Image for representation
കൊച്ചി: ആലുവയിലെ റിസോര്‍ട്ടില്‍ നടന്ന ഹലോവീന്‍ പാര്‍ട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ കടവന്ത്ര സ്വദേശി അലക്‌സിനെ (21) ആലുവ പൊലിസ് അറസ്റ്റ് ചെയ്തു. 15കാരിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ് എടുത്തത്.
ആലുവ യുസി കോളജിന് സമീപമുള്ള റിസോര്‍ട്ടില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ആഘോഷങ്ങള്‍ക്കിടെ മദ്യസല്‍ക്കാരവും ലഹരി ഉപയോഗവും നടന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
Tags : SexualAssault Rape Assault AttemptedAssault Women POCSO Survivor Victim