങ്ങി​​യ ചി​​ന്ത​​ക​​ൾ ഭാ​​ര​​ത​​ത്തി​​ന്‍റെ മ​​തേ​​ത​​ര സ്വ​​ഭാ​​വം ന​​ശി​​പ്പി​ക്കു​​മെ​​ന്നു ക്രാ​​ന്ത​​ദ​​ർ​​ശി​​ക​​ളാ​​യ ന്യാ​​യാ​​ധി​​പ​​ന്മാ​​ർ തി​​രി​​ച്ച​​റി​​ഞ്ഞു.

3. മാ​​ർ​​പാ​​പ്പ​​യും സ​​ഭ​​യു​​ടെ വ​​സ്തു​​വ​​ക​​ക​​ളും

"​സ​​ഭാ സ്വ​​ത്തു​​ക്ക​​ളു​​ടെ​​യെ​​ല്ലാം പ​​ര​മോ​​ന്ന​​ത ഭ​​ര​​ണ​​ക​​ർ​​ത്താ​​വും കാ​​ര്യ​​സ്ഥ​​നും മാ​​ർ​​പാ​​പ്പ​​യാ​​ണ്' (CCEO c. 1008, 1; CIC c. 1273) എ​​ന്നു പ​​റ​​യു​​ന്ന കാ​​ന​​ൻ നി​​യ​​മം ഉ​​ട​​മ​​സ്ഥ​​ത​​യെ​​ക്കു​​റി​​ച്ചു പ​​റ​​യു​​ന്ന​​ത് അ​​തു നി​​യ​​മാ​​നു​​സൃ​​തം സ​​ന്പാ​​ദി​​ച്ച നൈ​​യാ​​മി​​ക വ്യ​​ക്തി​​ക്കാ​​ണ് എ​​ന്നാ​​ണ് (CCEO c. 1008, 2; CIC c. 1256). മ​​നു​​ഷ്യ​​ന​​ന്മ​​യ്ക്കും ആ​​ത്മീ​​യ ല​​ക്ഷ്യ​​ങ്ങ​​ൾ​​ക്കു​​മാ​​യി ക​​രു​​തി​​വ​​ച്ചി​​ട്ടു​​ള്ള സ​​ഭാ​​സ​​ന്പ​​ത്ത് ആ ​​ല​​ക്ഷ്യ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി വി​​നി​​യോ​​ഗി​​ക്ക​​പ്പെ​​ട​​ണം എ​​ന്ന​​തു മാ​​ത്ര​​മാ​​ണ് കാ​​ന​​ൻ നി​​യ​​മ​​ത്തി​​ന്‍റെ താ​​ത്പ​​ര്യം. ഈ ​​വി​​നി​​യോ​​ഗം അ​​ത​​തു രാ​​ജ്യ​​ങ്ങ​​ളി​​ലെ സി​​വി​​ൽ നി​​യ​​മ​​ങ്ങ​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി​​ട്ടാ​​ക​​ണം എ​​ന്നും കാ​​ന​​ൻ നി​​യ​​മ​​ത്തി​​ലെ വി​​വി​​ധ കാ​​നോ​​ന​​ക​​ൾ (ഉ​​ദാ: CCEO c. 1034; CIC c. 1290) നി​​ഷ്ക​​ർ​​ഷി​​ക്കു​​ന്നു​​ണ്ട്. ഇ​​ക്കാ​​ര്യം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക​​യാ​​ണ് മാ​​ർ​​പാ​​പ്പ​​യും മാ​​ർ​​പാ​​പ്പ​​യ്ക്കു കീ​​ഴി​​ലു​​ള്ള മെ​​ത്രാ​​ന്മാ​​രും ചെ​​യ്യു​​ന്ന​​ത്. കാ​​ന​​ൻ നി​​യ​​മ​​പ്ര​​കാ​​രം ഭൗ​​തി​​ക വ​​സ്തു​​ക്ക​​ൾ സ​​ന്പാ​​ദി​​ക്കു​​ന്ന​​തി​​നും കൈ​​വ​​ശം വ​​യ്ക്കു​​ന്ന​​തി​​നും കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​നും അ​​ന്യാ​​ധീ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​മു​​ള്ള അ​​വ​​കാ​​ശം അ​​ത​​തു നൈ​​യാ​​മി​​ക വ്യ​​ക്തി​​ക​​ൾ​​ക്കാ​​ണ്. (CCEO c. 1009, 1; CIC c. 1255). നി​​യ​​മാ​​നു​​സൃ​​ത​​മാ​​ണു കാ​​ര്യ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത് എ​​ന്നു​​റ​​പ്പു​​വ​​രു​​ത്തു​​വാ​​ൻ വ​​സ്തു​​വ​​ക​​ക​​ൾ സം​​ബ​​ന്ധി​​ച്ച റി​​പ്പോ​​ർ​​ട്ടു​​ക​​ൾ മേ​​ല​​ധി​​കാ​​രി​​ക​​ൾ​​ക്കു ന​​ൽ​​കു​​ക​​യും ചി​​ല ക്ര​​യ​​വി​​ക്ര​​യ​​ങ്ങ​​ൾ​​ക്ക് അം​​ഗീ​​കാ​​രം തേ​​ടു​​ക​​യും വേ​​ണ​​മെ​​ന്നു​​മാ​​ത്രം.


