തിരുവനന്തപുരം: തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ അതിവേഗ പാതയ്ക്ക് പുതിയ ഡിസൈനുമായി മെട്രോമാൻ ഇ. ശ്രീധരൻ. മൂന്ന് മണിക്കൂർ 20 മിനിറ്റിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് പുതിയ പാത.
സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് ഇ. ശ്രീധരൻ മുന്നോട്ടുവയ്ക്കുന്നത്. അതിവേഗ ലൈനിലേക്ക് പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടുത്തിയിട്ടുണ്ട്. എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക.
തൂണും തുരങ്കവും കൂടുതൽ വരുന്നതിനാൽ ചെലവ് കുറയുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ ആകെ ചെലവ് 54,000 കോടി രൂപയാണ്. ആർആർടിഎസ് നിരക്കിനേക്കാൾ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചാണ് പുതിയ ബദൽ.
പുതുക്കിയ റിപ്പോർട്ട് ഇ. ശ്രീധരൻ ഇന്ന് പുറത്തിറക്കും. മൂന്ന് മാസത്തിനുള്ളിൽ ഫീൽഡ് സർവേ പൂർത്തിയാക്കാനാണ് തീരുമാനം.
Tags : E Sreedharan trivandrum kannur high-speed rail