ചോരച്ചാലിലും തളരാതെ ക​ർ​ഷ​ക​മു​ന്നേ​റ്റം
Monday, October 4, 2021 11:39 PM IST
കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ സ​മ​ര​ത്തി​ലു​ള്ള ക​ർ​ഷ​ക​ർ​ക്കെ​തി​രേ ക്രൂ​ര​മാ​യ അ​തി​ക്ര​മ​മാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും, പ്ര​ത്യേ​കി​ച്ച് ബിജെപി ​സ​ർ​ക്കാ​രു​ക​ൾ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ക്ര​മ​ങ്ങ​ളി​ലൂ​ടെ സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ഴും സ​മ​രം കൂ​ടു​ത​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന കാ​ഴ്ചയാ​ണ്.

ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ൽ ടോ​ൾ പ്ലാ​സ​യി​ൽ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ ക്രൂ​ര​മാ​യ പൊ​ലീ​സ് മ​ർദനം ഏ​റ്റ സു​ശീ​ൽ കാ​ജ​ൽ എ​ന്ന ക​ർ​ഷ​ക​ന്‍റെ മ​ര​ണ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിംപുര്‍ ഖേ​രി​യി​ൽ​നി​ന്നു നാ​ല് ക​ർ​ഷ​ക​രു​ൾപ്പെടെ ഒൻപതുപേരുടെ ജീ​വ​നെ​ടു​ത്ത അ​ക്ര​മ​ത്തി​ന്‍റെ ദാ​രു​ണ​മാ​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​രെ പ്ര​കോ​പി​പ്പി​ച്ച് പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഗതി തി​രി​ച്ചു​വി​ടാ​നാ​ണ് ബി​ജെ​പി നേ​താ​ക്ക​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ബിജെപി ​ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാലോ​ച​ന​യാ​ണ് എ​ന്ന വാ​ദ​മു​യ​രു​ന്ന​ത് ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.

സ​മ​ര​ത്തോ​ട് നേ​താ​ക്ക​ൾ പു​ല​ർ​ത്തു​ന്ന നി​രാ​ശ​ ക​ല​ർ​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് ക​ർ​ഷ​കസ​മ​രം ബിജെപി ​നേ​തൃ​ത്വ​ത്തെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു​ണ്ട് എ​ന്നാ​ണ്. ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യും അ​ക്ര​മ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ല​ഖിം​പുർ ഖേ​രി​യി​ൽ ന​ട​ന്ന ദു​ര​ന്ത​ത്തി​ന്‍റെ പ്ര​കോ​പ​നം, ക​ർ​ഷ​ക​ർ​ക്കെ​തി​രേ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യ അ​ജ​യ് കു​മാ​ർ മി​ശ്ര ന​ട​ത്തി​യ പ്ര​കോ​പ​ന​പ​ര​മാ​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് എ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഹ​രി​യാ​ന​യി​ലെ ഝാ​ജ​റി​ല്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല പ​ങ്കെ​ടു​ക്കേ​ണ്ട ച​ട​ങ്ങ് ന​ട​ക്കു​ന്ന വേ​ദി ക​രി​ങ്കൊ​ടി​ക​ളു​മാ​യി ക​ര്‍​ഷ​ക​ര്‍ വ​ള​ഞ്ഞി​രു​ന്നു

10 മാസം പിന്നിട്ട സമരം

വി​വാ​ദ കാ​ർ​ഷി​ക​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണമെന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രസ​ര്‍​ക്കാ​രി​നെ​തി​രെ സിം​ഘു​വി​ലും തി​ക്രി​യി​ലും ഗാ​സി​പൂ​രി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ ത​മ്പ​ടി​ച്ചു ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം 10 മാ​സം പി​ന്നി​ട്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ചോ​ര​യി​ൽ മു​ക്കി​കൊ​ണ്ട് സ​മ​ര​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ.

സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ (ബികെയു) ​നേ​താ​വ് രാ​കേ​ഷ് ടി​ക്കാ​യ​ത്തി​നെ അ​റ​സ്റ്റ് ചെ​യ്തു ഗാ​സി​പുര്‍ സ​മ​രം ദു​ര്‍​ബ​ല​മാ​ക്കാ​ന്‍ സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത് യ​ഥാ​ർ​ഥത്തി​ൽ ക​ർ​ഷ​ക​രു​ടെ സ​മ​രവീ​ര്യ​ത്തെ ആ​ളി​ക്ക​ത്തി​ക്കു​ക​യാ​ണു ചെ​യ്ത​ത് .

ഉ​ട​ൻ​ത​ന്നെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ബി​ജെ​പി സ​ര്‍​ക്കാ​രു​ക​ളെ താ​ഴെയിറ​ക്കാ​നു​ള്ള ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വും ക​ർഷ​ക​സം​ഘ​ട​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഓൾ ഇ​ന്ത്യ കി​സാ​ന്‍ സം​ഘ​ര്‍​ഷ് കോ​-ഓര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക​ര്‍​ഷ​കസ​മ​ര​ത്തി​ല്‍ അ​ഞ്ഞൂ​റോ​ളം ക​ര്‍​ഷ​കസം​ഘ​ട​ന​ക​ളാ​ണ് ഭാ​ഗ​മാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​മെ​മ്പാ​ടും വി​പു​ല​മാ​യ ക​ര്‍​ഷ​ക ഐ​ക്യം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ന്‍ ഈ ​സ​മ​ര​ത്തി​നു ക​ഴി​ഞ്ഞു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യ കാ​ര്യ​മാ​ണ്.

മൂന്നു കാർഷിക നിയമങ്ങൾ

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ മൂ​ന്നു കാർഷിക നി​യ​മ​ങ്ങ​ളെ​ച്ചൊ​ല്ലി​യാ​ണു രാ​ജ്യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ ക​ർ​ഷ​കപ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​ത്. ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മ​ങ്ങ​ളെ​ന്നു സ​ര്‍​ക്കാ​ര്‍ പ​റ​യു​മ്പോ​ൾ, കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന​താ​ണ് നി​യ​മ​മെ​ന്നാ​ണു ക​ർഷ​ക​സം​ഘ​ട​ന​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി വാദിക്കുന്ന​ത്.

കാ​ര്‍​ഷി​കോ​ത്പാ​ദ​ന വ്യാ​പാ​ര, വാ​ണി​ജ്യ (പ്രോ​ത്സാ​ഹ​ന) നി​യ​മം 2020, കാ​ര്‍​ഷി​കസേ​വ​ന വി​ലസ്ഥി​ര​ത സം​ബ​ന്ധി​ച്ച് ക​ര്‍​ഷ​ക​രു​ടെ (ശക്തീ​ക​ര​ണം, സം​ര​ക്ഷ​ണം) ക​രാ​ര്‍ നി​യ​മം, അ​വ​ശ്യവ​സ്തു (ഭേ​ദ​ഗ​തി) നി​യ​മം 2020 എ​ന്നി​വ​യാ​ണ് വി​വാ​ദ​മാ​യ മൂ​ന്നു നി​യ​മ​ങ്ങ​ള്‍. മൂ​ന്നു നി​യ​മ​ങ്ങ​ളും പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണു ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം. പി​ന്‍​വ​ലി​ക്കി​ല്ല, പ​ക​രം ഭേ​ദ​ഗ​തി​യാ​കാ​മെ​ന്നാ​ണു സ​ര്‍​ക്കാ​ർ നി​ല​പാ​ട്.

ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തി​ക​ൾ വ​ള​ഞ്ഞ് 2020 ന​വം​ബ​ര്‍ 26നാ​ണ് ദേ​ശീ​യ പാ​ത​ക​ള്‍ ഉ​പ​രോ​ധി​ച്ച് ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ചു​ള്ള പ്ര​തി​ഷേ​ധ​ത്തി​നു ക​ര്‍​ഷ​ക​ര്‍ തു​ട​ക്ക​മി​ട്ട​ത്. മ​രം​കോ​ച്ചു​ന്ന ത​ണു​പ്പി​നെ​യും ചുട്ടുപൊള്ളിക്കുന്ന ചൂ​ടി​നെ​യും മാ​ത്ര​മ​ല്ല, കോവിഡ് മ​ഹാ​മാ​രി​യെ​പ്പോലും വ​ക​വയ്ക്കാ​തെ​യാ​ണ് വ​യോ​ധി​ക​രും കൊ​ച്ചു​കു​ട്ടി​ക​ളും ഗ​ര്‍​ഭി​ണി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​സ​ഞ്ച​യം പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡു​ക​ളി​ലും തെ​രു​വി​ലും ടെ​ന്‍റുക​ളി​ലും സ​മ​രം തു​ട​രു​ന്ന​ത് . ഡ​ൽ​ഹി​യു​ടെ അ​തി​ര്‍​ത്തി​ക​ളാ​യ തി​ക്രി​യി​ൽ 16-17 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലും സിം​ഘു​വി​ൽ ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

