ലണ്ടൻ: ഹോർമുസ് കടലിടുക്ക് തുറക്കാൻ സഖ്യകക്ഷികളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ. എന്നാൽ, ഇത് വിശാലയുദ്ധമായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് തുറക്കാൻ യുഎസിന്റെ സഖ്യകക്ഷികൾ പടക്കപ്പലുകൾ അയയ്ക്കണമെന്ന ട്രംപിന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.
കടൽ മൈനുകൾ കണ്ടെത്താൻ കഴിയുന്ന യുകെയുടെ ഡ്രോണുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് അമേരിക്കയുമായും സഖ്യകക്ഷികളുമായും ബ്രിട്ടൻ ചർച്ച നടത്തുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാൽ,മേഖലയിലേക്കു യുദ്ധക്കപ്പലുകൾ അയയ്ക്കാൻ സാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു. കടലിടുക്ക് തുറക്കാൻ ബ്രിട്ടൻ കൂട്ടായ പ്രായോഗിക പദ്ധതി തേടുകയാണെന്നും അത് എളുപ്പമല്ലെന്നും തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ സ്റ്റാർമർ പറഞ്ഞു.
Tags : Hormuz war keir starmer