4. ഇ​​ടു​​ങ്ങി​​യ ദേ​​ശീ​​യ​​ത

വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ദേ​​ശീ​​യ​​വാ​​ദ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ​​നി​​ന്നു ചി​​ന്തി​​ച്ചാ​​ൽ ചി​​ല അ​​പാ​​യ​​സൂ​​ച​​ന​​ക​​ൾ ഈ ​​കേ​​സി​​ൽ കാ​​ണു​​വാ​​ൻ സാ​​ധി​​ക്കും. സ​​ഭാ​​വ​​സ്തു​​ക്ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒ​​രു ത​​ത്പ​​ര​​ക​​ക്ഷി​​യ​​ല്ല എ​​ന്നം​​ഗീ​​ക​​രി​​ച്ചു​​കൊ​​ണ്ടു​​ത​​ന്നെ, ഇ​​ക്കാ​​ര്യ​​ത്തി​​ൽ താ​​ത്പ​​ര്യ​​മു​​ള്ള "ചി​​ല​​രു​​ടെ' മു​​ന്ന​​ണി​​പ്പോ​​രാ​​ളി​​യാ​​യി പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന ഹ​​ർ​​ജി​​ക്കാ​​ര​​ൻ ഒ​​രു പ്ര​​ത്യേ​​ക പാ​​ർ​​ട്ടി​​ലെ അം​​ഗ​​മാ​​ണ് എ​​ന്ന കോ​​ട​​തി​​യു​​ടെ നി​​രീ​​ക്ഷ​​ണം ഈ ​​സൂ​​ച​​ന​​ക​​ളെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്നു. മു​​ന്പ് സൂ​​ചി​​പ്പി​​ച്ച​​തു​​പോ​​ലെ, മാ​​ർ​​പാ​​പ്പ റോ​​മാ ത​​ല​​വ​​നാ​​ണ് എ​​ന്ന കാ​​ര​​ണ​​ത്താ​​ൽ മാ​​ത്രം ക​​ത്തോ​​ലി​​ക്കാ സ​​ഭാ​​വി​​ശ്വാ​​സി​​ക​​ൾ ഈ ​​ദേ​​ശീ​​യ​​വാ​​ദി​​ക​​ളു​​ടെ ക​​ണ്ണി​​ലെ ക​​ര​​ടാ​​യി മാ​​റി​​യി​​ട്ടു​​ണ്ട് എ​​ന്ന​​തു ഭാ​​ര​​ത​ത്തി​​ലെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ അ​​ടു​​ത്ത​​കാ​​ല​​ങ്ങ​​ളി​​ൽ അ​​ര​​ങ്ങേ​​റി​​യ ക്രൈ​​സ്ത​​വ വി​​രു​​ദ്ധ പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ​​യും പീ​​ഡ​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും വ്യ​​ക്ത​​മാ​​യി​​ട്ടു​​ള്ള​​താ​​ണ്. ഇ​​തി​​ന്‍റെ അ​​ല​​ക​​ൾ കേ​​ര​​ള​​ത്തി​​ലും ഉ​​യ​​ർ​​ത്താ​​ൻ ശ്ര​​മി​​ക്ക​​ന്നു എ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​യി വേ​​ണം പു​​തി​​യ രൂ​​പ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ഈ ​​വാ​​ദ​​ത്തെ കാ​​ണു​​വാ​​ൻ.

5. മ​​തസ്വാ​​ത​​ന്ത്ര്യ​​വും സ്വ​​ത്തി​​ന്‍റെ വി​​നി​​യോ​​ഗ​​വും

ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​ർ​​ട്ടി​​ക്കി​​ൾ 26 (a), (b), (c), (d) ഉ​​റ​​പ്പു ന​​ൽ​​കു​​ന്ന മ​​ത​​ങ്ങ​​ൾ​​ക്കു​​ള്ള സ്വ​​ത്ത​​വ​​കാ​​ശ​​ത്തെ അ​​ടി​​വ​​ര​​യി​​ട്ട് ഉ​​റ​​പ്പി​​ക്കു​​ന്ന വി​​ധി​​പ്ര​​സ്താ​​വ​​മാ​​ണി​​ത്.

