സ​ഭ​യി​ലെ ശി​ക്ഷാ​നി​യ​മ​ങ്ങ​ളും കാ​ന​ൻ നി​യ​മ ന​വീ​ക​ര​ണ​വും
Tuesday, June 8, 2021 11:53 PM IST
1. ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ന​​​​ൻ നി​​​​യ​​​​മം

ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യ്ക്കു വ​​​​ള​​​​രെ ശ​​​​ക്ത​​​​മാ​​​​യ അ​​​​ടി​​​​ത്ത​​​​റ പാ​​​​കു​​​​ന്ന ര​​​​ണ്ടു നി​​​​യ​​​​മ​​​​സം​​​​ഹി​​​​ത​​​​ക​​​​ളാ​​​​ണു ല​​​​ത്തീ​​​​ൻ സ​​​​ഭ​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​സം​​​​ഹി​​​​ത​​​​യും (Code of Canon Law) പൗ​​​​ര​​​​സ്ത്യ സ​​​​ഭ​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള കാ​​​​നോ​​​​ന സം​​​​ഹി​​​​ത​​​​ക​​​​ളും (Code of Canons of the Eastern Churches). വി​​ശു​​ദ്ധ ജോ​​​​ൺ പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യാ​​​​ണ് ഈ ​​​​ര​​​​ണ്ടു നി​​​​യ​​​​മ​​​​സം​​​​ഹി​​​​ത​​​​ക​​​​ൾ​​​​ക്കും അ​​​​ന്തി​​​​മ​​​​രൂ​​​​പം കൊ​​​​ടു​​​​ത്തു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​ത് - 1983 ൽ ​​​​ല​​​​ത്തീ​​​​ൻ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​സം​​​​ഹി​​​​ത​​​​യും 1990 ൽ ​​​​പൗ​​​​ര​​​​സ്ത്യ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ കാ​​​​നോ​​​​ന സം​​​​ഹി​​​​ത​​​​യും. ഇ​​​​വ കൂ​​​​ടാ​​​​തെ ഇ​​​​രു​​​​കൂ​​​​ട്ട​​​​ർ​​​​ക്കും പൊ​​​​തു​​​​വാ​​​​യി ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ള്ള റോ​​​​മ​​​​ൻ കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച "ന​​​​ല്ല ഇ​​​​ട​​​​യ​​​​ൻ' (Pastor Bonus) എ​​​​ന്ന അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക പ്ര​​​​മാ​​​​ണം​​​​കൂ​​​​ടി ചേ​​​​ർ​​​​ന്നാ​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ പൊ​​​​തു​​​​വാ​​​​യ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​സം​​​​ഹി​​​​ത​​​​യു​​​​ടെ പൂ​​​​ർ​​​​ണ​​​​രൂ​​​​പ​​​​മാ​​​​യി.

ല​​​​ത്തീ​​​​ൻ സ​​​​ഭ​​​​യു​​​​ടെ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​വും പൗ​​​​ര​​​​സ്ത്യ സ​​​​ഭ​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള കാ​​​​നോ​​​​ന സം​​​​ഹി​​​​ത​​​​യും ത​​​​മ്മി​​​​ൽ പ​​​​ല​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും സാ​​​​മ്യ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും വ്യ​​​​ത്യ​​​​സ്ത​​​​ത​​​​ക​​​​ൾ പേ​​​​റു​​​​ന്ന വി​​​​വി​​​​ധ പൗ​​​​ര​​​​സ്ത്യ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ പൊ​​​​തു​​​​വാ​​​​യ പാ​​​​ര​​​​ന്പ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണു പൗ​​​​ര​​​​സ്ത്യ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ കാ​​​​നോ​​​​ന​​​​സം​​​​ഹി​​​​ത രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​വ​​ ര​​​​ണ്ടും ത​​​​മ്മി​​​​ൽ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ത്തി​​​​ലെ​​​​ന്ന​​​​പോ​​​​ലെ​​​​ത​​​​ന്നെ ഘ​​​​ട​​​​ന​​​​യി​​​​ലും വ്യ​​​​ത്യാ​​​​സ​​​​മു​​​​ണ്ട്.

