പി.എം.എ. സലാം
മലപ്പുറം: മുൻ എംഎൽഎ പി.വി. അൻവറിനെ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. അന്‍വര്‍ അര്‍ഹിക്കുന്ന പദവിയാണോ കെടിഡിസി എന്ന് ചോദിച്ചാല്‍ മറുപടി പറയാനില്ലെന്ന് പി.എം.എ. സലാം പ്രതികരിച്ചു.
പദവിക്ക് വേണ്ടി ഇത്ര ധൃതിപിടിക്കാനായിട്ടില്ലെന്ന് പറഞ്ഞ സലാം ആവശ്യങ്ങള്‍ പറയാന്‍ അതിന്റേതായ വേദികളുണ്ടെന്നും പുറത്ത് കലഹിച്ചിട്ട് കാര്യമില്ലെന്നും വ്യക്തമാക്കി. പരിഗണന കിട്ടിയില്ല എന്ന് പറയാന്‍ മാത്രം സമയം ആയിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
ആര്‍ക്കാണ് ഇവിടെ പരിഗണന ലഭിച്ചത്? ആര്‍ക്കും കിട്ടിയിട്ടില്ല. മുസ്ലിം ലീഗിലെ ഉന്നതരായ പല നേതാക്കള്‍ക്കും പരിഗണന ലഭിച്ചിട്ടില്ല. താന്‍ പോലും ചാര്‍ജെടുത്തിട്ടില്ല. യുഡിഎഫുമായി സഹകരിച്ച് നില്‍ക്കുന്നയാളെന്ന നിലയില്‍ അന്‍വറിനെ പരിഗണിക്കുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷയെന്നും സലാം വ്യക്തമാക്കി.
ഫേസ്ബുക്കിലിട്ടതുകൊണ്ടോ ചാനലുകാരോട് അതൃപ്തി പറഞ്ഞതുകൊണ്ടോ ചാനലുകാര് എന്തെങ്കിലും ചെയര്‍മാന്‍ഷിപ്പ് പദവി കൊടുത്താല്‍ തങ്ങൾക്ക് സന്തോഷമേയുള്ളൂവെന്നും സലാം പരിഹസിച്ചു.
Tags : PVAnvar PMASalam MuslimLeague UDF KTDC