കൊച്ചി: കേരളത്തിൽ വനിതാ മുഖ്യമന്ത്ര വേണമെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിർദേശം പാലിക്കേണ്ടത് സംസ്ഥാനത്തെ നേതാക്കളാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. താക്കോൽ സ്ഥാനത്തേയ്ക്ക് സ്ത്രീകളെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
പുരുഷ കേന്ദ്രീകൃത നേതൃത്വമാണ് നിലവിലുള്ളത് എന്നും, സ്ത്രീകളെ പരിഗണിക്കേണ്ട വിഷയം നേതൃത്വം പരിശോധിക്കണമെന്നും ദീപ്തി വ്യക്തമാക്കി. സ്ത്രീകൾ വോട്ട് ബാങ്ക് മാത്രമല്ല. വനിത മുഖ്യമന്ത്രിക്കും സ്ത്രീ പരിഗണനയ്ക്കും നേതൃത്വം ശ്രമിക്കട്ടെ എന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്നമാണെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വനിതാ മുഖ്യമന്ത്രി കേരളത്തിൽ ചുമതലയേൽക്കുന്നത് താൻ സ്വപ്നം കാണാറുണ്ടെന്നും രാഹുൽ വ്യക്തമാക്കി. യുഡിഎഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയപ്പോളായിരുന്നു രാഹുൽ സ്വപ്നം പങ്കുവച്ചത്.
Tags : assembly election kerala deepthi mary vargheese woman chief minister rahul gandhi