റസിയ
കോഴിക്കോട്: മേലേമുഴിക്കലിൽ താർ ജീപ്പ് ഇടിച്ച് വയോധിക മരിച്ചു. കാൽനടയാത്രക്കാരിയായ റസിയ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Elderly woman dies accident Deepika DeepikaNewspaper NewsUpdate Headlines