ഭവന വായപയ്ക്ക് കുറഞ്ഞ പലിശ, ഇൻഫോപാർക്കിനടുത്ത് റെഡി ടു മൂവ് ഫ്‌ളാറ്റുകൾ
കഴിഞ്ഞ പതിനഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ബാങ്കുകൾ ഇപ്പോൾ ഭവന വായ്പകൾക്ക് ഈടാക്കുന്നത്. മികച്ച സിബിൽ സ്‌കോർ ഉള്ളവർക്ക് 6.85 ശതമാനം വരെയുള്ള നിരക്കിൽ ഭവന വായപകൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ വീട് എന്ന സ്വപ്‌നം യാഥാർഥ്യമാക്കാനും നിക്ഷേപമെന്ന നിലയിൽ രണ്ടാമതൊരു വീടോ ഫ്‌ളാറ്റോ സ്വന്തമാക്കാനും ഏറ്റവും മികച്ച അവസരമാണിത്. കൊച്ചിയിൽ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി അന്വേഷിക്കുന്നവർക്ക് താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ച പ്രോജക്ടാണ് ഇൻഫോപാർക്കിനടുത്ത് ഒലിവ് ബിൽഡേഴ്‌സ് നിർമിച്ചിട്ടുള്ള ഒലിവ് കലിസ്റ്റ. ഇടച്ചിറ ജംഗ്ഷനിൽ 8.54 ഏക്കറിൽ നിർമിച്ചിട്ടുള്ള പ്രീമിയം ടൗൺഷിപ്പ് പ്രോജക്ടായ ഒലിവ് കലിസ്റ്റയിൽ ഏതാനും യൂണിറ്റുകൾ മാത്രമേ വിൽപ്പനയ്ക്കുള്ളു.
ഇവ റെഡി ടു മൂവ് അപ്പാർട്ട്മെന്റുകൾ ആയതിനാൽ ജിഎസ്ടി ഇല്ലാതെ ഇപ്പോൾ വാങ്ങാം. ഹോം ലോണിന്റെ കുറഞ്ഞ പലിശ നിരക്കിനോടൊപ്പം ജിഎസ്ടി ഇനത്തിലും പണം ലാഭിക്കാം; കുറഞ്ഞ മുടക്കു മുതലിൽ നിങ്ങൾക്ക് മികച്ചൊരു അപ്പാർട്ട്‌മെന്റ് സ്വന്തമാക്കാം. പലിശ കുറവായതിനാൽ മാസം തോറും തിരിച്ചടയ്‌ക്കേണ്ട തുകയിലും കാര്യമായ കുറവ് ഇപ്പോൾ ലഭിക്കും.

ഒലിവ് കലിസ്റ്റ

കാക്കനാട് ഇൻഫോപാർക്കിനടുത്തായി 8.54 ഏക്കറിൽ ഒലിവ് ബിൽഡേഴ്‌സ് നിർമിച്ചിട്ടുള്ള ടൗൺഷിപ്പ് പ്രോജക്ടാണ് ഒലിവ് കലിസ്റ്റ. ഇതിൽ അഞ്ച് ടവറുകളിലായി 740 അപ്പാർട്ട്മെന്റുകളും 11 ബംഗ്ലാവുകളുമാണുള്ളത്. ഒലിവ് അസ്ട്ര, ഒലിവ് അരിസ്റ്റ, ഒലിവ് അലീറ്റ, ഒലിവ് അലീഷ, ഒലിവ് അന്ന എന്നിവയാണ് ആ അഞ്ച് ടവറുകൾ. ഇക്കൂട്ടത്തിൽ അസ്ട്ര, അരിസ്റ്റ, അലീറ്റ എന്നിവ റെഡി ടു ഒക്യുപൈ ഫ്ളാറ്റുകളാണ്. ഇവയിലെ 2 BHK അപ്പാർട്ട്മെന്റുകളെല്ലാം വിറ്റുകഴിഞ്ഞു. അന്ന, അലീഷ എന്നിവ ഉടൻ നിർമാണം പൂർത്തിയാകുന്ന ടവറുകളാണ്. ഇതിൽ അലീഷയിൽ മാത്രം ഏതാനും 2 BHK അപ്പാർട്ട്മെന്റുകൾ ലഭ്യമാണ്. മറ്റ് നാലെണ്ണത്തിലും 3 BHK അപ്പാർട്ട്മെന്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്.

അഞ്ച് ടവറുകളിലും പാർക്കിംഗിനു പുറമേ 20 നിലകളാണുള്ളത്. 2 BHK അപ്പാർട്ട്മെന്റുകൾ 1339, 1350 സ്‌ക്വയർ ഫീറ്റിലും 3 BHK അപ്പാർട്ട്മെന്റുകൾ 1667, 1772, 1799 സ്‌ക്വയർ ഫീറ്റിലുമാണ് രൂപകൽപ്പന ചെയ്തിയിരിക്കുന്നത്. അന്നയിലും അരിസ്റ്റയിലും അലീറ്റയിലും അസ്ട്രയിലും 160 അപ്പാർട്ട്മെന്റുകളും അലീഷയിൽ 100 അപ്പാർട്ട്മെന്റുകളും ഒരുക്കിയിട്ടുണ്ട്. മനോഹരമായ ലോണും വിവിധതരം പാംട്രീകളും ട്രോപ്പിക്കൽ ഗാർഡനും ഒലിവ് കലിസ്റ്റുടെ മനോഹാരിത വർധിപ്പിക്കുന്ന സവിശേഷതകളാണ്. പല തരം ഫലവൃക്ഷങ്ങളോടു കൂടിയ 80 സെന്റ് വരുന്ന ട്രോപ്പിക്കൽ ഗാർഡനിൽ നടക്കാനും ഇരിക്കാനും ഇടമുണ്ട്. വീടിനോട് ചേർന്നുള്ള തൊടിയിൽ ഇറങ്ങി നടക്കുന്ന പ്രതീതി പകരുന്ന ട്രോപ്പിക്കൽ ഗാർഡൻ, ശുദ്ധജലമുള്ള നാച്വറൽ ലെയ്ക്ക് തുടങ്ങിയ സൗകര്യങ്ങൾ അധികം ഫ്ളാറ്റുകളിൽ ലഭിക്കാൻ ഇടയില്ല.