പു​​​​രാ​​​​ത​​​​ന റോ​​​​മ​​​​ൻ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ സ്വാ​​​​ധീ​​​​നം വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ​​​​ന്ന​​​​പോ​​​​ലെ​​​​ത​​​​ന്നെ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​ത്തി​​​​ലും ദൃ​​​​ശ്യ​​​​മാ​​​​ണ്. ഈ ​​​​സ്വാ​​​​ധീ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ല​​​​ത്തീ​​​​ൻ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​ത്തെ വി​​​​വി​​​​ധ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളാ​​​​യി തി​​​​രി​​​​ക്കു​​​​ന്ന രീ​​​​തി ഉ​​​​ണ്ടാ​​​​യ​​​​ത്. 1983-ൽ ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ല​​​​ത്തീ​​​​ൻ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​ത്തി​​​​ൽ ഏ​​​​ഴു പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. അ​​​​വ​​​​യെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളും ശീ​​​​ർ​​​​ഷ​​​​ക​​​​ങ്ങ​​​​ളും അ​​​​ധ്യാ​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​യി തി​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. പൗ​​​​ര​​​​സ്ത്യ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​ത്തെ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ശീ​​​​ർ​​​​ഷ​​​​ക​​​​ങ്ങ​​​​ളാ​​​​യാ​​​​ണു തി​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന മു​​​​പ്പ​​​​തു ശീ​​​​ർ​​​​ഷ​​​​ക​​​​ങ്ങ​​​​ളാ​​​​ണു പൗ​​​​ര​​​​സ്ത്യ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​ത്തി​​​​ലു​​​​ള്ള​​​​ത്.

2. ല​​​​ത്തീ​​​​ൻ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​ത്തി​​​​ലെ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ

ഏ​​​​തു നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ലും എ​​​​ന്ന​​​​പോ​​​​ലെ​​​​ത​​​​ന്നെ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​ത്തി​​​​ലും കാ​​​​ലാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഈ ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നോ അ​​​​സാ​​​​ധു​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​നോ പു​​​​തി​​​​യ​​​​വ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നോ ഉ​​​​ള്ള അ​​​​ധി​​​​കാ​​​​രം റോ​​​​മാ മാ​​​​ർ​​​​പാ​​​​പ്പ​​​​യി​​​​ലാ​​​​ണ് നി​​​​ക്ഷി​​​​പ്ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​അ​​​​ധി​​​​കാ​​​​ര​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ച് ബ​​​​ന​​​​ഡി​​​​ക്‌​​​​ട് പ​​തി​​നാ​​റാ​​മ​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യും ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യും പ​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ളും വി​​​​വി​​​​ധ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഈ ​​​​നി​​​​യ​​​​മ​​​​സം​​​​ഹി​​​​ത​​​​ക​​​​ളി​​​​ൽ വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​ൽ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യേ​​​​ണ്ട ഒ​​​​രു മാ​​​​റ്റ​​​​മാ​​​​യി​​​​രു​​​​ന്നു വി​​​​വാ​​​​ഹം അ​​​​സാ​​​​ധു​​​​വാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ല​​​​ഘൂ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ 2015-ൽ ​​​​ന​​​​ട​​​​ത്തി​​​​യ​​​​ത്.

ല​​​​ത്തീ​​​​ൻ​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​ത്തി​​​​ൽ 1983-നു ​​​​ശേ​​​​ഷം ഇ​​​​തു​​​​വ​​​​രെ​​ എ​​​​ട്ടു​​​​പ്രാ​​​​വ​​​​ശ്യ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ​​​​വ​​​​ഴി നാ​​​​ൽ​​​​പ​​​​ത്തി​​​​നാ​​​​ലി​​​​ല​​​​ധി​​​​കം കാ​​​​നോ​​​​ന(norms)​​​​ക​​​​ൾ​​​​ക്കു മാ​​​​റ്റം​​​​വ​​​​രു​​​​ത്തു​​​​ക​​​​യോ പു​​​​തി​​​​യ​​​​വ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ത്തി​​​​യ ഒ​​​​ൻ​​​​പ​​​​താ​​​​മ​​​​ത്തെ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു പു​​​​സ്ത​​​​കം പൂ​​​​ർ​​​​ണ​​​​മാ​​​​യും ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്തു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ശി​​​​ക്ഷാ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച ല​​​​ത്തീ​​​​ൻ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​ത്തി​​​​ലെ ആ​​​​റാ​​​​മ​​​​ത്തെ പു​​​​സ്ത​​​​ക​​​​മാ​​​​ണ് ഇ​​​​പ്ര​​​​കാ​​​​രം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2021 മേ​​​​യ് 23-ന് "ദൈ​​​​വ​​​​ത്തി​​​​ന്‍റെ അ​​​​ജ​​​​ഗ​​​​ണ​​​​ങ്ങ​​​​ളെ പാ​​​​ലി​​​​ക്കു​​​​ക' (Pascite gregem Dei) എ​​​​ന്ന അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക പ്ര​​​​മാ​​​​ണം​​​​വ​​​​ഴി വ​​​​രു​​​​ത്തി​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ 2021 ഡി​​​​സം​​​​ബ​​​​ർ എ​​ട്ടു മു​​​​ത​​​​ൽ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​കും. കാ​​​​ലാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളെ ഉ​​​​ൾ​​​​ക്കൊ​​​​ണ്ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ ശേ​​​​ഷി​​​​യാ​​​​ണ് ഈ ​​​​മാ​​​​റ്റ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​ന്ന​​​​ത്.

3. ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ദേ​​​​ശ്യം

തെ​​​​റ്റു​​​​ചെ​​​​യ്ത വ്യ​​​​ക്തി​​​​യു​​​​ടെ മാ​​​​ന​​​​സാ​​​​ന്ത​​​​രം, ആ​​​​ത്മ​​​​ര​​​​ക്ഷ, അ​​​​തോ​​​​ടൊ​​​​പ്പം കു​​​​റ്റം​​​​മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ ഉ​​​​ത​​​​പ്പി​​​​നും ക്ഷ​​​​ത​​​​ത്തി​​​​നും പ​​​​രി​​​​ഹാ​​​​രം, നീ​​​​തി​​​​യു​​​​ടെ പു​​​​നഃ​​​​സ്ഥാ​​​​പ​​​​നം എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാ​​​​മാ​​​​ണു ശി​​​​ക്ഷ​​​​വ​​​​ഴി സാ​​​​ധി​​​​ക്കേ​​​​ണ്ട​​​​ത്. തെ​​​​റ്റു​​​​ചെ​​​​യ്ത വ്യ​​​​ക്തി​​​​യോ​​​​ടു ക്ഷ​​​​മ​​​​യും അ​​​​നു​​​​ഭാ​​​​വ​​​​വും കാ​​​​ണി​​​​ക്ക​​​​ണം എ​​​​ന്നു പ​​​​റ​​​​യു​​​​ന്പോ​​​​ഴും കു​​​​റ്റം​​​​വ​​​​ഴി​​​​യാ​​​​യി ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള മു​​​​റി​​​​വു​​​​ക​​​​ൾ ഉ​​​​ണ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ശി​​​​ക്ഷ​​​​ക​​​​ൾ ചു​​​​മ​​​​ത്ത​​​​ണം എ​​​​ന്നു​​​​ത​​​​ന്നെ​​​​യാ​​​​ണു സ​​​​ഭ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​നാ​​​​വ​​​​ശ്യ കാ​​​​ർ​​​​ക്ക​​​​ശ്യം എ​​​​ന്ന​​​​പോ​​​​ലെ​​​​ത​​​​ന്നെ അ​​​​തി​​​​രു​​​​ക​​​​വി​​​​ഞ്ഞ മൃ​​​​ദു​​​​സ​​​​മീ​​​​പ​​​​ന​​​​വും മേ​​​​ല​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.
ഒ​​​​രു വ്യ​​​​ക്തി​​​​ക്കെ​​​​തി​​​​രേ ചെ​​​​യ്ത തെ​​​​റ്റി​​​​ൽ തെ​​​​റ്റു ചെ​​​​യ്ത വ്യ​​​​ക്തി​​​​യു​​​​ടെ​​​​യെ​​​​ന്ന​​​​പോ​​​​ലെ​​​​ത​​​​ന്നെ മു​​​​റി​​​​വേ​​​​റ്റ വ്യ​​​​ക്തി​​​​യു​​​​ടെ​​​​യും ആ​​​​ത്മ​​​​ര​​​​ക്ഷ​​​​യും ക്ഷേ​​​​മ​​​​വും സൗ​​​​ഖ്യ​​​​വും പ​​​​രി​​​​ഗ​​​​ണി​​​​ച്ചു​​​​വേ​​​​ണം ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കാ​​​​ൻ. സ്നേ​​​​ഹ​​​​വും ക​​​​രു​​​​ണ​​​​യും കാ​​​​ണി​​​​ക്കു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം വ​​​​ക്ര​​​​മാ​​​​യ​​​​തി​​​​നെ നേ​​​​രേ​​​​യാ​​​​ക്കു​​​​ന്ന​​​​തും വേ​​​​ണ്ട ശി​​​​ക്ഷ​​​​ണ​​​​വും തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളും ന​​​​ൽ​​​​കു​​​​ന്ന​​​​തും ഒ​​​​രു പി​​​​താ​​​​വി​​​​ന്‍റെ ക​​​​ട​​​​മ​​​​യാ​​​​ണെ​​​​ന്നു മേ​​​​ല​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ഈ ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

