വാഷിംഗ്ടൺ ഡിസി: യുദ്ധലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് തങ്ങളുടെ സൈന്യം വളരെ അടുത്തെത്തിയെന്നും ഇറാനുമേൽ യുഎസ് വിജയിച്ചു കഴിഞ്ഞെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ നാവിക-വ്യോമ സേനകളെ ഇല്ലാതാക്കിയെന്നും മിസൈൽ ഉത്പാദന കേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞ നിലയിലാണെന്നും ട്രംപ് പറഞ്ഞു.
സൈനികനടപടി അധികം വൈകാതെ അവസാനിപ്പിക്കും. വരുന്ന രണ്ടുമൂന്നാഴ്ച ഇറാനിൽ അതിശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പുനൽകി. എന്നാൽ, അമേരിക്ക സ്ഥിരമായ നാണംകെടലിനും പശ്ചാത്താപത്തിനും കീഴടങ്ങലിനും വിധേയമാകുന്നതുവരെ യുദ്ധം തുടരുമെന്ന് ഇറാൻ സൈന്യം ട്രംപിന് മറുപടിനൽകി. യുഎസ് ഇന്റലിജൻസിന് ഇറാന്റെ സൈനിക-ആയുധ ശേഷിയെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും പരിഹസിച്ചു.
Tags : Trump Iran broken war will continue America