x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പോ​ട്ട് ബു​ക്ക് ചെ​യ്യു​ന്ന പ​ല​രും ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നി​ല്ല; പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി

വെബ്ഡെസ്ക്
Published: November 20, 2026 05:41 PM IST | Updated: November 20, 2026 06:56 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ വെ​ർ​ച്വ​ൽ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി ദ​ർ​ശ​ന​ത്തി​ന് ബു​ക്ക് ചെ​യ്യു​ന്ന​വ​രി​ൽ പ​കു​തി​യോ​ളം പേ​ർ മാ​ത്ര​മാ​ണ് സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. സ്പോ​ട്ട് ബു​ക്കിം​ഗ് ന​ട​ത്തു​ന്ന​വ​രി​ൽ പ​ല​രും ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നി​ല്ലെ​ന്നും ഏ​ജ​ൻ​സി​ക​ൾ കൂ​ട്ട​ത്തോ​ടെ ബു​ക്കിം​ഗ് ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ദ​ർ​ശ​ന​ത്തി​നാ​യി 5,000 സ്ലോ​ട്ടു​ക​ൾ കൂ​ടി അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും ഇ​തി​നാ​യി ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. വൈ​കു​ന്നേ​രം നാ​ലു വ​രെ 42,958 പേ​രാ​ണ് സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം 80,000 പേ​ർ​ക്ക് ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 37,000 പേ​ർ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്.

നി​ല​വി​ൽ പ്ര​തി​ദി​നം 80,000 പേ​ർ​ക്കാ​ണ് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി​യു​ള്ള​ത്. ഇ​തി​ൽ 66,000 പേ​ർ​ക്ക് വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി​യും 14,000 പേ​ർ​ക്ക് സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി​യു​മാ​ണ് പ്ര​വേ​ശ​നം. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ വെ​ർ​ച്വ​ൽ ക്യൂ​വി​ലെ മു​ഴു​വ​ൻ സ്ലോ​ട്ടു​ക​ളും ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ഡി​സം​ബ​ർ 25 വ​രെ വെ​ർ​ച്വ​ൽ ക്യൂ​വി​ൽ സ്ലോ​ട്ടു​ക​ൾ ഒ​ഴി​വി​ല്ലാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. എ​ന്നാ​ൽ ബു​ക്ക് ചെ​യ്യു​ന്ന​വ​രി​ൽ പ​കു​തി​യോ​ളം പേ​ർ മാ​ത്ര​മാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. ചി​ല സീ​സ​ണു​ക​ളി​ലെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കു​റ​യാ​റു​ണ്ടെ​ന്നും ബു​ക്ക് ചെ​യ്ത എ​ല്ലാ​വ​രും ദ​ർ​ശ​ന​ത്തി​നെ​ത്ത​ണ​മെ​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം ബു​ക്കിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ ഇ​ട​പെ​ട​ലാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന വാ​ദം ശ​ബ​രി​മ​ല സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ ത​ള്ളി. സാ​ഹ​ച​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags : SabarimalaPilgrimage SabarimalaDarshan VirtualQueue DevaswomBoard Pilgrims

Recent News

Corehub Up