"എ​ല്ലാ​വ​ര്‍​ക്കു​മൊ​പ്പം എ​ല്ലാ​വ​രു​ടെ​യും വി​ക​സ​നം’ എ​ന്ന​തി​നു​ പ​ക​രം കോ​ര്‍​പ​റേ​റ്റു​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​വി​ഭാ​ഗ​മാ​യ ക​ര്‍​ഷ​ക​രു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍ ബ​ലി കൊ​ടു​ക്കു​ക​യാ​ണ് കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത് എ​ന്ന ചി​ന്ത രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​തി​ൽ ക​ർ​ഷ​ക​സ​മ​രം വ​ലി​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​കസ​മ​ര​ത്തി​ന്‍റെ ഫ​ല​മാ​യി ഉ​ത്ത​രേ​ന്ത്യ​യി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​നെ​തിരേ വ​ലി​യ ജ​ന​വി​കാ​രം രൂ​പം​കൊ​ള്ളു​ന്നു​ണ്ട്.

ബിജെപി​ക്ക് ഭ​ര​ണ​മു​ള്ള ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഈ ​അ​ടു​ത്തു​ ന​ട​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന തെര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് വ​ലി​യ തി​രി​ച്ച​ടി നേ​രി​ടു​ക​യു​ണ്ടാ​യി . ബ​നാ​റ​സ്, വാ​രാ​ണ​സി, മ​ഥു​ര, അ​യോ​ധ്യ തു​ട​ങ്ങി ബിജെപി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യി അ​റി​യ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളി​ല്‍പോ​ലും വ​ന്‍പ​രാ​ജ​യം നേ​രി​ട്ടു.

സമരം പൊളിക്കാൻ ശ്രമങ്ങൾ

ഒ​രു ഡ​സ​ൻ ത​വ​ണ​യെ​ങ്കി​ലും കേ​ന്ദ്ര​വും ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ളും ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഒ​രു തീ​രു​മാ​ന​വും ച​ർ​ച്ച​ക​ളി​ൽ ഉ​രു​ത്തി​രി​ഞ്ഞി​ട്ടി​ല്ല. മൂ​ന്നു നി​യ​മ​വും പി​ന്‍​വ​ലി​ച്ചേ തീ​രൂ​വെ​ന്ന നി​ല​പാ​ടി​ല്‍ ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍​ക്കി​ട​യി​ല്‍ ഭി​ന്ന​ത സൃ​ഷ്ടി​ക്കാ​ന്‍ കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ച​ര്‍​ച്ച​ക​ള്‍ പ​ര​മാ​വ​ധി നീ​ട്ടി​ക്കൊ​ണ്ടു​പോ​യി സ​മ​രം പൊ​ളി​ക്കാ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ​യും പാ​ളി. സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രെ ന​ക്സ​ലു​ക​ളെ​ന്നും ഖാ​ലി​സ്ഥാ​നി​ക​ളെ​ന്നും ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടു സ​മ​ര​ത്തെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഉ​ണ്ടാ​യി.

