x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തലസ്ഥാനത്തെ കൗൺസിലർമാരുടെ യോഗം വിളിച്ച് ഗവർണർ; ചരിത്രത്തിൽ ആദ്യം


Published: January 9, 2026 03:00 PM IST | Updated: January 9, 2026 03:35 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാരുടെ യോഗം വിളിച്ചു കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ശനിയാഴ്ച വൈകുന്നേരം മൂന്നിന് ലോക്ഭവനിലാണ് യോഗം. തുടർന്ന് ചായസത്കാരവും നടക്കും.

നൂറ് കൗൺസിലർമാരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗം വിളിച്ചു ചേർക്കുന്നത്.

മേയർ വിവി രാജേഷും ബിജെപി കൗൺസിലർമാരും വിരുന്നിൽ പങ്കെടുക്കും. അതേസമയം, കോൺ​ഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കിയിട്ടില്ല.

Tags : Governor meeting Thiruvananthapuram councilors

Recent News

Corehub Up