കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണെമെന്ന് ആഗ്രഹിച്ചിരുന്നതായി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി. തനിക്കു സീറ്റ് കിട്ടാത്തതിൽ ഒരു കലഹവും പാർട്ടിയിൽ ഉണ്ടാക്കിയില്ല. അവസരങ്ങൾ ഇന്നല്ലെങ്കിൽ നാളെ വരുമെന്നും റിജിലിന്റെ പോസ്റ്റിൽ പറയുന്നു.
എ.കെ.ആന്റണിയെ കണ്ടപ്പോൾ ഇത്തവണ റിജിൽ സഭയിൽ ഉണ്ടാകണമെന്നു താൻ പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹവും പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിൽ മത്സരിച്ചു വിജയിച്ചു.
20 വർഷമായി എൽഡിഎഫ് മാത്രം ജയിക്കുന്ന ആദി കടലായി ഡിവിഷനിലാണ് തനിക്കു പാർട്ടി അവസരം തന്നത്. അവിടെ കോൺഗ്രസ് പാർട്ടിയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് താൻ ജയിച്ചു കയറിയതെന്നും റിജിൽ കുറിച്ചു.
Tags : rijil makkutty FB post