വേ​ണം, പു​തി​യ ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം
Monday, January 16, 2023 10:11 PM IST
കെ.​​ജെ.​​ ദേ​​വ​​സ്യ

ഭൂ​​പ​​രി​​ഷ്ക​ര​​ണ നി​​യ​​മ​​ത്തി​​ൽ സ​​മ​​ഗ്ര​​മാ​​യ പ​​ഠ​​നം ന​​ട​​ത്തി വേ​​ണം പു​​തി​​യ നി​​യ​​മം നിർമിക്കാൻ. ​പോ​​യകാ​​ല​​ത്ത് നാ​​ട്ടി​​ലു​​ണ്ടാ​​യ വ​​ലി​​യ ​തോ​​തി​​ലു​​ള്ള മാ​​റ്റ​​ങ്ങ​​ൾ നാം ​​അം​​ഗീ​​ക​​രി​​ച്ചേ പ​​റ്റൂ. ഇ​​ക്കാ​​ര്യ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി ഇ​​ടു​​ക്കി ജി​ല്ല​യ്​​ക്കു​വേ​​ണ്ടി വി​​ളി​​ച്ചുചേ​​ർ​​ത്ത​​താ​​ണെ​​ങ്കി​​ലും, കേ​​ര​​ള​​ത്തെ ഒ​ന്നാ​യി കാ​​ണാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത് അ​​ഭി​​ന​​ന്ദ​​നാ​​ർ​​ഹ​​മാ​​ണ്.

കേ​​ര​​ളം രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​നു മു​​ന്പ് വ്യ​​ത്യ​​സ്ത രൂ​​പ​​ത്തി​​ലും വി​​വി​​ധ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലും ഭൂ​​മി​​യു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ ഉ​​ണ്ടാ​യി​​രു​​ന്നു. അ​​തി​​നാ​​ൽ​​ത്ത​​ന്നെ പൂ​​ർ​വാ​വ​​കാ​​ശ നി​​യ​​മ​​ങ്ങ​​ളു​​ടെ​യും ച​​ട്ട​​ങ്ങ​​ളു​​ടെയും തു​​ട​​ർ​​ച്ച​​യെ​​ന്ന നി​​ല​​യി​​ലും, എ​​ന്നാ​​ൽ ഓ​​രോ കാ​​ല​​ത്തി​​ന്‍റെ​​യും സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ​​ക്ക​​നു​​സൃ​​ത​​മാ​​യി​​ട്ടുമാണ് കേ​​ര​​ളം ഈ ​​രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ച്ച​​ത്. 1958ൽ ​​ഇ.​​എം.​​എ​​സ് ഗ​​വ​​ണ്‍​മെ​​ന്‍റ് തു​​ട​​ക്കം കു​​റി​​ച്ച കേ​​ര​​ള ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മ​​ത്തി​​ന്‍റെ ചു​​വ​​ടു പി​​ടി​​ച്ച് 1960, 1963, 1964 കൊ​​ല്ല​​ങ്ങ​​ളി​​ലു​​ണ്ടായ ​​നി​​യ​​മ​​ങ്ങ​​ളും ച​​ട്ട​​ങ്ങ​​ളും പ്രാ​​ധാ​​ന്യ​​മ​​ർ​​ഹി​​ക്കു​​ന്ന​​തു ത​​ന്നെ​​യാ​​ണ്. അ​​തി​​ന്‍റെ​​യും തു​​ട​​ർ​​ച്ച​​യെ​​ന്ന നി​​ല​​യി​​ൽ​​ത്ത​​ന്നെ​​യാ​​ണ് ലോ​​കം ത​​ന്നെ ശ്ര​​ദ്ധി​​ച്ച 1970ലെ ​​അ​​ച്ചു​​ത​​മേ​​നോ​​ൻ ഗ​​വ​​ണ്‍​മെ​​ന്‍റ് പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കി​​യ കേ​​ര​​ള ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മം. ആ ​​നി​​യ​​മ​​ത്തി​​ലെ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​മാ​​യ ആ​​ശ​​യം ജ​​ന്മി​​ത്വം അ​​വ​​സാ​​നി​​പ്പി​​ച്ച് ഭൂ​​ര​​ഹി​​ത​​ർ​​ക്ക് ഭൂ​​മി ന​​ൽ​​കു​​ക എ​​ന്നു​​ള്ള​​തു ത​​ന്നെ​​യാ​​യി​​രു​​ന്നു. അ​​ഞ്ച് അം​​ഗ​​ങ്ങ​​ളു​​ള്ള ഒ​​രു കു​​ടും​​ബ​​ത്തി​​ന് 15 ഏ​​ക്കർ ഭൂ​​മി എ​​ന്ന​​തി​​ൽ ക​​വി​​ഞ്ഞു​​ള്ള ഭൂ​​മി മി​​ച്ച​​ഭൂ​​മി​​യാ​​യി ക​​ണ്ടെത്തി ​​സ​​ർ​​ക്കാരിന്‍റെ കൈ​​വ​​ശ​​മാ​​ക്കി, അ​​തു പിന്നീട് ഭൂ​​ര​​ഹി​​ത​​ർ​​ക്ക് പ​​തി​​ച്ചു ന​​ൽ​​കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു ന​​ട​​പ​​ടി. തൊ​​ഴി​​ലാ​​ളി​​ക​​ൾ തോ​​ട്ട​​ങ്ങ​​ളി​​ൽ പ​​ണി​​യെ​​ടു​​ക്കു​​ന്ന​​വ​​രാ​​ണ്. തൊ​​ഴി​​ൽ ന​​ഷ്ട​​പ്പെ​​ട​​രു​​ത്. മാ​​ത്ര​​വു​​മ​​ല്ല, നാ​​ണ്യ​​വി​​ള​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള തോ​​ട്ട​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ക​​യും വേ​​ണം. ഇ​​തു മു​​ൻ​​നി​​ർ​​ത്തി അഞ്ചിനം തോ​​ട്ട​​ങ്ങ​​ളെ കേ​​ര​​ള ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മ​​ത്തി​​ലെ സെ​​ക്‌ഷ​​ൻ 81 പ്ര​​കാ​​രം ഭൂ​​പ​​രി​​ധി തി​​ട്ട​​പ്പെ​​ടു​​ത്താ​​തെ ഒ​​ഴി​​വ് അ​​നു​​വ​​ദി​​ച്ചു ന​​ൽ​​കി. തോ​​ട്ട​​ക്കാ​​ർ അ​​ത് സം​​ര​​ക്ഷി​​ച്ചു​​പോ​​ന്നി​​രു​​ന്നു.

