ദാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ ശ്രീലങ്ക എയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ എയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണെടുത്തത്.
സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്ക്വാദിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ തിലക് വർമയുടെയും മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്. ഗെയ്ക്ക്വാദ് 101 റൺസും തിലക് 60 റൺസുമാണെടുത്തത്. പ്രിയാൻഷ് ആര്യ 32 റൺസും സൂര്യാൻഷ് ഷെഡ്ജെ 26 റൺസും ആയുഷ് ബദോനി 24 റൺസും എടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി മുഹമ്മദ് ഷിറാസ് രണ്ട് വിക്കറ്റ് എടുത്തു. ചമിക കരുണരത്നെ, ഗരുക സാങ്കേത്, വനുജ സഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : india a sri lanka a score odi match