x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം; കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ൾ‌​ക്ക് ഇ​ന്ന് അ​വ​ധി


Published: November 28, 2025 03:09 AM IST | Updated: November 28, 2025 03:09 AM IST

കൊ​ച്ചി: കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് (സ്റ്റേ​റ്റ് സി​ല​ബ​സ്) സ്കൂ​ളു​ക​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തെ തു​ട​ർ​ന്നാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വം നാ​ളെ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നാ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സു​ബി​ൻ പോ​ളാ​ണ് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ 16 വേ​ദി​ക​ളി​ലാ​യി ന​ട​ന്നു​വ​രു​ന്ന മേ​ള നാ​ളെ സ​മാ​പി​ക്കും.

 

Tags : ernakulam kochi Kochi Municipal Corporation youth festival

Recent News

Corehub Up