ചെങ്ങന്നൂര്‍: വാടക വീടിനോട് ചേർന്ന പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ. ചെറിയനാട് ചെറുവല്ലൂർ കാവിന്റെ വടക്കേതിൽ നന്തു എസ്. കുമാർ (26) ആണ് പിടിയിലായത്. വെൺമണി പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ചെറിയനാട് ചെറുവല്ലൂർ ഭാഗത്തുള്ള 'ശ്രീ സദനം' എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു നന്തു. ഇയാൾ സ്വന്തം ഉപയോഗത്തിനും വിൽപനയ്ക്കുമായി വീട്ടുപറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തുകയായിരുന്നു.
പറമ്പിൽ നട്ടുപിടിപ്പിച്ചിരുന്ന രണ്ട് കഞ്ചാവ് ചെടികൾക്ക് വെള്ളമൊഴിച്ച് പരിപാലിച്ചുകൊണ്ടിരുന്ന സമയത്താണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : kerala police crime news chengannur alappuzha