x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കയിൽ ആവശ്യമുയരുന്നു


Published: March 11, 2026 12:54 AM IST | Updated: March 11, 2026 12:54 AM IST

ദു​​​​​​​​​ബാ​​​​​​​​​യ്: പതിനൊന്നു ദി​​​​​​​വ​​​​​​​സം പി​​​​​​​ന്നി​​​​​​​ട്ട പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ യു​​​​​​​ദ്ധം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ൽ ആ​​​​​​​വ​​​​​​​ശ്യ​​​​​​​മു​​​​​​​യ​​​​​​​രു​​​​​​​ന്ന​​​​​​​താ​​​​​​​യി റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. ഇ​​​​​​​​റാ​​​​​​​​നു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള യു​​​​​​​​ദ്ധം അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ത​​​​​​​​ന്ത്രം ആ​​​​​​​​വി​​​​​​​​ഷ്‌​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ ട്രം​​​​​​​​പി​​​​​​​​നോ​​​​​​​​ട് അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ ഉ​​​​​​​​പ​​​​​​​​ദേ​​​​​​​​ശ​​​​​​​​ക​​​​​​​​ർ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​താ​​​​​​​​യും റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടു​​​​​​​​ണ്ട്.

യു​​​​​​​​ദ്ധ​​​​​​​​ത്തി​​​​​​​​ന് ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന പൊ​​​​​​​​തു​​​​​​​​ജ​​​​​​​​ന പി​​​​​​​​ന്തു​​​​​​​​ണ കു​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​തും വ​​​​​​​​രാ​​​​​​​​നി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഉ​​​​​​​​ണ്ടാ​​​​​​​​യേ​​​​​​​​ക്കാ​​​​​​​​വു​​​​​​​​ന്ന രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​ടി​​​​​​​​യും ഭ​​​​​​​​യ​​​​​​​​ന്നാ​​​​​​​​ണ് ഈ ​​​​​​​​നീ​​​​​​​​ക്കം. ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മു​​​​​​​​ള്ള അ​​​​​​​​ത്ര​​​​​​​​യും കാ​​​​​​​​ലം യു​​​​​​​​ദ്ധം നീ​​​​​​​​ളു​​​​​​​​മെ​​​​​​​​ന്നു പ​​​​​​​​റ​​​​​​​​ഞ്ഞ ട്രം​​​​​​​​പ് ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​ദി​​​​​​​​വ​​​​​​​​സം യു​​​​​​​​ദ്ധ​​​​​​​​ത്തെ ഹ്ര​​​​​​​​സ്വ​​​​​​​​കാ​​​​​​​​ല​​​​​​​​ത്തേ​​​​​​​​ക്കു​​​​​​​​ള്ള ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യെ​​​​​​​​ന്നാ​​​​​​​​ണു വി​​​​​​​​ശേ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ത്. യു​​​​​​​ദ്ധം തു​​​​​​​ട​​​​​​​ങ്ങി​​​​​​​വ​​​​​​​ച്ച​​​​​​​ത് അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യാ​​​​​​​ണെ​​​​​​​ന്നും അ​​​​​​​തു നി​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത് ത​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണെ​​​​​​​ന്നു​​​​​​​മാ​​​​​​​ണ് ഇ​​​​​​​റാ​​​​​​​ൻ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്.

എ​​​​​​​​​ണ്ണവി​​​​​​​​​ത​​​​​​​​​ര​​​​​​​​​ണം ത‌​​​​​​​​​ട​​​​​​​​​സ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ൽ കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ ശ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​യ ന​​​​​​​​​ട​​​​​​​​​പ​​​​​​​​​ടി സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്ന് ഡോ​​​​​​​​​ണ​​​​​​​​​ൾ​​​​​​​​​ഡ് ട്രം​​​​​​​​​പ് മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ന​​​​​​ൽ​​​കി. ഹോ​​​​​​​​​ർ​​​​​​​​​മു​​​​​​​​​സി​​​​​​​​​ലൂ​​​​​​​​​ടെ​​​​​​​​​യു​​​​​​​​​ള്ള എ​​​​​​​​​ണ്ണ വി​​​​​​​​​ത​​​​​​​​​ര​​​​​​​​​ണം ത​​​​​​​​​ട​​​​​​​​​യാ​​​​​​​​​ൻ ശ്ര​​​​​​​​​മി​​​​​​​​​ച്ചാ​​​​​​​​​ൽ ഇ​​​​​​​​​റാ​​​​​​​​​നുമേൽ നി​​​​​​​​​ല​​​​​​​​​വി​​​​​​​​​ൽ നേ​​​​​​​​​രി​​​​​​​​​ടു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നേ​​​​​​​​​ക്കാ​​​​​​​​​ൾ ക​​​​​​​​​ഠി​​​​​​​​​ന​​​​​​​​​മാ​​​​​​​​​യ പ്ര​​​​​​​​​ത്യാ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​കു​​​​​​​​​മെ​​​​​​​​​ന്ന് ട്രം​​​​​​​​​പ് പ്ര​​​​​​​​​ഖ്യാ​​​​​​​​​പി​​​​​​​​​ച്ചു.

ഈ ​​​​​​​​​ഭീ​​​​​​​​​ഷ​​​​​​​​​ണി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കെ​​​​​​​​​ല്ലാം എ​​​​​​​​​ന്നെ​​​​​​​​​ന്നേ​​​​​​​​​ക്കു​​​​​​​​​മാ​​​​​​​​​യി അ​​​​​​​​​ന്ത്യം കു​​​​​​​​​റി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണെ​​​ന്നും അ​​​​​​​​​തി​​​​​​​​​ന്‍റെ ഫ​​​​​​​​​ല​​​​​​​​​മാ​​​​​​​​​യി എ​​​​​​​​​ണ്ണ​​​​​​​​​വി​​​​​​​​​ല​​​​​​​​​യും വാ​​​​​​​​​ത​​​​​​​​​കവി​​​​​​​​​ല​​​​​​​​​യും കു​​​​​​​​​റ​​​​​​​​​യു​​​​​​​​​മെ​​​​​​​​​ന്നും ട്രം​​​​​​​​​പ് പ​​​​​​​​​റ​​​​​​​​​ഞ്ഞു. “ചി​​​​​​​​​ല തി​​​​​​​​​ന്മ​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു മു​​​​​​​​​ക്തി നേ​​​​​​​​​ടു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നാ​​​​​​​​​യി ഞ​​​​​​​​​ങ്ങ​​​​​​​​​ൾ പ​​​​​​​​​ശ്ചി​​​​​​​​​മേ​​​​​​​​​ഷ്യ​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്കു ​​​​​​പോ​​​​​​​​​യി. അ​​​​​​​​​ത് ഹ്ര​​​​​​​​​സ്വ​​​​​​​​​കാ​​​​​​​​​ല​​​​​​​​​ത്തേ​​​​​​​​​ക്കു​​​​​​​​​ള്ള​​​​​​​​​താ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കും”- ട്രം​​​​​​​​​പ് കൂ​​​​​​​​​ട്ടി​​​​​​​​​ച്ചേ​​​​​​​​​ർ​​​​​​​​​ത്തു.

Tags : United States war West Asia Conflict Middle East War Iran Trump

Recent News

Corehub Up