ചു​​​​രു​​​​ക്കി​​​​പ്പ​​​​റ​​​​ഞ്ഞാ​​​​ൽ, ശി​​​​ക്ഷാ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ വേ​​​​ണ്ട​​​​വി​​​​ധം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു മേ​​​​ല​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് ഈ ​​​​മാ​​​​റ്റ​​​​ങ്ങ​​​​ളു​​​​ടെ ല​​​​ക്ഷ്യ​​​​മാ​​​​ണ്. വ്യ​​​​ക്ത​​​​ത കു​​​​റ​​​​ഞ്ഞ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തി​​​​ക്കൊ​​​​ണ്ടും കൃ​​​​ത്യ​​​​മാ​​​​യ ശി​​​​ക്ഷാ​​​​വി​​​​ധി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ടും ചി​​​​ല പു​​​​തി​​​​യ കു​​​​റ്റ​​​​ങ്ങ​​​​ളും ശി​​​​ക്ഷ​​​​ക​​​​ളും ശി​​​​ക്ഷാ​​​​നി​​​​യ​​​​മ പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​മാ​​​​ണ് ഈ ​​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ സാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

4. എ​​​​ല്ലാം പു​​​​തി​​​​യ​​​​തോ?

ശി​​​​ക്ഷാ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി എ​​​​ന്നു പ​​​​റ​​​​യു​​​​ന്പോ​​​​ൾ മു​​​​ന്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ പാ​​​​ടേ തി​​​​രു​​​​ത്തി എ​​​​ന്ന​​​​ർ​​​​ഥ​​​​മി​​​​ല്ല. നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​ങ്ങ​​​​ളെ കൂ​​​​ടു​​​​ത​​​​ൽ ഗ്രാ​​​​ഹ്യ​​​​മാ​​​​യ​​​​വി​​​​ധം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ശി​​​​ക്ഷ​​​​ക​​​​ളു​​​​ടെ ത​​​​രം​​​​തി​​​​രി​​​​വി​​​​ലും കാ​​​​നോ​​​​ന​​​​ക​​​​ളു​​​​ടെ സ്ഥാ​​​​ന​​​​ത്തി​​​​ലും ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടൊ​​​​പ്പം പു​​​​തി​​​​യ ചി​​​​ല കു​​​​റ്റ​​​​ങ്ങ​​​​ളും ശി​​​​ക്ഷ​​​​ക​​​​ളും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ആ​​​​റാം പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ ഘ​​​​ട​​​​ന​​​​യി​​​​ലും കാ​​​​നോ​​​​ന​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലും മാ​​​​റ്റം​​​​വ​​​​രു​​​​ത്താ​​​​തെ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. പ്ര​​​​ധാ​​​​ന ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ൾ താ​​​​ഴെ പ​​​​റ​​​​യു​​​​ന്ന​​​​വ​​​​യാ​​​​ണ്.

1. മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രു​​​​ടെ ക​​​​ട​​​​മ

സ​​​​ഭാ​​​​ഗാ​​​​ത്ര​​​​ത്തെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള സ​​​​ഭാ​​​​ത​​​​ല​​​​വ​​​​ന്മാ​​​​രു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന ഒ​​​​രു ഖ​​​​ണ്ഡി​​​​ക ആ​​​​റാം പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ കാ​​​​നോ​​​​ന​​​​യി​​​​ൽ​​​​ത​​​​ന്നെ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു (c.1311, 2) എ​​​​ന്ന​​​​ത് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്. ചി​​​​ല കു​​​​റ്റ​​​​ങ്ങ​​​​ൾ സ​​​​ഭാ​​​​ഗാ​​​​ത്ര​​​​ത്തി​​​​നേ​​​​ൽ​​​​പി​​​​ക്കു​​​​ന്ന ക്ഷ​​​​തം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു ശി​​​​ക്ഷ​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, ശി​​​​ക്ഷി​​​​ക്കാ​​​​ൻ മ​​​​ടി​​​​കാ​​​​ണി​​​​ക്കു​​​​ക​​​​യോ അ​​​​തു മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന മേ​​​​ല​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ഉ​​​​ണ്ടാ​​​​കാ​​​​വു​​​​ന്ന ശി​​​​ക്ഷാ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള നി​​​​യ​​​​മ​​​​ങ്ങ​​​​ൾ 2016-ലും (As a loving mother) 2019 ​​​​ലും (Vos estis lux mundi) ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്. ഗൗ​​​​ര​​​​വ​​​​മാ​​​​യ തെ​​​​റ്റു​​​​ക​​​​ൾ ചെ​​​​യ്യാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​രെ ജാ​​​​ഗ്ര​​​​താ​​​​പൂ​​​​ർ​​​​വം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൻ​​​​കീ​​​​ഴി​​​​ൽ നി​​​​ർ​​​​ത്തു​​​​ന്ന​​​​തും ഈ ​​​​ക​​​​ട​​​​മ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ് (c. 1339, 5).


2. ക്രി​​​​മി​​​​ന​​​​ൽ വ്യ​​​​വ​​​​ഹാ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട​​​​ൽ (Prescription)

സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ഒ​​​​രു ക്രി​​​​മി​​​​ന​​​​ൽ വ്യ​​​​വ​​​​ഹാ​​​​ര ന​​​​ട​​​​പ​​​​ടി കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട​​​​ൽ വ​​​​ഴി ഇ​​​​ല്ലാ​​​​തെ​​​​യാ​​​​കു​​​​ന്ന​​​​തു മൂ​​​​ന്നു വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​ന്പോ​​​​ഴാ​​​​ണ്. എ​​​​ന്നാ​​​​ൽ, ഗൗ​​​​ര​​​​വ​​​​മു​​​​ള്ള ചി​​​​ല കു​​​​റ്റ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം എ​​​​ന്നു നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത് ഏ​​​​ഴു വ​​​​ർ​​​​ഷ​​​​മാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി. സ​​​​ഭാ​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ അ​​​​പ​​​​ഹ​​​​ര​​​​ണ​​​​വും നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മ​​​​ല്ലാ​​​​ത്ത അ​​​​ന്യാ​​​​ധീ​​​​ന​​​​പ്പെ​​​​ടു​​​​ത്ത​​​​ലും ദു​​​​ർ​​​​ഭ​​​​ര​​​​ണ​​​​വും സ​​​​ഭ​​​​യി​​​​ലെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യോ ഉ​​​​ദ്യോ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യോ ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം, കൈ​​​​ക്കൂ​​​​ലി, പു​​​​രോ​​​​ഹി​​​​ത ശു​​​​ശ്രൂ​​​​ഷി​​​​ക​​​​ളും സ​​​​ന്യ​​​​സ്ത​​​​രും ന​​​​ട​​​​ത്തു​​​​ന്ന കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ വ്യാ​​​​പാ​​​​ര​​​​ങ്ങ​​​​ൾ, പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ, മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ൻ, മ​​​​നു​​​​ഷ്യ​​​​മ​​​​ഹ​​​​ത്വം, സ്വാ​​​​ത​​​​ന്ത്ര്യം എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​തി​​​​രാ​​​​യ കു​​​​റ്റ​​​​ങ്ങ​​​​ൾ, പു​​​​രോ​​​​ഹി​​​​ത ശു​​​​ശ്രൂ​​​​ഷി​​​​ക​​​​ൾ, സ​​​​ന്യ​​​​സ്ത​​​​ർ, സ​​​​ഭാ​​​​പ​​​​ര​​​​മാ​​​​യ ഉ​​​​ദ്യോ​​​​ഗ​​​​മോ ശു​​​​ശ്രൂ​​​​ഷ​​​​യോ നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന അ​​​​ല്മാ​​​​യ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ആ​​​​റാം പ്ര​​​​മാ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യി ചെ​​​​യ്യു​​​​ന്ന കു​​​​റ്റ​​​​ങ്ങ​​​​ൾ, ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ്. പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ങ്കി​​​​ൽ കു​​​​ട്ടി​​​​ക്കു പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​ശേ​​​​ഷം ഇ​​​​രു​​​​പ​​​​തു​​​​വ​​​​ർ​​​​ഷം ക​​​​ഴി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണം. അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ (delicta graviora) കു​​​​റ്റ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ്വാ​​​​സ​​​​തി​​​​രു​​​​സം​​​​ഘം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച നി​​​​യ​​​​മ​​​​ങ്ങ​​​​ളെ (Sacramentorum Sanctitatis Tutela) അ​​​​ധി​​​​ക​​​​രി​​​​ച്ചാ​​​​ണ് ഈ ​​​​ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത് (art. 7, 1).

3. കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്ത കു​​​​റ്റ​​​​ങ്ങ​​​​ൾ

വി​​​​ശ്വാ​​​​സ​​​​തി​​​​രു​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കാ​​​​യി നീ​​​​ക്കി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നു കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്ത​​​​വ​​​​യാ​​​​ണ് ഇ​​​​വ​​​​യി​​​​ൽ ചി​​​​ല​​​​ത്. ദൈ​​​​വ​​​​നി​​​​ന്ദാ​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടിയുള്ള വി​​ശു​​ദ്ധ കു​​​​ർ​​​​ബാ​​​​നയർപ്പണം (c. 1382, 2; SST art. 3, 2), വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കു പു​​​​രോ​​​​ഹി​​​​ത​​​​പ​​​​ട്ടം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള ശ്ര​​​​മം (c. 1379, 3; SST 5, 1,2,3), പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ൾ, അ​​​​വ​​​​ർ​​​​ക്കു സ​​​​മ​​​​രാ​​​​യി നി​​​​യ​​​​മം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​വ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ (c. 1398, 1, 2; SST art. 6), കു​​​​ന്പ​​​​സാ​​​​ര​​​​ത്തി​​​​ൽ വൈ​​​​ദി​​​​ക​​​​നോ കു​​​​ന്പ​​​​സാ​​​​രി​​​​ക്കു​​​​ന്ന വ്യ​​​​ക്തി​​​​യോ പ​​​​റ​​​​യു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ക​​​​ർ​​​​ത്തി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് (c. 1386, 3; SST art. 4, 2) തു​​​​ട​​​​ങ്ങി​​​​യ​​​​വ ഇ​​​​തി​​​​നു​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ്.

ഇ​​​​ങ്ങ​​​​നെ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്ത മ​​​​റ്റു കു​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണു സ​​​​ഭ​​​​യി​​​​ലെ അ​​​​ധി​​​​കാ​​​​ര​​​​സ്ഥാ​​​​ന​​​​ത്തോ ഉ​​​​ദ്യോ​​​​ഗ​​​​ത്തി​​​​ലോ ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ലോ ഉ​​​​ള്ള സ​​​​ന്യ​​​​സ്ത​​​​ർ, അ​​​​ല്മാ​​​​യ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ചെ​​​​യ്യു​​​​ന്ന മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​നും മ​​​​ഹ​​​​ത്വ​​​​ത്തി​​​​നും സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നും എ​​​​തി​​​​രാ​​​​യ കു​​​​റ്റ​​​​ങ്ങ​​​​ൾ (c. 1398, 1), അ​​​​ധി​​​​കാ​​​​ര​​​​മോ പ​​​​ദ​​​​വി​​​​യോ ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം ചെ​​​​യ്ത് ആ​​​​റാം പ്ര​​​​മാ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യി ചെ​​​​യ്യു​​​​ന്ന കു​​​​റ്റ​​​​ങ്ങ​​​​ൾ (c. 1395, 3; 1398, 2), പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ബ​​​​ല​​​​ഹീ​​​​ന​​​​രാ​​​​യ മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​ർ​​​​ക്കും എ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ മുതലായവ.

പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​നം (c. 1371, 4), നി​​​​യ​​​​മം അ​​​​നു​​​​ശാ​​​​സി​​​​ച്ചി​​​​ട്ടും ചി​​​​ല കു​​​​റ്റ​​​​ങ്ങ​​​​ൾ മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​നെ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ൽ വ​​​​രു​​​​ത്തു​​​​ന്ന വീ​​​​ഴ്ച (c. 1371, 6), സ​​​​ഭ​​​​യു​​​​ടെ ഭൗ​​​​തി​​​​ക സ്വ​​​​ത്തി​​​​ന്‍റെ അ​​​​പ​​​​ഹ​​​​ര​​​​ണം (c. 1372, 1, 1), അ​​​​വ​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​ത്തി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ വീ​​​​ഴ്ച​​​​ക​​​​ൾ (c. 1376, 2,1,2), ആ​​​​റു​​​​മാ​​​​സം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി പൗ​​​​രോ​​​​ഹി​​​​ത്യ ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ​​​​നി​​​​ന്നു മാ​​​​റി​​​​നി​​​​ൽ​​​​ക്കു​​​​ക (c. 1392), നി​​​​യ​​​​മാ​​​​നു​​​​സൃ​​​​തം കൂ​​​​ദാ​​​​ശ​​​​ക​​​​ൾ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കു മ​​​​നഃ​​​​പൂ​​​​ർ​​​​വം കൂ​​​​ദാ​​​​ശ​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ക (c. 1379, 4) തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും പു​​​​തു​​​​താ​​​​യി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട കു​​​​റ്റ​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു.

4. പു​​​​തി​​​​യ ശി​​​​ക്ഷ​​​​ക​​​​ൾ

ഒ​​​​രു കു​​​​റ്റ​​​​ത്തി​​​​നു ന​​​​ൽ​​​​കാ​​​​വു​​​​ന്ന ശി​​​​ക്ഷ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ശി​​​​ക്ഷി​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​ര​​​​മു​​​​ള്ള വ്യ​​​​ക്തി​​​​ക്കു ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്. മു​​​​ന്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നി​​​​യ​​​​മ​​​​ത്തി​​​​ൽ "ഉ​​​​ചി​​​​ത​​​​മാ​​​​യ ശി​​​​ക്ഷ' അ​​​​ല്ലെ​​​​ങ്കി​​​​ൽ "ന്യാ​​​​യ​​​​മാ​​​​യ ശി​​​​ക്ഷ' ന​​​​ൽ​​​​കു​​​​ക എ​​​​ന്നു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​ൻ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തു​​​​ക​​​​യും ന​​​​ൽ​​​​കാ​​​​വു​​​​ന്ന ശി​​​​ക്ഷ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണു പു​​​​തി​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ലൂ​​​​ടെ. 1336-ാം കാ​​​​നോ​​​​ന​​​​യി​​​​ലാ​​​​ണ് പു​​​​തി​​​​യ ശി​​​​ക്ഷ​​​​ക​​​​ളു​​​​ടെ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്ക​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​തി​​​​നു​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ് നി​​​​ശ്ചി​​​​ത ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പി​​​​ഴ​​​​യൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ക​​​​ല്പ​​​​ന ന​​​​ൽ​​​​കു​​​​ക, കാ​​​​നോ​​​​നി​​​​ക​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ വോ​​​​ട്ടു​​​​ചെ​​​​യ്യാ​​​​നോ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടാ​​​​നോ ഉ​​​​ള്ള അ​​​​വ​​​​സ​​​​ര​​​​വും വോ​​​​ട്ട​​​​വ​​​​കാ​​​​ശ​​​​ത്തോ​​​​ടു​​​​കൂ​​​​ടി സ​​​​ഭാ​​​​യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​വും നി​​​​ഷേ​​​​ധി​​​​ക്കു​​​​ക, സ​​​​ഭാ​​​​വ​​​​സ്ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് (പു​​​​രോ​​​​ഹി​​​​ത​​​​ശു​​​​ശ്രൂ​​​​ഷി​​​​ക​​​​ളും സ​​​​ന്യ​​​​സ്ത​​​​രും) വി​​​​ല​​​​ക്കു​​​​ക, കു​​​​ന്പ​​​​സാ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും പ്ര​​​​സം​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള അ​​​​ധി​​​​കാ​​​​രം, നി​​​​യു​​​​ക്ത​​​​മാ​​​​യ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രം എ​​​​ന്നി​​​​വ എ​​​​ടു​​​​ത്തു​​​​ക​​​​ള​​​​യു​​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ. പാ​​​​ഷ​​​​ണ്ഡ​​​​ത പ​​​​ഠി​​​​പ്പി​​​​ക്കു​​​​ക, തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടും അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ അ​​​​നു​​​​സ​​​​രി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക, സ​​​​ഭാ​​​​ഭ​​​​ര​​​​ണം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ക, സ​​​​ഭാ​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​രെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക തു​​​​ട​​​​ങ്ങി​​​​യ കു​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ല്ലാം ന​​​​ൽ​​​​കാ​​​​വു​​​​ന്ന ഉ​​​​ചി​​​​ത​​​​മാ​​​​യ ശി​​​​ക്ഷ​​​​യി​​​​ൽ മേ​​​​ൽ​​​​പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

