വിളിച്ചുപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Friday, September 10, 2021 11:55 PM IST
നോ കോംപ്രമൈസ്!
വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
അഭിവന്ദ്യപിതാക്കന്മാരേ, സാംസ്കാരിക നായകന്മാരേ, ഈ നാട് രക്ഷപ്പെടണമെങ്കിൽ നിങ്ങൾ ശബ്ദമുയർത്തിയേ പറ്റൂ.
"അവർ ആദ്യം നമ്മുടെ പള്ളിക്കൂടങ്ങള്‍ തെരഞ്ഞു വന്നു, കുഞ്ഞുങ്ങളെ അവര്‍ ലഹരിയുടെ രുചി പഠിപ്പിച്ചു.
ശേഷം അവര്‍ നമ്മുടെ യുവാക്കളെ തെരഞ്ഞുപിടിച്ചു, ശേഷിയുള്ള ഒരു തലമുറയില്‍ മയക്കം സൃഷ്ടിച്ചു വളര്‍ച്ച മുരടിപ്പിച്ചു.
തുടര്‍ന്ന്, അവരുടെ രക്തത്തില്‍ അവര്‍ മായം നിറഞ്ഞ മരുന്ന് കലര്‍ത്തി, അത് അവരുടെ വെടിമരുന്നുശാലകള്‍ നിറയ്ക്കാനുള്ള ശേഷി സമ്പാദിക്കുന്നതിനായിരുന്നു.
ഇന്ന് ഈ തെരുവില്‍ വില്‍ക്കപ്പെടുന്ന ഒരു നുള്ള് മയക്കുമരുന്നിന് നമ്മുടെ രാജ്യത്തെ ഉറക്കമിളച്ച് സേവിക്കുന്ന ദേശസ്നേഹിയായ ഒരു പട്ടാളക്കാരന്റെ നെറ്റിയില്‍ തുളച്ച് കയറുന്ന വെടിയുണ്ടയായോ, നമ്മുടെ ദൈവാലയങ്ങളിലോ നഗരത്തിലോ അനേകം സ്ത്രീപുരുഷന്മാരുടെയോ നിരപരാധികളായ മാലാഖക്കുഞ്ഞുങ്ങളുടെയോ രക്തം ചിന്തുന്ന സ്ഫോടകവസ്തുവായോ മാറാന്‍ ശേഷിയുണ്ട്.
അധികാരപ്രഭുത്വത്തിന്റെ അന്തപുരങ്ങളിലും മാധ്യമതേര്വാഴ്ചയുടെ വെളിമ്പറമ്പുകളിലും ഇവയുടെ പ്രചാരകരുണ്ട് എന്നതിനാല്‍ നമ്മുടെ ദേശത്തിന്റെയും കുഞ്ഞുങ്ങളുടെയും ഭാവിതലമുറയുടെയും സംരക്ഷണ ചുമതല നമ്മുടേതുകൂടിയാണ് എന്ന് മനസിലാക്കിയാല്‍ നന്ന്. '
ഫാ. ജസ്റ്റിന് കാഞ്ഞൂത്തറ എംസിബിഎസ് 2020ൽ കെസിബിസിയുടെ ജാഗ്രത ന്യൂസിൽ കുറിച്ചത് എത്ര സത്യം!
ബൈഡൻ പണ്ടേ പറഞ്ഞത്
"ലോകത്തിലെ ഏറ്റവും വലിയ ഓപിയം ഉത്പാദകരായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാന് മാറാന്‍ പോകുന്നു. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ 3,400 ടണ്‍ കറുപ്പ് ഉത്പാദിപ്പിക്കപ്പെട്ടു. ഇതില്‍നിന്ന് കള്ളക്കടത്തുകാര്‍ക്കും കൃഷിചെയ്തവര്‍ക്കും ലഭിച്ചത് 250 കോടി ഡോളറായിരുന്നു, 2002ല്‍ ആഗോള സമൂഹം അഫ്ഗാനിസ്ഥാന് നല്കിയ സാമ്പത്തിക സഹായത്തിന്റെ ഇരട്ടിയിലധികമാണ് ഈ തുക.
