സിറിയക് ചാഴികാടന്.
കോട്ടയം: വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് കേരള യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്.
ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിച്ചിട്ടും ഉച്ചഭക്ഷണത്തിനായി അനുവദിക്കുന്ന തുക യഥാസമയം പരിഷ്കരിക്കാത്തത് സ്കൂളുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. വിലക്കയറ്റം മൂലം അനുവദിച്ച തുകയേക്കാള്‍ അധികമായി ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ഈ ബാധ്യത അധ്യാപകരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്.
ഉച്ചഭക്ഷണ പദ്ധതിക്കായി അനുവദിക്കുന്ന തുക നിലവിലെ വിപണിവിലയുമായി ബന്ധപ്പെടുത്തി അടിയന്തരമായി പുതുക്കി നിശ്ചയിക്കണമെന്നും, പ്രധാനാധ്യാപകര്‍ സ്വന്തം പണം മുടക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോകണ്ട സാഹചര്യം ഒഴിവാക്കണമെന്നും യൂത്ത്ഫ്രണ്ട് എം ആവശ്യപ്പെട്ടു.
Tags : School Meal Scheme Crisis Youth Front M Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash