x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷി​ഗ​ണി​ലെ സി​ന​ഗോ​ഗ് ആ​ക്ര​മ​ണം: ഷി​ക്കാ​ഗോ​യി​ലെ ജൂ​തസ​മൂ​ഹ​വും പോ​ലീ​സും ജാ​ഗ്ര​ത​യി​ൽ


Published: March 13, 2026 12:05 PM IST | Updated: March 13, 2026 12:10 PM IST

ഷി​ക്കാ​ഗോ: മി​ഷി​ഗ​ണി​ലെ വെ​സ്റ്റ് ബ്ലൂം​ഫീ​ൽ​ഡി​ലു​ള്ള 'ടെ​മ്പി​ൾ ഇ​സ്രാ​യേ​ൽ' സി​ന​ഗോ​ഗി​ന് നേ​രെ ന​ട​ന്ന ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സു​ര​ക്ഷാ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ജൂ​ത ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും പ്ര​ത്യേ​ക സു​ര​ക്ഷ ന​ൽ​കാ​നാ​ണ് ഷി​ക്കാ​ഗോ പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മി​ഷി​ഗ​ണി​ലെ പ്ര​ശ​സ്ത​മാ​യ ജൂ​ത ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്ക് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​ന​വു​മാ​യി അ​ക്ര​മി ഇ​ര​ച്ചു​ക​യ​റി​യ​ത്. റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ർ​ത്ത അ​ക്ര​മി, കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു. ലെബനിലെ ഇസ്രയേൽ ആക്രമണത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടയാളാണ് പ്രതി. ഈ ​ആ​ക്ര​മ​ണ​ത്തെ "ജൂ​ത സ​മൂ​ഹ​ത്തി​ന് നേ​രെ ല​ക്ഷ്യം വെ​ച്ചു​ള്ള അ​ക്ര​മം" എ​ന്നാ​ണ് എ​ഫ്.​ബി.​ഐ വി​ശേ​ഷി​പ്പി​ച്ച​ത്.

സി​ന​ഗോ​ഗു​ക​ൾ, ജൂ​ത സ്കൂ​ളു​ക​ൾ, ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഷി​ക്കാ​ഗോ പോ​ലീ​സ് പ​ട്രോ​ളിം​ഗ് വ​ർ​ദ്ധി​പ്പി​ച്ചു. ഷി​ക്കാ​ഗോ​യു​ടെ വ​ട​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളാ​യ ഹൈ​ലാ​ൻ​ഡ് പാ​ർ​ക്ക്, നോ​ർ​ത്ത്ഫീ​ൽ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും അ​തീ​വ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

 

 

 

Tags : Michigan synagogue Chicago's Jewish community

Recent News

Corehub Up