" 2003 മെയ് 20 ലെ ഒരു അമേരിക്കന്‍ സെനറ്റ് സമ്മേളനത്തിലാണ് ഇന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഇത് പറഞ്ഞതെന്നോർക്കണം. അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചത് ഈ വാക്കുകളോടെയാണ് "ഭീതിദമായ വിനാശകരമായ ആക്രമണങ്ങള്‍ മാനവരാശിക്കെതിരേ സൃഷ്ടിക്കാന്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ അല്‍ക്വയ്ദയ്ക്ക് ഇന്ന് സാധിക്കും.
അതിനാല്‍ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളോടൊപ്പം തീവ്രവാദത്തെ പരിപോഷിപ്പിക്കുന്ന മയക്കുമരുന്ന് കടത്തിനെയും ചെറുക്കാന്‍ ശ്രമങ്ങള്‍ നടത്താതിരിക്കുന്നത് മഠയത്തരമാണ്'. ബൈഡൻ പരാജയപ്പെട്ടപ്പോൾ അഫ്ഗാനിസ്ഥാനു പറ്റിയത് നമുക്ക് ഒരു അനുഭവപാഠമാകാത്തതെന്തേ? ആഗോള മതതീവ്രവാദത്തിന്റെ വിഷവായു കേരളവും ശ്വസിച്ചുതുടങ്ങി. എന്നിട്ടും ശ്വാസമടക്കിപ്പിടിച്ച് മിണ്ടാതിരിക്കുകയാണ് പൊതുസമൂഹം. കഷ്ടം!
എന്താണ് നാർക്കോ ജിഹാദ്?
മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കുമ്പോൾ നാർക്കോ ടെററിസം രൂപപ്പെടുന്നു. മയക്കുമരുന്നില്‍നിന്ന് വെടിമരുന്നിലേക്ക് ദൂരമേറെ കുറവത്രേ. പ്രമുഖ തീവ്രവാദസംഘടനകളെല്ലാംതന്നെ ഇസ്ലാം മതമൗലികവാദികളുടേതുതന്നെയാണ്. അതുകൊണ്ടുതന്നെ, സത്യത്തിൽ ഈ ഭീകരപ്രതിഭാസത്തെ വിളിക്കേണ്ടത് നാർക്കോ ജിഹാദ് എന്നു തന്നെയാണ്.
തങ്ങളുടേതല്ലാത്തവരുടെ അടുത്ത തലമുറയെ മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിച്ചുകളയുകയും ഒപ്പം അവരുടെ സമ്പത്ത് കൊള്ള ചെയ്ത് സ്വന്തം സമുദായത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്യുക എന്ന ആഗോള ഭീകരപദ്ധതിയുടെ ഭാഗമാണ് നാർക്കോ ജിഹാദ് എന്നത് നമ്മ ഞെട്ടിപ്പിക്കേണ്ട വസ്തുതയാണ്.
കോടികൾ മറയുന്ന അന്താരാഷ്ട്ര മാനങ്ങൾ ഈ ജിഹാദിനു പിന്നിലുണ്ടെന്നാണ് നാർക്കോ -ജിഹാദിനെക്കുറിച്ച് ശ്രദ്ധേയമായ പഠനം നടത്തിയ യൂറോപ്യൻ ഫെഡറേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് ( EFSAS)എന്ന സംഘടന വ്യക്തമാക്കുന്നത്.
നാർക്കോ ജിഹാദ് കേരളത്തിൽ
കേരളത്തിൽ കഞ്ചാവ് - മയക്കുമരുന്നു കേസുകളിൽ പിടിക്കപ്പെടുന്ന ചെറുപ്പക്കാരിൽ നല്ല ശതമാനവും ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ മാത്രമാകുന്നത് എങ്ങനെയാണെന്നത് എന്നെ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. അതിന്റെ ഉത്തരമാണ് ഇപ്പോൾ വ്യക്തമായി വരുന്നത്. വാഗമണ്ണിൽ മയക്കുമരുന്ന് പാർട്ടിക്കിടെ പിടിയിലായ ചെറുപ്പക്കാരുടെ പേരുകൾ പരിശോധിക്കുക. അവരോടൊപ്പം പിടിയിലായ ഇരുപത്തൊന്ന് പെൺകുട്ടികളിൽ ആരും അതേ സമുദായക്കാരല്ലായിരുന്നു എന്നുള്ളതും യാദൃച്ഛികമാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടോ?