അ​​​​തു​​​​പോ​​​​ലെ​​​​ത​​​​ന്നെ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യേ​​​​ണ്ട കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണു സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ വൈ​​​​ദി​​​​ക​​​​ശു​​​​ശ്രൂ​​​​ഷി​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ള്ളൂ എ​​​​ന്നു പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നി​​​​ല്ല എ​​​​ന്നു​​​​ള്ള​​​​തും ശി​​​​ക്ഷ​​​​യാ​​​​യി മ​​​​റ്റൊ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന സ്ഥ​​​​ലം​​​​മാ​​​​റ്റം ശി​​​​ക്ഷ​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തും.

വി​​​​ശ്വാ​​​​സ്യ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും

2007-ൽ ​​​​ബ​​​​ന​​​​ഡി​​​​ക്‌​​​​ട് പ​​തി​​നാ​​റാ​​മ​​ൻ മാ​​​​ർ​​​​പാ​​​​പ്പ തു​​​​ട​​​​ങ്ങി​​​​വ​​​​ച്ച പ​​​​രി​​​​ശ്ര​​​​മ​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ശി​​​​ക്ഷാ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​ർ​​​​ക്ക് ഇ​​​​തു കൂ​​​​ടു​​​​ത​​​​ൽ വ്യ​​​​ക്ത​​​​ത ന​​​​ൽ​​​​കു​​​​മെ​​​​ന്ന​​​​തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല. കു​​​​റ്റം​​​​ചെ​​​​യ്ത​​​​വ​​​​രെ ശി​​​​ക്ഷി​​​​ക്കു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല കു​​​​റ്റം ചെ​​​​യ്യാ​​​​തി​​​​രി​​​​ക്കാ​​​​ൻ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തും മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രു​​​​ടെ ക​​​​ട​​​​മ​​​​യാ​​​​ണ് എ​​​​ന്നു നി​​​​യ​​​​മം ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

ആ​​​​രെ​​​​ങ്കി​​​​ലും കു​​​​റ്റം ചെ​​​​യ്താ​​​​ൽ അ​​​​തു​​​​മൂ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള ഉ​​​​ത​​​​പ്പും ക്ഷ​​​​ത​​​​വും പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടു എ​​​​ന്നും ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​ൻ ക്ഷ​​​​മ​​​​യും ക​​​​രു​​​​ണ​​​​യും സ​​​​ഹി​​​​ഷ്ണു​​​​ത​​​​യു​​​​മു​​​​ള്ള മാ​​​​താ​​​​വും കാ​​​​ർ​​​​ക്ക​​​​ശ്യ​​​​ത്തോ​​​​ടെ ശി​​​​ക്ഷ​​​​ണ​​​​വും തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളും ന​​​​ൽ​​​​കു​​​​ന്ന പി​​​​താ​​​​വും ആ​​​​യി​​​​രി​​​​ക്ക​​​​ണം. ഇ​​​​ത്ത​​​​രം നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സ​​​​ഭ​​​​യു​​​​ടെ വി​​​​ശ്വാ​​​​സ്യ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും. സ​​​​ഭ​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി​​​​യു​​​​മാ​​​​കും.

ഇ​​​​തു​​​​പോ​​​​ലു​​​​ള്ള ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ പൗ​​​​ര​​​​സ്ത്യ സ​​​​ഭ​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള കാ​​​​നോ​​​​ന​​​​ക​​​​ളി​​​​ലും താ​​​​മ​​​​സി​​​​യാ​​​​തെ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കാം.

ഡോ. ​​​​ജോ​​​​ർ​​​​ജ് തെ​​​​ക്കേ​​​​ക്ക​​​​ര
(വടവാതൂർ പൗ​​​​ര​​​​സ്ത്യ കാ​​​​ന​​​​ൻ നി​​​​യ​​​​മ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ അ​​​​സി. പ്ര​​​​ഫ​​​​സ​​​​റാ​​​​ണു ലേ​​ഖ​​ക​​ൻ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.