x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​നി​യി​ല്ല; ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ യോ​ഗ്യ​ന്‍: കെ.​സു​ധാ​ക​ര​ന്‍


Published: March 24, 2026 02:12 PM IST | Updated: March 24, 2026 02:32 PM IST

ക​ണ്ണൂ​ര്‍: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ യോ​ഗ്യ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണെ​ന്ന് കെ.​സു​ധാ​ക​ര​ന്‍ എം​പി. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലേ​യ്ക്ക് ഇ​നി താ​നി​ല്ലെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ത്ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ പി​ന്തി​രി​പ്പി​ക്കാ​ൻ മ​ക​ൻ ഇ​ട​പെ​ട്ടു​വെ​ന്ന വാ​ദം ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ്.

കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം ത​ന്നെ ബ​ന്ധ​പ്പെ​ട്ടു. പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന തീ​രു​മാ​നം താ​ൻ എ​ടു​ക്കി​ല്ലെ​ന്ന് അ​വ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി. ക​ണ്ണൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ടി.​ഒ. മോ​ഹ​ന​നു​മാ​യി ത​നി​ക് ഒ​രു പ്ര​ശ്ന​വു​മി​ല്ല. താ​ൻ സ്ഥാ​നാ​ർ​ഥി ആ​കു​ന്നി​ല്ലെ​ങ്കി​ൽ പ​ക​രം മോ​ഹ​ന​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

ആ ​വാ​ക്ക് പാ​ലി​ച്ചു എ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​ത്. പാ​ർ​ട്ടി​ക്ക​ക​ത്ത് ഒ​രു പ്ര​ശ്ന​വു​മി​ല്ല. യു​ഡി​എ​ഫി​ന് നൂ​റ് സീ​റ്റി​ന​ടു​ത്ത് ല​ഭി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. താ​ൻ ഒ​രി​ക്ക​ലും ബി​ജെ​പി​യി​ലേ​ക്ക് പോ​കി​ല്ല. എ​ല്ലാ​ക്കാ​ല​ത്തും കോ​ൺ​ഗ്ര​സി​നൊ​പ്പം ഉ​റ​ച്ചു നി​ൽ​ക്കും. പേ​രാ​വൂ​രി​ല്‍ സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നായി പോ​കു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

Tags : k. sudhakaran ramesh chennithala udf election

Recent News

Corehub Up