x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ-യു​എ​സ് വ്യാ​പാ​ര​ കരാ​ര്‍: പ​ര​മാ​ധി​കാ​ര​ത്തി​നു നേ​രേ​യു​ള്ള ക​ട​ന്നു​ക​യ​റ്റമെന്ന് സി​പി​എം

സ്വ​​ന്തം ലേ​​ഖ​​ക​​ന്‍
Published: February 9, 2026 03:23 AM IST | Updated: February 9, 2026 03:23 AM IST

ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ-അ​​മേ​​രി​​ക്ക വ്യാ​​പാ​​ര ക​​രാ​​റി​​നെ​​തി​​രേ വി​​മ​​ര്‍​ശ​​ന​​വു​​മാ​​യി സി​​പി​​എം പോ​​ളി​​റ്റ് ബ്യൂ​​റോ. ഇ​​രു രാ​​ജ്യ​​ങ്ങ​​ളും രൂ​​പ​​രേ​​ഖ പ്ര​​ഖ്യാ​​പി​​ച്ച ഇ​​ട​​ക്കാ​​ല ക​​രാ​​റി​​ന്‍റെ വി​​വ​​ര​​ങ്ങ​​ള്‍ ഓ​​രോ​​ന്നാ​​യി പു​​റ​​ത്തു​വ​​രു​​മ്പോ​​ള്‍ അ​​മേ​​രി​​ക്ക​​യ്ക്ക് ഇ​​ന്ത്യ ന​​ല്‍​കി​​യ ഇ​​ള​​വു​​ക​​ള്‍ രാ​​ജ്യ​​ത്തി​​ന്‍റെ കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യെ​​യും സ​​മ്പ​​ദ് വ്യ​​വ​​സ്ഥ​​യെ​​യും പ​​ര​​മാ​​ധി​​കാ​​ര​​ത്തെ​​യും ഗു​​രു​​ത​​ര​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്ന് പോ​​ളി​​റ്റ് ബ്യൂ​​റോ വാ​​ര്‍​ത്താ​​ക്കു​​റി​​പ്പി​​ലൂ​​ടെ ആ​​രോ​​പി​​ച്ചു.

ല​​ഭ്യ​​മാ​​യ വി​​വ​​ര​​ങ്ങ​​ള​​നു​​സ​​രി​​ച്ച് അ​​മേ​​രി​​ക്ക ഇ​​ന്ത്യ​​യി​​ലേ​​ക്ക് ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന പ​​രു​​ത്തി, സോ​​യാ​​ബീ​​ന്‍ എ​​ണ്ണ, മ​​റ്റു ചി​​ല ഭ​​ക്ഷ്യ​​കാ​​ര്‍​ഷി​​ക ഉ​​ത്പന്ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ പൂ​​ജ്യം ആ​​ക്കാ​​ന്‍ കേ​​ന്ദ്രസ​​ര്‍​ക്കാ​​ര്‍ സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത് രാ​​ജ്യ​​ത്തു​​ട​​നീ​​ള​​മു​​ള്ള ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് ആ​​പ്പി​​ള്‍, പ​​രു​​ത്തി, സോ​​യാ​​ബീ​​ന്‍ ക​​ര്‍​ഷ​​ക​​രു​​ടെ ഉ​​പ​​ജീ​​വ​​ന​​മാ​​ര്‍​ഗം ഇ​​ല്ലാ​​താ​​ക്കും.

ന്യൂ​​സി​​ല​​ന്‍​ഡ് പോ​​ലു​​ള്ള രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി നേ​​ര​​ത്തേ ഒ​​പ്പു​​വ​​ച്ച വ്യാ​​പാ​​ര ക​​രാ​​റു​​ക​​ള്‍ നി​​മി​​ത്തം ഹി​​മാ​​ച​​ല്‍ പ്ര​​ദേ​​ശ്, ജ​​മ്മു-​​കാ​​ഷ്മീ​​ര്‍ തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ആ​​പ്പി​​ള്‍ ക​​ര്‍​ഷ​​ക​​ര്‍ ക​ഷ്‌​ട​പ്പെ​​ടു​​ക​​യാ​​ണ്. അ​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള ക​​രാ​​ര്‍ ഈ ​​മേ​​ഖ​​ല​​യെ കൂ​​ടു​​ത​​ല്‍ ത​ക​ർ​ക്കു​​മെ​​ന്നും പി​​ബി ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഇ​​തോ​​ടൊ​​പ്പം ഭ​​ക്ഷ്യ, കാ​​ര്‍​ഷി​​ക ഉ​​ത്്പന്ന​​ങ്ങ​​ള്‍​ക്കു​​ള്ള താ​​രി​​ഫ് ഇ​​ത​​ര ത​​ട​​സ​​ങ്ങ​​ള്‍ നീ​​ക്കം​ചെ​​യ്യാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ സ​​മ്മ​​തി​​ച്ച​​താ​​യും റി​​പ്പോ​​ര്‍​ട്ടു​​ക​​ളു​​ണ്ട്. അ​​ങ്ങ​​നെ സം​​ഭ​​വി​​ച്ചാ​​ല്‍ ഇ​​ന്ത്യ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍​ക്കു​​ള്ള പി​​ന്തു​​ണ​​യും സ​​ബ്‌​​സി​​ഡി​​യും പി​​ന്‍​വ​​ലി​​ക്കു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​കും. ഇ​​ന്ത്യ​​ന്‍ കാ​​ര്‍​ഷി​​ക മേ​​ഖ​​ല കൂ​​ടു​​ത​​ല്‍ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​മെ​​ന്നും പി ​​ബി ആ​​രോ​​പി​​ച്ചു.

റ​​ഷ്യ​​യി​​ല്‍നി​​ന്നു​​ള്ള എ​​ണ്ണ വാ​​ങ്ങ​​ലി​​ല്‍ ഉ​​ള്‍​പ്പെ​​ടെ അ​​മേ​​രി​​ക്ക ഇ​​ന്ത്യ​​യു​​ടെ ന​​യ​​ങ്ങ​​ളി​​ല്‍ ഇ​​ട​​പെ​​ടു​​ന്ന​​ത് രാ​​ജ്യ​​ത്തി​​ന്‍റെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​നു നേ​​രേയു​​ള്ള ആ​​ക്ര​​മ​​ണ​​മാ​​ണ്. അ​​തോ​​ടൊ​​പ്പം പ്ര​​തി​​രോ​​ധ വി​​ത​​ര​​ണ​​ങ്ങ​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​യ​​ത് അ​​ത്യ​​ന്തം അ​​പ​​ല​​പ​​നീ​​യ​​മാ​​ണ്. ഇ​​ത് ഇ​​ന്ത്യ​​യു​​ടെ ത​​ന്ത്ര​​പ​​ര​​മാ​​യ താ​​ത്പ​​ര്യ​​ങ്ങ​​ള്‍​ക്ക് ക്ഷ​​ത​​മേ​​ല്‍​പ്പിക്കും. ക​​രാ​​റി​ന്‍റെ പൂ​​ര്‍​ണ​​രൂ​​പം പു​​റ​​ത്തു​വി​​ടു​​ന്ന​​തോ​​ടൊ​​പ്പം പാ​​ര്‍​ല​​മെ​​ന്‍റി​​ന് മു​​ന്നി​​ല്‍ സ​​മ​​ര്‍​പ്പി​​ക്കാ​​നും കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് സി​​പി​​എം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : India-US trade deal: CPM calls sovereignty

Recent News

Corehub Up