x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡീ​സ​ൽ അ​ടി​ച്ചു​മാ​റ്റി വി​ൽ​പ്പ​ന; മൂ​ന്ന് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് 'പ​ണി​കി​ട്ടി'

വെബ് ഡെസ്ക്
Published: November 14, 2026 09:35 AM IST | Updated: November 14, 2026 09:38 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ​നി​ന്ന് ഡീ​സ​ൽ മോ​ഷ്ടി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ ക​ണ്ണ​ൻ, ശ​ര​ത്, ജ​യേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ പൊ​ലി​സി​ൽ പ​രാ​തി​ ന​ൽ​കി.

കെ​എ​സ്ആ​ർ​ടി​സി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ ഒ​ളി​കാ​മ​റ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ​യാ​ണ് ഡീ​സ​ൽ മോ​ഷ​ണ​ത്തി​ന്‍റെ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. സ​ർ​വീ​സ് ക​ഴി​ഞ്ഞ് ഡി​പ്പോ​യി​ലെ​ത്തു​ന്ന ബ​സു​ക​ളി​ൽ​നി​ന്ന് ഡീ​സ​ൽ ചോ​ർ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ബ​സു​ക​ളു​ടെ മൈ​ലേ​ജ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ​ക്ക് സം​ശ​യം തോ​ന്നി​യ​ത്. 

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ദി​നം 10 മു​ത​ൽ 25 ലി​റ്റ​ർ വ​രെ ഡീ​സ​ൽ ബ​സു​ക​ളി​ൽ​നി​ന്ന് ചോ​ർ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി. ഏ​റെ നാ​ളാ​യി മോ​ഷ​ണം തു​ട​രു​ന്നു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ന്തം കൈ​യി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ച്ചാ​ണ് ബ​സു​ക​ളി​ൽ ര​ഹ​സ്യ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. 

ഇ​തി​ലൂ​ടെ ഡീ​സ​ൽ മോ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ജീ​വ​ന​ക്കാ​രെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ചേ​ർ​ത്ത​ല പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

Tags : Police case DieselTheft Ksrtc Employees Cherthala DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up