എ​​ക്സി​​ക്യൂ​​ട്ടീ​​വി​​ന്‍റെ തീ​​രു​​മാ​​ന​​ങ്ങ​​ളെ ജു​​ഡീ​​ഷറി​​യി​​ൽ ചോ​​ദ്യംചെ​​യ്യാ​​മെ​​ന്ന പ​​ഴു​​തു​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി മി​​ച്ച​​ഭൂ​​മി​​യു​​ള്ള ക​​ക്ഷി​​ക​​ൾ രം​​ഗ​​ത്തുവന്നതിനാൽ മി​​ച്ച​​ഭൂ​​മി കേ​​സു​​ക​​ളു​​ണ്ടായി. ​​ആ കേ​​സു​​ക​​ൾ ഇ​​ന്നും അ​​ന​​ന്ത​​മാ​​യി തുടരുന്നു. ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മ​​ത്തി​​നു തു​​ട​​ക്ക​​മി​​ട്ടി​​ട്ട് ആ​​റ​​ര പ​​തി​​റ്റാ​​ണ്ട ് പി​​ന്നി​​ടു​​ന്പോഴും നി​​യ​​മം നി​​ല​​വി​​ലു​​ണ്ടായി​​ട്ട് 53 വ​​ർഷമായിട്ടും ഭൂ​​ര​​ഹി​​ത​​ർ​​ക്ക് ഇ​​നി​​യും കു​​റ്റ​​മ​​റ്റ രൂ​​പ​​ത്തി​​ൽ ഭൂ​​മി ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​ത്ത​​ത് പോ​​രാ​​യ്മ​​യാ​​ണ്. കാ​​ലോ​​ചി​​ത​​മാ​​യ വി​​ധ​​ത്തി​​ൽ ജ​​ന​​ങ്ങ​​ളു​​ടെ താത്പര്യം മ​​ന​​‌​​സി​​ലാ​​ക്കാ​​ൻ ശ്ര​​മി​​ക്കാ​​ത്ത, നാ​​ടി​​ന്‍റെ പൊ​​തുസാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ എ​​ങ്ങ​​നെ​​യാ​​ണെ​​ന്ന് പ​​ഠി​​ക്കാ​​ത്ത, കേ​​വ​​ലം സ​​ർ​​ക്കാ​​ർ ഫ​​യ​​ലു​​ക​​ൾ മാ​​ത്രം ക​​ണ്ടെഴു​​തു​​ന്ന നെ​​ഗ​​റ്റീ​​വ് ചി​​ന്താ​​ഗ​​തി​​ക്കാ​​രാ​​യ സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ൽ എ​​ഴു​​തി​​വി​​ടു​​ന്ന, യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളു​​മാ​​യി പൊ​​തു​​ത്ത​​പ്പെ​​ടാ​​ത്ത നി​​യ​​മ​​ങ്ങ​​ളും ച​​ട്ട​​ങ്ങ​​ളും ഇ​​നി​​യെ​​ങ്കി​​ലും മാ​​റ്റി​​യേ തീ​​രൂ.

ബ്രി​​ട്ടീ​​ഷു​​കാ​​ർ ഇ​​ന്ത്യ ഭ​​രി​​ച്ച​​പ്പോ​​ൾ നിർമിച്ച നിയമങ്ങൾ ആ​​ർ​​ക്കും മ​​ന​​‌​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യും വി​​ധ​​ം വ​​ള​​രെ ല​​ളി​​ത​​മാ​​യി​​ട്ടാ​​ണ് എ​​ഴു​​ത​​പ്പെ​​ട്ട​​ത്. എ​​ന്നാ​​ൽ കേ​​ര​​ള​​ത്തി​​ലു​​ണ്ടാക്കി​​യ നി​​യ​​മ​​ങ്ങ​​ൾ ഒ​​ന്നി​​നു പി​​റ​​കെ ര​​ണ്ട ും മൂ​​ന്നും കൂ​​ട്ടി​​ച്ചേ​​ർ​​ക്ക​​ലും, ഒ​​ഴി​​വാ​​ക്ക​​ലും ന​​ട​​ത്തി ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​മു​​ണ്ടാക്കി ​​നി​​യ​​മ​​സ​​ഭാ സാ​​മാ​​ജി​​ക​​ർക്കു പോ​​ലും പെ​​ട്ടെ​​ന്ന് മ​​ന​​‌​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത വി​​ധ​​ത്തി​​ലാ​​ണ് കൊ​​ണ്ട ുവ​​ന്നു ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. കേ​​ര​​ളം പ​​ട​​ച്ചു​​വി​​ട്ട ഇഎ​​ഫ്എ​​ൽ നി​​യ​​മം മാ​​ത്രം മ​​തി, പ​​ല നി​​യ​​മ​​ങ്ങ​​ളും ജ​​ന​​പ​​ക്ഷ​​ത്ത​​ല്ല എ​​ന്നു തെ​​ളി​​യി​​ക്കാ​​ൻ. ഇ​​പ്പോ​​ഴാ​​ക​​ട്ടെ, വ​​നാ​​തി​​രു​​ക​​ളി​​ലെ ജ​​ന​​വാ​​സ മേഖ​​ല​​ക​​ളി​​ൽ ബ​​ഫ​​ർ സോ​​ണാ​​ക്കു​​മെ​​ന്ന പ്രഖ്യാപനം ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ആ​​ശ​​ങ്ക വ​​ർധിപ്പി​​ച്ചി​​രി​​ക്കു​​ക​​യു​​മാ​​ണ്.

ഇ-​​ഗ​​വേ​​ണൻ‍​സ്

വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മം പോ​​ലു​​ള്ള പ​​രി​​ഷ്കൃ​​ത​​വും പു​​രോ​​ഗ​​മ​​ന​​പ​​ര​​വു​​മാ​​യ നി​​യ​​മ​​ങ്ങ​​ളു​​ണ്ടാക്കി​​യ ഇ​​ന്ത്യ​​യി​​ൽ ഇ-​​ഗ​​വേ​​ണൻ‍​സ്് ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ​​ല്ലോ? അ​​തി​​നാ​​യി എ​​ല്ലാ ത​​ല​​ങ്ങ​​ളി​​ലും നി​​ല​​വി​​ലു​​ള്ള ശാ​​സ്ത്ര-സാ​​ങ്കേ​​തി​​ക സൗ​​ക​​ര്യ​​ങ്ങ​​ളെ ഉ​​പ​​യോ​​ഗി​​ച്ചു ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന് ഗ​​വ​​ണ്‍​മെ​​ന്‍റ് ശ്ര​​മി​ക്കുകയാണ്. എ​​ന്നാ​​ൽ ആ​​ഗ്ര​​ഹി​​ച്ച​​തു​​പോ​​ലെ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ഇ​​നി​​യും ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ഒ​​രു ഭ​​ര​​ണ​​പ​​രി​​ഷ്കാ​​രം ന​​ട​​പ്പാ​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്പോ​​ൾ അ​​തി​​ന്‍റെ ഗു​​ണ​​ഫ​​ലം ഉ​​ണ്ടാക​​ണ​​മെ​​ങ്കി​​ൽ പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ കൃ​​ത്യ​​മാ​​യ പ​​ദ്ധ​​തി​​യു​​ണ്ടാക​​ണം. അ​​തി​​നു​​ ശേ​​ഷമേ ഏ​​തു ത​​ര​​ത്തി​​ലു​​മു​​ള്ള പ​​രി​​ഷ്ക​​ര​​ണ​​വും ന​​ട​​പ്പാ​​ക്കാ​​വൂ. അ​​ല്ലാ​​ത്ത​​പ​​ക്ഷം ‘ഓ​​താ​​ൻ പോ​​യ​​പ്പോ​​ൾ ഉ​​ള്ള​​തും പോ​​യി’ എ​​ന്ന നി​​ല​​യി​​ലാ​​വും പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ൾ.

കോ​​ട​​തി​​വി​​ധി​​ക​​ൾ

വ്യ​​ക്തി​​ക​​ൾ​​ക്കും സം​​ഘ​​ട​​ന​​ക​​ൾ​​ക്കും അ​​വ​​ർ ആ​​ഗ്ര​​ഹി​​ക്കു​​ന്ന നീ​​തി​​ക്കു​​വേ​​ണ്ടി കോ​​ട​​തി​​ക​​ളെ സ​​മീ​​പി​​ക്കാ​​മെ​​ന്ന സൗ​​ക​​ര്യം ന​​മ്മു​​ടെ നാ​​ട്ടി​​ലു​​ണ്ട്. കേ​ര​ള ഹൈ​ക്കോ​ട​തി മു​ന്പാ​കെ ഇ​ടു​ക്കി ജി​ല്ല​യി​ലെ ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി ലാ​ലി ജോ​ർ​ജ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ എ​ട്ട് വി​ല്ലേ​ജു​ക​ളി​ൽ നി​ർ​മാ​ണാ​നു​മ​തി ത​ട​ഞ്ഞ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി ചോ​ദ്യംചെ​യ്തു​ള്ള​താ​യി​രു​ന്നു. ഇ​വ​ർ​ക്കു​വേ​ണ്ട ി കേ​സ് വാ​ദി​ച്ച​ത് അ​ഡ്വ​ക്ക​റ്റ് മാ​ത്യു എ. ​കു​ഴ​ൽ​നാ​ട​നാ​യി​രു​ന്നു. ഇ​ടു​ക്കി ജി​ല്ല​യി​ലെ എ​ട്ട് വി​ല്ലേ​ജു​ക​ളി​ൽ മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​തി​ൽ​നി​ന്നും വ്യ​ത്യ​ാസ​മെ​ന്താ​ണെ​ന്ന നി​ല​യി​ലാ​ണ് കേ​സി​ന്‍റെ വാ​ദം ന​ട​ന്ന​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പൊ​തു വി​ധി​ന്യാ​യ​ത്തി​ൽ കേ​ര​ള​ത്തി​ലെ പ​ട്ട​യ​ഭൂ​മി​ക​ളി​ൽ ത​രം​മാ​റ്റ​ൽ ത​ട​ഞ്ഞു​കൊ​ണ്ട ് ഉ​ത്ത​ര​വാ​യ​ത്. ഇ​തി​നെ​തി​രേ കേ​ര​ളം സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹൈ​ക്കോ​ട​തി വി​ധി​യി​ൽ ഇ​ട​പെ​ടാ​തെ അ​പ്പീ​ൽ പെ​റ്റീ​ഷ​ൻ ത​ള്ളു​ക​യാ​ണു​ണ്ടാ​യ​ത്. ത​ത്ഫ​ല​മാ​യി നി​ർ​മാ​ണാ​വ​ശ്യ​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​നു​മ​തി ന​ൽ​ക​ണ​മെ​ങ്കി​ൽ വി​ല്ലേ​ജ് ഓഫീ​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നി​വാ​ര്യ​മാ​യി. കേ​ര​ള​ത്തി​ൽ പ​ല പേ​രു​ക​ളി​ലും പ​ട്ട​യ​ങ്ങ​ളു​ണ്ട്. ചെ​​റു​​തും വ​​ലു​​തു​​മാ​​യ രേ​​ഖ​​ക​​ളി​​ലെ ചെ​​റി​​യ നി​​ബ​​ന്ധ​​ന​​ക​​ളാ​​ണ് പ​​ല​​പ്പോ​​ഴും കോ​​ട​​തി​​ക​​ളി​​ലും മ​​റ്റും തെ​​റ്റി​​ദ്ധാ​​ര​​ണ​​ക​​ളു​​ണ്ടാക്കു​​ന്ന​​ത്.


