x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് നേ​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ കേ​ര​ള​ത്തി​ന് അ​പ​മാ​നം: മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ന്‍


Published: June 10, 2026 08:30 PM IST | Updated: June 10, 2026 08:30 PM IST

തി​രു​വ​ന​ന്ത​പു​രം: ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് നേ​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ന്‍. ന​ട​ന്‍ സ​ലീം കു​മാ​ര്‍ രോ​ഗ​ബാ​ധി​ത​നാ​യി വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​ഞ്ഞ സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ട​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ല്‍ ക​ലാ​കാ​ര​ന്മാ​രെ ഇ​ത്ത​ര​ത്തി​ല്‍ ആ​ക്ര​മി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന് യോ​ജി​ച്ച​ത​ല്ല. വ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ശ​സ്ത വ്യ​ക്തി​ക​ള്‍ മ​രി​ക്കു​മ്പോ​ള്‍ വീ​ടു​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കു കാ​ര​ണം കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് മ​ര​ണാ​ന​ന്ത​ര ക​ര്‍​മ​ങ്ങ​ള്‍ ചെ​യ്യാ​നോ, പോ​ലീ​സി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി ന​ല്‍​കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തൊ​ന്നും ന​മ്മു​ടെ നാ​ടി​ന്‍റെ സം​സ്‌​കാ​ര​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

 

Tags : Cyber ​​attacks Chief Minister VD Satheesan Latest News

Recent News

Corehub Up