ഗുർനാം സിംഗ് ചന്തൂനി
പ്ലാച്ചിമട: രാജ്യത്തെ കാർഷികമേഖല പൂർണമായും അമേരിക്കയ്ക്ക് അടിയറ വയ്ക്കുന്ന നിർദിഷ്ട ഇൻഡോ-യുഎസ് വ്യാപാരക്കരാർ ഒപ്പിടാൻ കേന്ദ്രത്തെ അനുവദിക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച നാഷണൽ കണ്‍വീനർ ഗുർനാം സിംഗ് ചന്തൂനി.
ഇന്ത്യയിലെ മുഴുവൻ കർഷകരെയും ഒന്നിച്ചു ചേർത്ത് കരാറിനെതിരേ ശക്തമായ പോരാട്ടം നടത്തും. 25നു ഹരിയാനയിലെ കുരുക്ഷേത്രയിൽ നടക്കുന്ന കർഷക മഹാപഞ്ചായത്ത് ഇൻഡോ-യുഎസ് വ്യാപാരക്കരാറിനെതിരേയുള്ള പ്രക്ഷോഭപരിപാടികൾ പ്രഖ്യാപിക്കുമെന്നും പ്ലാച്ചിമടയിൽ കർഷക മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
മുതലാംതോട് മണി, രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു കുത്തകവിരുദ്ധ പ്രചാരണ ലഘുലേഖ പ്രകാശിപ്പിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ്, കോയന്പത്തൂർ നന്ദകുമാർ, അഡ്വ. ജോണ്‍ ജോസഫ്, ഇസാബിൻ അബ്ദുൾ കരീം, സണ്ണി പൈകട, ജിന്നറ്റ് മാത്യു, റോജർ സെബാസ്റ്റ്യൻ, എസ്. ആരോമൽ, പി.ജെ. ജോണ്‍, ശിവ ഗണേശ്, ഷാജി എഡിഫൈസ്, അബ്ദുൾ റാസിഖ്, സണ്ണി തുണ്ടത്തിൽ, കെ.വി. മുകുന്ദൻ, ഷാജി തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
Tags : Gurnam Singh Chaduni Deepika DeepikaNewspaper BreakingNews Will not allow signing of a trade agreement