ഇ​ടു​ക്കി​യും വ​യ​നാ​ടും

ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കു​ടി​യേ​റ്റ​ങ്ങ​ളെ​ല്ലാം ഒ​രേ കാ​ല​ഘ​ട്ട​ത്തി​ൽ സം​ഭ​വി​ച്ച​ത​ല്ല. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്ത​ത്തു​ട​ർ​ന്നു​ണ്ടാ​യ ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് 1940ക​ളു​ടെ മ​ധ്യ​കാ​ല​ത്ത് ‘ഗ്രോ ​മോ​ർ ഫു​ഡ്’ പ​ദ്ധ​തി തി​രു​വി​താം​കൂ​ർ, മ​ദി​രാ​ശി ഭ​ര​ണാ​ധി​കാ​രി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​തോ​ടൊ​പ്പം വ​യ​നാ​ട്, ഇ​ടു​ക്കി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ജ​ന​ങ്ങ​ളെ വി​ളി​ച്ചു​വ​രു​ത്തി കു​ടി​യി​രു​ത്തി. മേ​ൽ​പ്പ​റ​ഞ്ഞ ജി​ല്ല​ക​ളി​ലേ​ക്ക് നി​ര​വ​ധി കു​ടി​യേ​റ്റ​ങ്ങ​ളു​മു​ണ്ടാ​യി. അ​ക്കാ​ല​ത്തെ അ​ധി​കൃ​ത​രു​ടെ പ്രേ​ര​ണ​യാ​ലും മൗ​ന​സ​മ്മ​ത​ത്തോ​ടെ​യു​മാ​ണ് പ​ല കു​ടി​യേ​റ്റ​ങ്ങ​ളും ഉ​ണ്ടാ​യ​ത്. വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ഹൈ​റേ​ഞ്ച് കോ​ള​നൈ​സേ​ഷ​ൻ സ്കീം, ​വ​യ​നാ​ട് കോ​ള​നൈ​സേ​ഷ​ൻ സ്കീം ​എ​ന്നി​വ ഭ​ര​ണാ​ധി​കാ​രി​ക​ൾ നേ​രി​ട്ടു ന​ട​ത്തി​യ ന​ട​പ​ടി​ക​ളാ​യി​രു​ന്നു. ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും അ​തി​ൽ​പ്പി​ന്നെ കു​ടി​യി​റ​ക്കു​വി​രു​ദ്ധ സ​മി​തി​ക​ൾ ഉ​ണ്ടാ​വു​ക​യും, കൈ​വ​ശ​ക്കാ​ർ അ​വ​കാ​ശ​രേ​ഖ​യു​ള്ള​വ​രാ​യി​ത്തീ​രു​ക​യും ചെ​യ്തു.

