തിരുവനന്തപുരം: ഇത്തവണ കൂടി അധികാരത്തിൽ എത്താൻ സാധിച്ചില്ലെങ്കിൽ കോൺഗ്രസും യുഡിഎഫും പിരിച്ചുവിടേണ്ടി വരുമെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണം എൽഡിഎഫിനായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കോൺഗ്രസിന്റെ സ്ഥിതി മോശമാണ്. ഇത്തവണ കൂടി അധികാരത്തിൽ എത്തിയില്ലെങ്കിൽ പിരിച്ചുവിടേണ്ടി വരും.
വോട്ട് പെട്ടിയിൽ കിടക്കുകയാണ്. അപ്പോഴാണ് മുഖ്യമന്ത്രിയാരെന്ന ചർച്ച. ഇവരുടെ സ്വഭാവം എന്താണെന്ന് ജനത്തിന് നന്നായറിയാം. രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ ഉണ്ടാകും. ഓടിയൊളിക്കുകയല്ല വേണ്ടത്. ഓടിയൊളിക്കുമെന്ന് പറഞ്ഞയാളെങ്ങനെ 100 സീറ്റുമായി അധികാരത്തിൽ വരുമെന്നും കെ.വി. തോമസ് ചോദിച്ചു.
Tags : assembly election kerala kv thomas udf congress