ജ​​സ്റ്റീസ് വി.​​കെ. മു​​ഖ​​ർ​​ജി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കോ​​ൺ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ബെ​​ഞ്ച് 1954ൽ ​​പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി ഉ​​ദ്ധ​​രി​​ച്ചു​​കൊ​​ണ്ട് ഡി​​വി​​ഷ​​ൻ ബ​​ഞ്ച് പ​​റ​​യു​​ന്ന​​തു മേ​​ല്പ​​റ​​ഞ്ഞ അ​​വ​​കാ​​ശ​​ത്തെ ഒ​​രു നി​​യ​​മ​​ത്തി​​നും എ​​ടു​​ത്തു​​ക​​ള​​യു​​വാ​​ൻ സാ​​ധി​​ക്കി​​ല്ല എ​​ന്നാ​​ണ്.(Ratilal Panachand Gandhi and others. in: AIR 1954 SC 388). മ​​ത​​ങ്ങ​​ൾ​​ക്കു​​ള്ള ഈ ​​അ​​വ​​കാ​​ശം ഓ​രോ മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​​ത്യേ​​ക നി​​യ​​മ​​മ​​നു​​സ​​രി​​ച്ചു വി​​നി​​യോ​​ഗി​​ക്കു​​ന്പോ​​ഴും അ​​തു സി​​വി​​ൽ നി​​യ​​മ​​ത്തി​​ന് അ​​നു​​സൃ​​ത​​മാ​​ണെ​​ങ്കി​​ൽ, പ്ര​​സ്തു​​ത നി​​യ​​മ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്തു​​ന്ന​​തോ, അ​​വ​​കാ​​ശം നി​​ഷേ​​ധി​​ക്കു​​ന്ന​​തോ ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മാ​​യ പ്ര​​വൃ​​ത്തി​​യാ​​കു​​മെ​​ന്നു​​ത​​ന്നെ​യാ​ണ് വി​​വി​​ധ കോ​​ട​​തി​​ക​​ൾ നി​​രീ​​ക്ഷി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​ക്കാ​​ല​​മ​​ത്ര​​യും ഭാ​​ര​​ത​​ത്തി​​ലെ വി​​വി​​ധ സി​​വി​​ൽ നി​​യ​​മ​​ങ്ങ​​ളെ മാ​​നി​​ച്ചു​​കൊ​​ണ്ടു മാ​​ത്രം വ​​സ്തു​​വ​​ക​​ക​​ളു​​ടെ ഭ​​ര​​ണം നി​​ർ​​വ​​ഹി​​ച്ചു​​വ​​ന്ന ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ ആ​​ന്ത​​രി​​ക ഭ​​ര​​ണ​​ത്തി​​ലും ന​​യ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളി​​ലും ഇ​​ട​​പെ​​ടേ​​ണ്ട​​തി​​ല്ല എ​​ന്ന ഹൈ​ക്കോ​ട​തി​യു​ടെ തീ​​രു​​മാ​​നം (വി​​ധി​​പ്ര​​സ്താ​​വം, 6ാം ഖ​​ണ്ഡി​​ക) ഇ​​തു​​വ​​രെ​​യും ക​​ത്തോ​​ലി​​ക്കാ​​സ​​ഭ പു​​ല​​ർ​​ത്തി​​വ​​ന്ന നി​​ല​​പാ​​ടു​​ക​​ൾ​​ക്കു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണ്.

ഇ​​തി​​നെ​​തി​​രാ​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ ആ​​രു​​ന​​ട​​ത്തി​​യാ​​ലും നീ​​തി​​ബോ​​ധ​​വും സ​​ത്യ​​സ​​ന്ധ​​ത​​യു​​മു​​ള്ള കേ​​ര​​ള​​ത്തി​​ലെ നീ​​തി​​പീ​​ഠം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ന്യാ​​യ​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ൽ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ണ് എ​​ന്ന് ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി തെ​​ളി​​യി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