ഭൂ​നി​യ​മ​ങ്ങ​ൾ

കൃ​ഷി, തോ​ട്ട​വ്യ​വ​സാ​യം എ​ന്നി​വ​യെ​ല്ലാം ഇ​പ്പോ​ൾ ന​ഷ്ട​ത്തി​ലാ​യി. ക​ഷ്ട​ന​ഷ്ട​ങ്ങ​ളാ​ൽ പൊ​റു​തി​മു​ട്ടി​യ നെ​ൽ​ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽ​നി​ന്നും പി​ന്നോ​ട്ടു പോ​യി. തോ​ട്ട​വ്യ​വ​സാ​യ​ത്തി​നും ഇ​തു​ത​ന്നെ​യാ​ണ് സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​പ്പോ​ൾ തൊ​ഴി​ലു​ട​മ​ക​ളു​ടെ ഏ​ക ആ​ശ്ര​യം. ആ ​നി​ല​യി​ൽ വേ​ണം ഇ​നി​യു​മു​ണ്ടാ​കേ​ണ്ട നി​യ​മ​ങ്ങ​ളെ കാ​ണേ​ണ്ട​ത്. ഭൂ​നി​യ​മ​ങ്ങ​ൾ ഇ​പ്പോ​ഴും കൂ​ടി​ക്കു​ഴ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. തെ​റ്റു​കു​റ്റ​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​താ​ണ് അ​ടി​യാ​ധാ​ര​ങ്ങ​ൾ. മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ ആ​ത്മാ​ർ​ഥ​ത​യോ​ടെ പ​ട്ട​യ​മേ​ള​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. അ​തി​ൽ പ​ല​തും മേ​ള​യ്ക്കു വേ​ണ്ടി​യു​ള്ള മേ​ള​ക​ളാ​യി മാ​റി. എ​ന്നി​രു​ന്നാ​ലും പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക​ത​ന്നെ വേ​ണം.

കെ​ട്ടി​ട​നി​ർ​മാ​ണ നി​രോ​ധ​ന​ത്തി​ലെ 1964, 1993 ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി അ​നി​വാ​ര്യം​ത​ന്ന. കോ​ട​തി​ക​ളും ഗ​വ​ണ്‍​മെ​ന്‍റു​മു​ണ്ടാ​ക്കി​യ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും എ​ന്തു​ത​ന്നെ​യാ​യാ​ലും ആ​യ​തി​ൽ പ​ല​തും കാ​ലാ​നു​സൃ​ത​മ​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ പൊ​ളി​ച്ചെ​ഴു​ത്ത് ന​ട​ന്നേ മ​തി​യാ​കൂ. നി​ല​വി​ലു​ള്ള കെ.​എ​ൽ.​ആ​റി​ലെ 15 ഏ​ക്ക​ർ ഭൂ​പ​രി​ധി​യെ​ന്ന​ത് ഒ​ഴി​വാ​ക്കാ​വു​ന്ന​താ​ണ്. സെ​ക‌്ഷ​ൻ 81 പ്ര​കാ​ര​മു​ള്ള ഒ​ഴി​വ് കി​ട്ടി​യ ഭൂ​മി​യി​ൽ ത​രം മാ​റ്റ​ലും ക്ര​യ​വി​ക്ര​യ സൗ​ക​ര്യ​ങ്ങ​ളും അ​നു​വ​ദി​ക്കേ​ണ്ട​താ​ണ്. വാ​ണി​ജ്യ​പ്രാ​ധാ​ന്യ​മു​ള്ള റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ല​ത്തി​ന്‍റെ (വ​യ​ൽ) ഒ​രു നി​ശ്ചി​ത ദൂ​രം ഫീ​സ് വാ​ങ്ങി ത​രം​മാ​റ്റി നി​ർ​മി​തി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ക​യും ശേ​ഷി​ക്കു​ന്ന വ​യ​ൽ നെ​ൽ​ക്കൃ​ഷി​ക്കു വേ​ണ്ട ി മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന വ്യ​വ​സ്ഥ​യും വേ​ണ്ട​താ​ണ്. നെ​ൽ​വ​യ​ൽ-​ത​ണ്ണീ​ർ​ത്ത​ട നി​യ​മ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​ക, ജ​ന്മി​മാ​രി​ൽ​നി​ന്നോ, അ​വ​രി​ൽ​നി​ന്നു കൈ​മാ​റി​യ​വ​രി​ൽ​നി​ന്നൊ ഭൂ​മി വാ​ങ്ങി ക​ബ​ളി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് അ​വ​കാ​ശ​രേ​ഖ​യി​ൽ കൃ​ത്യ​ത വ​രു​ത്തി ന​ൽ​കു​ക.