അമിനിറ്റീസ്

റിക്രിയേഷനു മാത്രമായി 40976 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഏരിയയാണ് ഒലിവ് കലിസ്റ്റ എന്ന ടൗൺഷിപ്പിലുള്ളത്. 15515 സ്‌ക്വയർ ഫീറ്റിൽ ലാൻഡ് സ്‌കേപ്പിംഗ്, 19228 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും ഫൗണ്ടൻ, 10247 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ക്ലബ് ഹൗസ്, 2104 സ്‌ക്വയർ ഫീറ്റിലുള്ള ചിൽഡ്രൻസ് പ്ലേ ഏരിയ, 3243 സ്‌ക്വയർ ഫീറ്റിലുള്ള ബാഡ്മിന്റൺ കോർട്ട്, 1392 സ്‌ക്വയർ ഫീറ്റുള്ള സ്വിമ്മിംഗ് പൂൾ, 1561 സ്‌ക്വയർ ഫീറ്റ് ഡെക് ഏരിയ, മെഡിറ്റേഷൻ ഹാൾ, ഹെൽത് ക്ലബ്, എൽഡേഴ്സ് കോർണർ, ബാർബിക്യൂ ഏരിയ, ആംഫിതീയേറ്റർ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാം ഒലിവ് കലിസ്റ്റയിലുണ്ട്.

ലൊക്കേഷൻ

ഒലിവ് ബിൽഡേഴ്‌സിന്റെ പ്രോജക്ടുകളെല്ലാം അതതു നഗരങ്ങളിലെ സുപ്രധാന ലൊക്കേഷനുകളിലാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. കൊച്ചിയിൽ കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഇടച്ചിറ ജംഗ്ഷനിൽ, ഇൻഫോപാർക്കിന്റെയും സ്മാർട്ട് സിറ്റിയുടെയും തൊട്ടടുത്താണ് ഒലിവ് കലിസ്റ്റ. ഇൻഫോപാർക്കിലേക്ക് ഈ പ്രോജക്ടിൽ നിന്നും വെറും 50 മീറ്റർ ദൂരമേയുള്ളു. വീഗാലാൻഡിലേക്ക് നാല് കിലോമീറ്റർ പോയാൽ മതി. കളക്ട്രേറ്റ്, രാജഗിരി കോളേജ്, മർത്തോമ കോളേജ്, എറണാകുളം മെഡിക്കൽ സെന്റർ, ലുലുമാൾ എന്നിവയെല്ലാം ഇതിനടുത്താണ്.
ഒലിവിന്റെ മറ്റ് പ്രോജക്ടുകൾ

ഭവനനിർമാണരംഗത്ത് 37 വർഷത്തെ പാരമ്പര്യമുള്ള ഒലിവ് ബിൽഡേഴ്സിന് കേരളത്തിൽ, കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും തൃശൂരുമായി ഇപ്പോൾ 11 പ്രോജക്ടുകളുണ്ട്. അക്കൂട്ടത്തിൽ നിർമാണത്തിലിരിക്കുന്നതും നിർമാണം പൂർത്തിയായതുമായ പ്രോജക്ടുകളുണ്ട്. കൊച്ചിയിൽ കാക്കനാട് ഇൻഫോപാർക്കിനടുത്തുള്ള അസ്ട്ര, അരിസ്റ്റ, അലീറ്റ എന്നിവയ്ക്കു പുറമേ, തിരുവനന്തപുരത്ത് ടെക്നോപാർക്കിനടുത്തുള്ള ഒലിവ് ക്രെസിഡയും റെഡി ടു ഒക്യുപൈ ഫ്ളാറ്റുകളാണ്. കൊച്ചിയിൽ കാക്കനാട്ടെ അന്നയും അലീഷയും ഇടപ്പള്ളിയിലെ ഒലിവ് ഇയാന്തയും കോട്ടയത്തെ ഒലിവ് സെലസ്റ്റിനയും ഉടൻ നിർമാണം പൂർത്തിയാകുന്നവയാണ്. ഇടപ്പള്ളിയിലെ ഒലിവ് ഒറാനിയയും തിരുവല്ലയിലെ ഒലിവ് കരിനീനയും നിർമാണം ആരംഭിച്ച പ്രോജക്ടുകളാണ്.

ഉപഭോക്താക്കൾക്ക് ഹൗസിംഗ് ലോൺ എടുക്കുന്നതിനുള്ള എല്ലാ പിന്തുണയും ഒലിവ് ബിൽഡേഴ്സ് നൽകുന്നതാണ്.

Enquiry Form
Name *
 

E-mail *
 

Mobile No. *
 

Query. *