എന്നിട്ടും തെളിവുകൾ അന്വേഷിക്കുന്നവരോട് ഒരു വാക്ക്. നിങ്ങൾ രണ്ടാഴ്ചയിലെ വിവിധ പത്രങ്ങൾ ഒന്നിച്ചുവയ്ക്കുക, മയക്കുമരുന്ന് - സ്വർണം - കഞ്ചാവുകേസുകളിലെ പ്രതികളുടെ പേരുകൾ പരിശോധിക്കുക. എന്നിട്ട് വരികൾക്കിടയിലൂടെ വായിച്ചു നോക്കുക.
ഇത് ആകസ്മികമാണോ?
ഈ ലേഖകൻ നടത്തിയ ഒരു നിരീക്ഷണം പങ്കുവയ്ക്കാം. ഇക്കഴിഞ്ഞ മേയ്-ഓഗസ്റ്റ് മാസങ്ങളിലെ മയക്കുമരുന്നു വാർത്തകളിൽ ചിലതാണ് ഇതോടൊപ്പം ചേർക്കുന്നത്. പേരാവൂരിൽ സ്കൂളിന് സമീപം കഞ്ചാവ് വിൽപ്പന നടത്തിയ പ്രതിയും കോഴിക്കോട് ലഹരിമരുന്ന് ഗുളികയുമായി കസ്റ്റഡിയിലായ കക്ഷിയും, കണ്ണൂരിലെ കാറിൽ കഞ്ചാവും മയക്കുമരുന്നും കടത്താൻ ശ്രമിച്ച കേസിലെ പ്രതികളും വയനാട്ടിലെ അനധികൃത മദ്യം കടത്തിയ വിരുതനും മുണ്ടക്കയത്ത് ഒന്നരക്കിലോ കഞ്ചാവുമായി പിടിയിലായ രണ്ടു യുവാക്കളും നെടുമ്പാശേരിയിൽ 4.64 കിലോ ഹെറോയിൻ കടത്തിയ ടാൻസാനിയൻ സ്വദേശിയും മഞ്ചേരിയിൽ പിടിയിലായ യുവാവും വൻ ലഹരി വേട്ടയിൽ കോഴിക്കോട് പോലീസ് വലയിൽ വീണ 7 പേരും മലപ്പുറത്ത് പിടിയിലായ മൂന്ന് പേരും തൃത്താലയിൽ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പ്രതിയും കോഴിക്കോട്ടെ കൂട്ടബലാത്സംഗ പ്രതികളും ഒരൊറ്റ സമുദായത്തിൽനിന്നാകുന്നത് വെറും ആകസ്മികമാണെന്ന് പറഞ്ഞാൽ സാമാന്യബുദ്ധി അംഗീകരിക്കുമോ?
അങ്ങനെ നിരീക്ഷിക്കുന്ന ഒരു പൗരന്റെ ജാഗ്രതയെ വർഗീയത എന്ന ലേബലൊട്ടിച്ച് അപഹസിക്കുന്നവരുടെ ഉദ്ദേശ്യത്തിൽ നിഗൂഢത സംശയിച്ചാൽ കുറ്റപ്പെടുത്താനാകുമോ?
പുതിയ കാര്യമൊന്നുമല്ല
"നാര്‍ക്കോ-ടെററിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1983ല്‍ പെറു പ്രസിഡന്റ് ആയിരുന്ന ഫെര്‍ണാന്‍ഡോ ബെലൗന്ദേ ടെറിയാണ്. അതിനൊരു കമ്യൂണിസ്റ്റ് സ്പർശമുണ്ട് എന്നത് സത്യമാണ്. എന്താണെന്നുവച്ചാൽ പെറുവിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സെന്തേരോ ലൂമിനോസോ യുവജനങ്ങളെ ആകർഷിക്കാൻ മയക്കുമരുന്ന് മാഫിയാ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിച്ചു.
അത് യുവാക്കള്‍ക്കിടയില്‍ അക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പ്രവണത സൃഷ്ടിച്ചപ്പോൾ അവര്‍ ചെയ്യുന്നത് ദേശവിരുദ്ധപ്രവര്ത്തനമാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം നാർകോ ഭീകരത എന്ന പദമെടുത്തു വീശിയത്.
