കണ്ണൂർ: കോർപറേഷനിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർഥി റിജിൽ മാക്കുറ്റി. ആദികടലായി ഡിവിഷനിൽ നിന്നാണ് റിജിൽ മത്സരിച്ചത്. കഴിഞ്ഞ രണ്ടുതവണയും എൽഡിഎഫായിരുന്നു ഇവിടെ വിജയിച്ചിരുന്നത്.
റിജില്‍ മാക്കുറ്റിക്കെതിരെ സിപിഎമ്മും ബിജെപിയും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. ഇതിനെയൊക്കെ മറികടന്നാണ് റിജിലിന്റെ അട്ടിമറി വിജയം.
റിജിൽ മാക്കുറ്റി 1404 വോട്ടും സിപിഐയിലെ എം.കെ ഷാജി 691 വോട്ടും നേടി. എസ്ഡിപിഐയുടെ മുബഷിർ ടി.കെ. 223 വോട്ടും സ്വതന്ത്രനായി മത്സരിച്ച വി. മുഹമ്മദലി 197 വോട്ടും ബിജെപിയുടെ സായൂജ് യു.കെ 143 വോട്ടും നേടി.