6. വ​​ടി​​കൊ​​ടു​​ത്തു വാ​​ങ്ങി​​യ അ​​ടി

പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി​​ക​​ൾ​​ക്കു​​ള്ള അ​​വ​​സ​​രം ആ​​രും ദു​​ർ​​വി​​നി​​യോ​​ഗം ചെ​​യ്യാ​​തി​​രി​​ക്കു​​വാ​​ൻ നീ​​തി​​പീ​​ഠ​​ങ്ങ​​ൾ ജാ​​ഗ​​രൂ​​ക​മാ​​ണ്. അ​​നാ​​വ​​ശ്യ​​മാ​​യും വ്യ​​ക്തി​​പ​​ര​​മാ​​യ നി​​ക്ഷി​​പ്ത താ​​ത്പ​​ര്യ​​ത്തോ​​ടു​​കൂ​​ടി​​യും രാ​​ഷ്​​ട്രീ​​യ അ​​ജ​​ണ്ട​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നാ​​യും പൊ​​തു​​താ​​ത്പ​​ര്യ​​ത്തി​​ന്‍റെ മ​​റ​​വി​​ൽ ന​​ൽ​​കു​​ന്ന ഹ​​ർ​​ജി​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഈ ​​ഹ​​ർ​​ജി​​ക്കാ​​ര​​ന്‍റെ പ​​രാ​​തി​​ക​​ളും ഇ​​ടം​​പി​​ടി​​ച്ചു.​ ന്യാ​​യ​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള ധാ​​രാ​​ളം ഹ​​ർ​​ജി​​ക​​ൾ തീ​​ർ​​പ്പാ​​ക്കാ​​തെ കി​​ട​​ക്കു​​ന്പോ​​ൾ ജു​​ഡീ​​ഷ​റി​​യു​​ടെ കാ​​ര്യ​​ക്ഷ​​മ​​ത​​യെ ന​​ശി​​പ്പി​​ക്കു​​ന്ന ഇ​​പ്ര​​കാ​​ര​​മു​​ള്ള "ഗൗ​​ര​​വ​​ബു​​ദ്ധി​​യി​​ല്ലാ​​ത്ത' പ​​രാ​​തി​​ക​​ൾ​​ക്കു ത​​ട​​യി​​ടു​​വാ​​നാ​​യി​ ന​​ൽ​​കി​​വ​​രാ​​റു​​ള്ള ഒ​​രു ചെ​​റി​​യ പി​​ഴ​യും ശ​കാ​ര​വും ഈ ​​ഹ​​ർ​​ജി​​ക്കാ​​ര​​നും കി​​ട്ടി. "​ജ​​നാ​​ധി​​പ​​ത്യ രാ​​ഷ്​​ട്ര​​ത്തി​​ൽ രാ​​ഷ്​​ട്രീ​​യ​​മാ​​യ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സ​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​രം കാ​​ണേ​​ണ്ട​​തു തെ​​ര​​ഞ്ഞെ​​ടു​​പ്പു ഗോ​​ദ​​യി​​ലാ​​ണ്' എ​​ന്ന​​കാ​​ര്യം മ​​റ്റൊ​​രു വി​​ധി​​പ്ര​​സ്താ​​വ​​ത്തി​​ൽ​​നി​​ന്ന് ഉ​​ദ്ധ​​രി​​ച്ചു​​കൊ​​ണ്ടു ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന കാ​​ര്യ​​ങ്ങ​​ളു​​ടെ നി​​ജ​​സ്ഥി​​തി വ്യ​​ക്ത​​മാ​​ക്കി​​ത്ത​​രു​​ന്നു.

കേ​​ര​​ള ചീ​​ഫ് ജ​​സ്റ്റീസ് ഹൃ​​ഷി​​കേ​​ശ് റോ​​യ്, ജ​​സ്റ്റീ​സ് എ.​​കെ. ജ​​യ​​ശ​​ങ്ക​​ര​​ൻ ന​​ന്പ്യാ​​ർ എ​​ന്നി​​വ​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച ഈ ​​വി​​ധി ഭാ​​ര​​ത​​ത്തി​​ലെ ന്യൂ​​ന​​പ​​ക്ഷ സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു വ​​ഴി​​കാ​​ട്ടി​​യാ​​കും എ​​ന്നു പ്ര​​ത്യാ​​ശി​​ക്കാം.

ഫാ. ​​ജോ​​ർ​​ജ് തെ​​ക്കേ​​ക്ക​​ര
(സിവിൽ, കാനൻ നിയമങ്ങളിൽ ഉന്നത ബിരുദങ്ങൾ ഉള്ള ലേഖകൻ കോതമംഗലം രൂപതാംഗവും കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഈസ്റ്റേൻ കാനൻ ലോയിൽ അധ്യാപകനുമാണ്്.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.