തുടർന്ന് തീവ്രവാദവും മയക്കുമരുന്ന് കള്ളക്കടത്തുമായുള്ള ബന്ധം ആഗോളതലത്തിലെ ബന്ധം രഹസ്യാന്വേഷണോദ്യോഗസ്ഥർ അനാവരണം ചെയ്തുകൊണ്ടിരുന്നു. 2001 സെപ്റ്റംബര്‍ 11 - ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അനിവാര്യമായ ഒരു നിമിത്തമായി. മതതീവ്രവാദത്തിന് മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളും സാമ്പത്തികസഹായം നല്‍കുന്നുണ്ടെന്ന സത്യം പൊതുബോധത്തിൽ മിന്നിത്തെളിഞ്ഞു തുടങ്ങി.
അഫ്ഗാനിസ്ഥാനില്‍നിന്നും വന്‍തോതില്‍ എത്തിച്ചേരുന്ന ഹെറോയിനും കറപ്പും ഇസ്ലാമിക മതതീവ്രവാദി സംഘങ്ങള്‍ക്ക് നൽകിയ സാമ്പത്തികനേട്ടം ചെറുതൊന്നുമല്ലന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് വെളിപ്പെടുത്തിയത് സാക്ഷാൽ അമേരിക്കൻ രഹസ്യാന്വേഷണസംഘം തന്നെയാണ്.
ഇന്ത്യയിൽ: ഇത്തിരി ചരിത്രം ഹാന്ദ്വാര മയക്കുമരുന്ന് കേസ്
2020 ജൂണ്‍ 11 - ന് വടക്കന്‍ കാഷ്മീരിലെ ഹാന്ദ്വാര ടൗണില്‍ ഒരു കാറില്‍നിന്ന് പരിശോധനയ്ക്കിടയില്‍ 6 കിലോയോളം ഹെറോയിനും 25 ലക്ഷത്തോളം രൂപയും പോലീസ് കണ്ടെത്തി. ആ കാറിന് രജിസ്ട്രേഷന് നമ്പര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, അബ്ദുല്‍ മോമിന് പീര്‍ എന്ന കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും അയാളുടെ അമ്മായപ്പന് ഇഫ്തിക്കര്‍ അന്ദ്രാബിയെയും സഹോദരന് ഇസ്ലാം ഉല് ഹഖിനെയും ചോദ്യം ചെയ്യുകയും ചെയ്ത പോലീസ് അമ്പരന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള വിവിധ ഇടങ്ങളില്‍നിന്നായി ഒരു കോടി രൂപയും ഇരുപത്തൊന്നു കിലോഗ്രാമോളം ഹെറോയിനുമാണ് കണ്ടെത്തിയത്. ആകെ പിടികൂടിയ ഹെറോയിന്റെ മൂല്യം 100 കോടിയോളം രൂപ!
അന്വേഷണ ഏജൻസി ഞെട്ടിയപ്പോൾ
കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. അവര്‍ നടത്തിയ അന്വേഷണമാണ് ലഷ്കര്‍ ഇ തോയ്ബയുമായുള്ള ബന്ധത്തിലേക്കും അഫ്ഗാനിസ്ഥാന് എന്ന ഉറവിടത്തിലേക്കും നയിച്ചത്. എന്‍ഐ എ ഉദ്യോഗസ്ഥര്‍ ഈ മയക്കുമരുന്ന് കച്ചവടത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ചു. കോടികൾ മറിയുന്ന ഈ കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന പണം മുഴുവൻ കാശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനായാണത്രെ ഉപയോഗിക്കപ്പെട്ടിരുന്നത്!
അന്വേഷണ ഏജൻസിപോലും ഞെട്ടിത്തരിച്ചു പോകാതിരിക്കുമോ? എന്നിട്ടും കേരളം ഞെട്ടിയില്ല. കാരണം ഇത്തരം വാർത്തകൾ കേരളം അതിവിദഗ്ധമായി തമസ്കരിക്കുകയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്നതും അന്വേഷണം ആവശ്യപ്പെടുന്ന കാര്യമാണ്.
( കേരളത്തിൽ സംഭവിക്കുന്നതിനെക്കുറിച്ച് ഇനിയുമുണ്ട് പറയാൻ. അതെക്കുറിച്ചു നാളെ)
ഫാ. സൈമൺ വർഗീസ് പഴന്പിള്ളിൽ സിഎംഐ