വാഷിംഗ്ടൺ ഡിസി: ഇസ്ലാമാബാദിൽ യുഎസ്-ഇറാൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
യുഎസ്-ഇറാൻ കൂടിക്കാഴ്ച, ഷെഹ്ബാസ് ഷെരീഫിന്റെയും അസിം മുനീറിന്റെയും "ദയയുള്ളതും വളരെ കഴിവുള്ളതുമായ നേതൃത്വത്തിലൂടെ" നടന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അവർ വളരെ അസാധാരണരായ മനുഷ്യരാണ്. ഇന്ത്യയുമായി ഏറ്റുമുട്ടൽ സംഭവിച്ച് നഷ്ടമായേക്കാമായിരുന്ന 30 മുതൽ 50 ദശലക്ഷം ജീവനുകൾ രക്ഷിച്ചതിന് അവർ എനിക്ക് നിരന്തരം നന്ദി പറയുന്നു.-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
മുൻ ഇന്റലിജൻസ് മേധാവിയായ അസിം മുനീറിനെ തന്റെ "പ്രിയപ്പെട്ട ഫീൽഡ് മാർഷൽ" എന്നാണ് ട്രംപ് പരാമർശിക്കുന്നത്. ഇരുവരും വൈറ്റ്ഹൗസിൽ വച്ച് രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
Tags : Trump Praises Shehbaz Sharif Asim Munir