കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര ഒരുക്കുന്ന പ്രിയദര്‍ശിനി ബസ് പദ്ധതിക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
ബസുകളില്‍ തിരക്ക് വര്‍ധിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി പി.ആര്. അഖില, ആറ്റിങ്ങല്‍ സ്വദേശി എ. അഖില എന്നിവര്‍ നല്കിയ ഹര്‍ജികളാണു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് തള്ളിയത്.
ബസപകടങ്ങള്‍ നടക്കുന്നത് തിരക്കു മൂലമാണെന്നു തെളിയിക്കാന്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കെഎസ്ആര്‍ടിസി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Tags : Deepika DeepikaNewspaper BreakingNews Petition against Priyadarshini