ക​ഴി​ഞ്ഞ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ക​ർ​ഷ​ക​ർ ന​ട​ത്തി​യ ട്രാ​ക്ടര്‍ പ​രേ​ഡി​നി​ടെ ആ​സൂ​ത്രി​ത അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ടു​കൊ​ണ്ട് സ​മ​ര​ത്തെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി. കാർഷികനി​യ​മ​ങ്ങ​ള്‍ ത​ത്ക്കാ​ലം മ​ര​വി​പ്പി​ക്കാ​ന്‍ സു​പ്രീംകോ​ട​തി കേ​ന്ദ്രസ​ര്‍​ക്കാ​രി​നോ​ടു പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​പ്പോ​ഴും നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം തു​ട​രു​ക​യാ​ണ്. ‍

ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​യ​മം ന​ട​പ്പി​ലാ​ക്ക​രു​തെ​ന്നു പ​റ​ഞ്ഞ കോ​ട​തി വി​ഷ​യം പ​ഠി​ക്കു​ന്ന​തി​നു നാ​ലം​ഗസ​മി​തി രൂ​പീ​ക​രി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ സ​മി​തി​യി​ലെ നാ​ല് അം​ഗ​ങ്ങ​ളും ഏ​തെ​ങ്കി​ലും രീ​തി​യി​ല്‍ കാ​ര്‍​ഷി​ക​നി​യ​മ​ങ്ങ​ളെ പി​ന്തു​ണ​ച്ച​വ​രാ​ണെ​ന്നും അ​തി​നാ​ൽ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നു​മാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ട്.

അന്തർദേശീയ പിന്തുണ

ക​ർ​ഷ​കസ​മ​ര​ത്തി​ന് അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലും വ​ലി​യ പി​ന്തു​ണ​യാ​ണു ല​ഭി​ച്ചു​വ​രു​ന്ന​ത്. സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മ​ട​ക്കം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധറാ​ലി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി.

യു​കെ, ഓസ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ റാ​ലി​ക​ൾ ന​ടന്നു. കാ​ന​ഡയി​ലെ ടൊ​റൊ​ന്‍റോ, വാ​ൻ​കൂവ​ർ തു​ട​ങ്ങി​യ സി​റ്റി​ക​ളി​ലാ​ണ് ക​ർ​ഷ​ക​രെ പി​ന്തു​ണ​ച്ചും മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷവി​മ​ർ​ശ​ന​മു​ന്ന​യി​ച്ചും വ​ലി​യ പ്ര​തി​ഷേ​ധറാ​ലി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

ഇ​ന്ത്യ-ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന മ​ത്സ​രം ന​ട​ന്ന സി​ഡ്നി സ്റ്റേ​ഡി​യ​ത്തി​ലും ക​ർ​ഷ​കരോടുള്ള ഐ​ക്യ​ദാ​ർ​ഢ്യപ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. ഇ​ന്ത്യ​യി​ലെ ഭ​ര​ണ​കൂ​ട​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ ത​മ​സ്കരി​ച്ച ക​ർ​ഷ​ക​സ​മ​ര​ത്തെ അ​ന്ത​ർ​ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ നെ​ഞ്ചി​ലേ​റ്റു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത് .

കേ​ര​ളം, ത​മി​ഴ്നാ​ട്, ബം​ഗാ​ൾ ഉ​ൾ​പ്പെടെ​യു​ള്ള അ​ഞ്ചു സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പുകളിൽ ബി​ജെപിക്കുണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​യു​ടെ ഒ​രു കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് ക​ർ​ഷ​ക​സ​മ​ര​മാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ക്കാ​ൻ പോ​കു​ന്ന തെര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബിജെ­പി ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​ക​ണമെന്ന വാ​ശി​യി​ലാ​ണ് ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ.

കേ​ന്ദ്രസ​ർ​ക്കാ​രും ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളും ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളി​ൽ​നി​ന്നും പി​ന്നോ​ട്ടു​ പോ​കാ​തെ നി​ൽ​ക്കു​മ്പോ​ൾ ഉ​ട​നെ​യെ​ങ്കി​ലും ഒ​രു ഒ​ത്തു​തീ​ർ​പ്പി​നു​ള്ള സാ​ധ്യ​ത​ക​ൾ വി​ര​ള​മാ​ണ് . ഏ​താ​യാ​ലും സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക സം​ഭ​വ​മാ​യി ക​ർ​ഷ​ക പ്ര​ക്ഷോ​ഭം മാ​റു​ക​യാ​ണ് .

റോ​ണി കെ. ബേ​ബി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.