x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലടി സര്‍വകലാശാലയുടെ വാദം തള്ളി; അനുകൂല വിധി കാത്ത് വിദ്യാര്‍ഥികള്‍, ഹര്‍ജി ബുധനാഴ്ച പരിഗണിക്കും

കൊച്ചി ബ്യൂറോ
Published: November 17, 2026 11:30 AM IST | Updated: November 17, 2026 11:30 AM IST

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിരാഹാര സമരം

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ഭേദഗതി വരുത്തിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഭേദഗതി ഹര്‍ജി അംഗീകരിക്കരുതെന്ന സര്‍വകലാശാലയുടെ വാദം കോടതി തള്ളി. ഹര്‍ജിയില്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് വാദം നടക്കും.

കുറ്റങ്ങള്‍ തെളിയിക്കാന്‍ സര്‍വകലാശാലയുടെ പക്കല്‍ തെളിവുകളില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായ കാരണങ്ങള്‍ പറയുന്നില്ലെന്നും ഭേദഗതി ഹര്‍ജിയില്‍ വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്‌ഐആര്‍ കെട്ടിച്ചമച്ചതാണെന്നും കാമ്പസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ഹര്‍ജിയില്‍ പറയുന്നു.

സസ്‌പെന്‍ഷന്‍ കാരണം നഷ്ടമായ ഹാജരും ഇന്‍റേണല്‍ മാര്‍ക്കും അനുവദിക്കണമെന്നും പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതേസമയം, സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ നിരാഹാര സമരം 15 ദിവസം പിന്നിട്ടിരിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്ന വിശ്വാസത്തിലാണ് വിദ്യാര്‍ഥികള്‍.

 

Tags : KaladyUniversity Argument Students Verdict SFI HungerStrike Protest

Recent News

Corehub Up