x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ല് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക്  ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ


Published: November 2, 2025 06:49 AM IST | Updated: November 2, 2025 06:54 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളീ​​​യ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി  സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നോ​​​ർ​​​ക്ക റൂ​​​ട്‌​​​സ് വ​​​ഴി ന​​​ട​​​പ്പാ​​​ക്കു​​​ന്ന  സ​​​മ​​​ഗ്ര ആ​​​രോ​​​ഗ്യ അ​​​പ​​​ക​​​ട ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യാ​​​യ  നോ​​​ർ​​​ക്ക കെ​​​യ​​​ർ കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ വ​​​ന്നു. ഒ​​​രു ല​​​ക്ഷ​​​ത്തി ര​​​ണ്ടാ​​​യി​​​ര​​​ത്തി അ​​​ഞ്ഞൂ​​​റ്റി ഇ​​​രു​​​പ​​​ത്തി നാ​​​ല് പ്ര​​​വാ​​​സി  കേ​​​ര​​​ളീ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ ഇ​​​തു​​​വ​​​രെ പ​​​ദ്ധ​​​തി​​​യി​​​ൽ എ​​​ൻ​​​റോ​​​ൾ ചെ​​​യ്തി​​​ട്ടു​​​ണ്ട്.  ഇ​​​തി​​​ലൂ​​​ടെ ഏ​​​ക​​​ദേ​​​ശം നാ​​​ലു ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ  പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക്   ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കും.   

   പ​​​ദ്ധ​​​തി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്  മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ന്യൂ ​​​ഇ​​​ന്ത്യ അ​​​ഷ്വ​​​റ​​​ൻ​​​സ് ഡി​​​ജി​​​എം  ജോ​​​യ്സ് സ​​​തീ​​​ഷ് നോ​​​ർ​​​ക്ക റൂ​​​ട്‌​​​സ് സി​​​ഇ​​​ഒ അ​​​ജി​​​ത് കൊ​​​ള​​​ശേ​​​രി​​​ക്ക് കൈ​​​മാ​​​റി . നോ​​​ർ​​​ക്ക റൂ​​​ട്‌​​​സ് റ​​​സി​​​ഡ​​​ന്‍റ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, വ​​​കു​​​പ്പ് സ്‌​​​പെ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി. ​​​വി. അ​​​നു​​​പ​​​മ ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ്  ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു.​​നോ​​​ർ​​​ക്ക കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി  ഈ ​​​മാ​​​സം  30 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

Tags : Insurance coverage

Recent News

Corehub Up