അ​നാ​ദാ​യ​ക​ര​മാ​യ​തോ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ നി​മി​ത്തം ഗു​ണ​ക​ര​മ​ല്ലാ​ത്ത​തോ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലോ ത​രം​മാ​റ്റേ​ണ്ടി​വ​ന്നാ​ൽ ആ​യ​ത് മ​തി​യാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അം​ഗീ​ക​രി​ക്കാ​വു​ന്ന​താ​ണ്. പ്ര​ശ്ന​സ​ങ്കീ​ർ​ണ​ങ്ങ​ളാ​യ അ​വ​കാ​ശ​ക്ര​മ​ങ്ങ​ളാ​ലും ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം നി​മി​ത്ത​മു​ണ്ടാ​യ കേ​സു​ക​ളും ക്ര​യ​വി​ക്ര​യ കാ​ര​ണ​ങ്ങ​ളാ​ലു​ള്ള കോ​ട​തി പ്ര​ശ്ന​ങ്ങ​ളും സ​ർ​വ്വേ, റീ​സ​ർ​വ്വേ പ്ര​ശ്ന​ങ്ങ​ളു​മെ​ല്ലാം ചേ​ർ​ത്ത് ഭൂ​നി​യ​മ​ങ്ങ​ൾ ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്നു. അ​തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ​ത​ന്നെ മു​ൻ​കൈ എ​ടു​ക്കു​ന്നു​വെ​ന്ന​ത് ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണ്. പ്ര​ശ്ന​ങ്ങ​ളെ ആ​ഴ​ത്തി​ൽ പ​ഠി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ആ​ർ​ജ​വം കാ​ണി​ക്കു​ക​ത​ന്നെ വേ​ണം. ഒ​രു വി​ല്ലേ​ജി​ൽ ഒ​രാ​ൾ​ക്ക് ഒ​റ്റ ത​ണ്ട​പ്പേ​ർ എ​ന്ന​തു​പോ​ലെ മൂ​ല​നി​യ​മ​ങ്ങ​ളി​ൽ എ​ന്തു​ത​ന്നെ പ​റ​ഞ്ഞാ​ലും പ്ര​യാ​സ​ര​ഹി​ത​മാ​യി ഒ​രു പ​ട്ട​യ​ക്കാ​ര​ന് കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യെ​ടു​ക്കാ​ൻ വി​ധ​ത്തി​ൽ കു​രു​ക്ക​ഴി​ക്ക​ണം. സ്വ​കാ​ര്യ സ്വ​ത്ത​വ​കാ​ശം നി​ല​വി​ലു​ള്ള ന​മ്മു​ടെ നാ​ട്ടി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷി​ച്ചും സം​രം​ഭ​ക​ർ​ക്ക് പ്രോ​ത്സാ​ഹ​ന​വും സം​ര​ക്ഷ​ണ​വും ന​ൽ​കി​യും പു​രോ​ഗ​തി​യു​ടെ വ​ഴി​ത്താ​ര​യി​ൽ ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി മു​ന്നേ​റാം.

(ലേ​ഖ​ക​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സൗ​ത്ത് ഇ​ന്ത്യ​ൻ കോ​ഫീ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.