ഇ​ന്ത്യ​യി​ൽ ക​ർ​ഷ​ക ക്ഷേ​മ​ത്തി​നാ​യും അ​വ​ർ​ക്കു പെ​ൻ​ഷ​നും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​യും കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ് ക്ഷേ​മ​നി​ധി ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഈ ​ബോ​ർ​ഡി​ന്‍റെ ചെ​യ​ർ​മാ​ൻ ഒ​രു ക​ർ​ഷ​കകു​ടും​ബ​ത്തി​ൽ ജ​നി​ച്ച് പ​ഠ​നകാ​ല​ങ്ങ​ളി​ൽ സ്വ​ന്തം പ​റ​മ്പി​ൽ പ​ണി​യെ​ടു​ത്ത്, പി​ൽ​കാ​ല​ത്ത് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ൻ​സ​ല​ർ ആ​യ ഡോ. ​പി. രാ​ജേ​ന്ദ്ര​നാ​ണ്. ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ഈ ​നി​യ​മ​നം ന​ട​ത്തി​യ​ത് മു​ൻ കൃ​ഷിമ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​റാ​ണ്.

ആ​രാ​ണ് ക​ർ​ഷ​ക​ൻ‍?

സ്വ​ന്ത​മാ​യോ വാ​ക്കാ​ൽ പാ​ട്ട​ത്തി​നോ സ​ർ​ക്കാ​ർ പാ​ട്ടഭൂ​മി​യി​ലോ കൃ​ഷി ചെ​യ്യു​ന്ന​വ​ർ. അ​ഞ്ച് സെ​ന്‍റ് മു​ത​ൽ 15 ഏ​ക്ക​ർ വ​രെ​യു​ള്ള ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​വ​ർ. എ​ന്നാ​ൽ റ​ബ​ർ, കാ​പ്പി, തേ​യി​ല, ഏ​ലം എ​ന്നീ തോ​ട്ട​വി​ള​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ​രി​ധി ഏ​ഴ​ര ഏ​ക്ക​റാ​ണ്. കൃ​ഷി പ്ര​ധാ​ന ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​വ​ർ. പ്ര​തിവ​ർ​ഷം അ​ഞ്ച് ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ത്ത വ​രു​മാ​നമുള്ള​വ​ർ. മൂ​ന്നു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ കൃ​ഷി ചെ​യ്യു​ന്ന​വ​ർ. ഇ​വ​ർ​ക്ക് ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​കാം.


ഏ​തെ​ല്ലാം കൃ​ഷി​ക​ൾ?

നെ​ൽകൃ​ഷി, ഉ​ദ്യാ​നകൃ​ഷി, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ (ക്ഷീ​ര ക​ർ​ഷ​ക​ർ), ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, പ​ച്ച​ക്ക​റി, വാഴ, ഇഞ്ചി, കപ്പ അട ക്കമുള്ള കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, പു​ല്ലും തീ​റ്റ​പ്പു​ല്ലും, വൃ​ക്ഷ​ങ്ങ​ൾ ന​ട്ടുവ​ള​ർ​ത്ത​ൽ, (ഭൂ​മി​യി​ൽ ഉ​ള്ള ഏ​തു ത​രം കൃ​ഷി​യും), മ​ത്സ്യം, അ​ല​ങ്കാ​രമ​ത്സ്യം, ചി​പ്പി, ക​ക്ക, തേ​നീ​ച്ച, പ​ട്ടു​നൂ​ൽ പു​ഴു, കോ​ഴി, താ​റാ​വ്, ആ​ട് കൃ​ഷി ഉ​ൾ​പ്പെ​ടെ എ​ല്ലാം.


അം​ഗ​ത്വം

18 മുതൽ 55 വരെ വ​യ​സുള്ള ഏ​തൊ​രു ക​ർ​ഷ​ക​നും അം​ഗ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ക​ർ​ഷ​ക​നും പ്ര​തി​മാ​സം കു​റ​ഞ്ഞ​ത് നൂ​റു രൂ​പ അ​ട​യ്ക്ക​ണം. ഇ​തി​ലേ​ക്ക് പ്ര​തി​മാ​സം 250 രൂ​പ സ​ർ​ക്കാ​ർ വി​ഹി​ത​മാ​യി വ​രും. അ​ർ​ധ വാ​ഷി​ക​മാ​യോ വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലോ സൗ​ക​ര്യം പോ​ലെ അ​ട​യ്ക്കാം. കൂ​ടു​ത​ൽ തു​ക​യും അ​ട​യ്ക്കാ​വു​ന്ന​താ​ണ്.



എ​ന്നുമു​ത​ൽ ചേ​രാം?

ഈ ​വ​ർ​ഷം ആ​ദ്യംത​ന്നെ അ​ഗ​ങ്ങ​ളെ ചേ​ർ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നീ​ണ്ട​ത്. ജൂ​ൺ 15 ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. ഓ​ൺ​ലൈ​ൻ വ​ഴി​യായി​രി​ക്കും ര​ജി​സ്ട്രേ​ഷ​ൻ. ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാം. ബോ​ർ​ഡി​ന്‍റെ വെ​ബ് പോ​ർ​ട്ട​ൽ, വെ​ബ്സൈ​റ്റ് എ​ന്നി​വ വ​ഴി​യാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. ഇ​തി​ന് അ​ക്ഷ​യകേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കാം.

അ​പേ​ക്ഷ​ക​ളി​ൽ കാ​ല​താ​മ​സ​മി​ല്ലാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. വി​ല്ലേ​ജ് ഓ​ഫീ​സ​ർ, കൃ​ഷി ഓ​ഫീ​സ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണെ​ന്നു ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ അം​ഗ​ത്വം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് അം​ഗ​ത്വ കാ​ർ​ഡ് ന​ൽ​കും.


ആ​നു​കൂ​ല്യ​ങ്ങ​ൾ

അം​ഗ​മാ​കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ, മ​ക്ക​ളു​ടെ വി​ദ്യാഭ്യാ​സ സ​ഹാ​യം, പെ​ൺമ​ക്ക​ൾ​ക്ക് വി​വാ​ഹസ​ഹാ​യം എ​ന്നി​വ ല​ഭി​ക്കും. 60 വയസ് പൂർത്തിയാകുന്നവർക്ക് മാസം തോറും 5000 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം. ഭാ​വി​യി​ൽ അ​തു വ​ർ​ധി​ക്കും.

ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന ക​ർ​ഷ​കപെ​ൻ​ഷ​നും ഇ​നിമു​ത​ൽ ന​ൽ​കു​ന്ന​ത് ബോ​ർ​ഡാ​യി​രി​ക്കും. '

മു​പ്പ​തു ല​ക്ഷം അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ക​യാ​ണു ല​ക്ഷ്യം. ഇ​രു​പ​തു ല​ക്ഷ​മാ​ണ് ഇ​പ്പോ​ഴ​ത്തെ ല​ക്ഷ്യം. കൃ​ഷി​യി​ൽ​നി​ന്ന് അ​ക​ന്നു​പോ​യ യു​വ​ജ​ന​ങ്ങ​ളെ തി​രി​കെ എ​ത്തി​ക്കു​ക എ​ന്ന​തും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. വ​ള​രെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ഈ ​പ​ദ്ധ​തി ക​ർ​ഷ​ക​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

ജോ​സ് ചെ​മ്പേ​രി
(ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​റാ​ണ് ലേ​ഖ​ക​ൻ)