x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം, യു​എ​ഇ വി​മാ​ന സ​ർ​വീ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്കി


Published: March 15, 2026 12:09 PM IST | Updated: March 15, 2026 12:09 PM IST

ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സാ​ഹ​ച​ര്യം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ ഇ​ന്ത്യ​യും ഇ​ൻ​ഡി​ഗോ​യും അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്കി. യു​എ​ഇ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ​ന​ട​പ​ടി.

മാ​ർ​ച്ച് 15ന് ​ദു​ബാ​യ്, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഭൂ​രി​ഭാ​ഗം സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ഡ​ൽ​ഹി - ദു​ബാ​യ് റൂ​ട്ടി​ൽ ഓ​രോ സ​ർ​വീ​സ് മാ​ത്ര​മാ​ണ് ഇ​ന്ന് ന​ട​ത്തു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഇ​ന്ന് അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള അ​ഞ്ച് സ​ർ​വീ​സു​ക​ളും പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി.

ഷാ​ർ​ജ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ (കൊ​ച്ചി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ) നി​ല​വി​ൽ ഷെ​ഡ്യൂ​ൾ പ്ര​കാ​രം തു​ട​രു​മെ​ന്ന് അ​റി​യി​പ്പു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ർ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ നി​ർ​ദ്ദേ​ശ​മു​ണ്ട്.

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ഡാ​ർ സം​വി​ധാ​ന​ത്തി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും ഇ​ത് മേ​ഖ​ല​യി​ലെ വ്യോ​മ​ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചു.

സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് തു​ക പൂ​ർ​ണ​മാ​യും തി​രി​കെ ല​ഭി​ക്കും. അ​ല്ലെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യി മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് ടി​ക്ക​റ്റ് മാ​റ്റാം. ഇ​റാ​നി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ആ​ക്ര​മ​ണം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ്യോ​മ​പാ​ത​ക​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

 

 

 

Tags : UAE flight services canceled

Recent News

Corehub Up