മൂന്നാം വട്ടമേശ സമ്മേളനം
Wednesday, November 24, 2021 12:52 AM IST
മൂന്നാമത്തേതും അവസാനത്തേതുമായ വട്ടമേശ സമ്മേളനം 1932 നവംബർ 17 നായിരുന്നു ആരംഭിച്ചത്. ഇന്ത്യയിൽനിന്നു 46 പ്രതിനിധികൾ മാത്രമാണു സമ്മേളനത്തിൽ പങ്കെടുത്തത്.
കോണ്ഗ്രസ് പ്രതിനിധികൾ ആരും തന്നെ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. ഭാവിയിലെ ഇന്ത്യൻ ഭരണഘടനയെ സംബന്ധിച്ചുള്ള ഏകദേശ തത്ത്വങ്ങൾ രൂപീകരിച്ചത് മൂന്നാം വട്ടമേശ സമ്മേളനത്തിൽവച്ചാണ്.
മൂന്നാം വട്ടമേശ സമ്മേളനത്തിന്റെ അവസാനം പുറപ്പെടുവിച്ച ധവളപത്രത്തിന്റെ അടിസ്ഥാനത്തിലാണ് 1935 ലെ ഇന്ത്യാഗവണ്മെന്റ് നിയമം പാസാക്കിയത്. 1935 ലെ ഇന്ത്യാഗവണ്മെന്റ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ പ്രാതിനിധ്യ ഗവണ്മെന്റിന് തുടക്കം കുറിക്കുന്നത്. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തി ഡോ. ബി.ആർ. അംബേദ്കറാണ്. ഡിപ്രസ്ഡ് ക്ലാസിന്റെ പ്രതിനിധിയായാണ് അദ്ദേഹം പങ്കെടുത്തത്.