x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡ് നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ള്ള​നോ​ട്ട് ശേ​ഖ​രം ക​ണ്ടെ​ത്തി


Published: December 21, 2025 08:03 AM IST | Updated: December 21, 2025 08:03 AM IST

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​ള്ള​നോ​ട്ട് ശേ​ഖ​ര​വും നോ​ട്ടെ​ണ്ണു​ന്ന യ​ന്ത്ര​വും ക​ണ്ടെ​ത്തി. ച​ട്ട​ഞ്ചാ​ൽ ബെ​ണ്ടി​ച്ചാ​ലി​ലെ കെ. ​വി​ജ​യ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ക​ള്ള​നോ​ട്ട് ശേ​ഖ​ര​വും നോ​ട്ടെ​ണ്ണു​ന്ന യ​ന്ത്ര​വും ക​ണ്ടെ​ത്തി​യ​ത്.

2000, 1000 രൂ​പ​ക​ളു​ടെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടൊ​പ്പം പി​ൻ​വ​ലി​ച്ച 500 രൂ​പ​യു​ടെ നോ​ട്ടു​ക​ളും പോ​ലീ​സ് ഇ​വി​ടെ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. വീ​ടി​നോ​ട് ചേ​ർ​ന്ന ഷെ​ഡി​ൽ​നി​ന്നാ​ണ് നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

നി​രോ​ധി​ത നോ​ട്ടി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് വി​വ​രം. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​ക​ളെ പോ​ലീ​സ് ശ​നി​യാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു.

Tags : kerala police crime news kasargodu fake currency

Recent News

Corehub Up