കാഠ്മണ്ഡു: കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റി മേയറായ ബാലെൻ എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷാ നേപ്പാളിൽ പ്രധാനമന്ത്രി സ്ഥാനാർഥിയാകും.
മാർച്ച് അഞ്ചിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കാനുള്ള കരാറിൽ അദ്ദേഹവും രാഷ്ട്രീയ സ്വതന്ത്രത പാർട്ടിയും (ആർഎസ്പി) ഒപ്പുവച്ചു. കെപി ശർമ ഒലി സർക്കാരിന്റെ പതനത്തിനു കാരണമായ ജെൻ സി പ്രക്ഷോഭങ്ങൾ നയിച്ച യുവസംഘങ്ങളെ ഒരൊറ്റ കുടക്കീഴിൽ എത്തിക്കുന്ന നീക്കമായിരിക്കും ഇതെന്ന് വിലയിരുത്തപ്പെടുന്നു.
Tags : Kathmandu mayor Balendra Shah