x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടിഞ്ഞാണില്ലാതെ സമൂഹമാധ്യമങ്ങൾ

വി​​​നോ​​​ദ് നെ​​​ല്ല​​​യ്ക്ക​​​ൽ
Published: December 1, 2025 01:17 AM IST | Updated: December 1, 2025 01:17 AM IST


സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ആ​​​വ​​​ശ്യ​​​മെ​​​ന്ന് ഒ​​​രി​​​ക്ക​​​ൽ​​​കൂ​​​ടി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഏ​​​തു​​​വി​​​ധ​​​ത്തി​​​ലും ദു​​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ക​​​ടി​​​ഞ്ഞാ​​​ണി​​​ല്ലാ​​​ത്ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളും ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും മാ​​​റി​​​ക്ക​​​ഴി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ഇ​​​ന്ന​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ ജ​​​ന​​​ത നേ​​​രി​​​ടു​​​ന്ന പ്ര​​​ധാ​​​ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി അ​​​ത് വി​​​ല​​​യി​​​രു​​​ത്തേ​​​ണ്ടി വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പ്ര​​​തി​​​യോ​​​ഗി​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​ധാ​​​ർ​​​മി​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന മ​​​ര​​​കാ​​​യു​​​ധ​​​മാ​​​യും എ​​​ന്തു വ്യാ​​​ജ​​​വും നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​കൊണ്ട്‌ പ്ര​​​ച​​​രി​​​പ്പി​​​ച്ച് ജ​​​ന​​​ല​​​ക്ഷ​​​ങ്ങ​​​ളെ അ​​​ബ​​​ദ്ധ​​​ധാ​​​ര​​​ണ​​​ക​​​ളി​​​ൽ അ​​​ക​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യും മാ​​​ന​​​സി​​​ക വൈ​​​ക​​​ല്യ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ വി​​​ക​​​ല​​​വും വി​​​കൃ​​​ത​​​വു​​​മാ​​​യ ചി​​​ന്ത​​​ക​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ വ​​​ഴി​​​മാ​​​റി​​​യി​​​ട്ട് ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യി.

ഇ​​ക്കാ​​ല​​യ​​ള​​വി​​നു​​ള്ളി​​ൽ ഇ​​​ത്ത​​​രം കു​​​ടി​​​ല ത​​​ന്ത്ര​​​ങ്ങ​​​ളി​​​ൽ കു​​​രു​​​ങ്ങി ത​​​ക​​​ർ​​​ന്നു​​​പോ​​​യ​​​വ​​​രും ജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കേ​​​ണ്ടി വ​​​ന്ന​​​വ​​​രും ഒ​​​ട്ടേ​​​റെ​​​യാ​​​ണ്. ചി​​​ല പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ങ്ങ​​​ളു​​​ടെ വ​​​ക്താ​​​ക്ക​​​ൾ വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​നും അ​​​പ​​​ര​​​വി​​​ദ്വേ​​​ഷം വ​​​ള​​​ർ​​​ത്താ​​​നും നി​​​ര​​​ന്ത​​​ര​​​മാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് അ​​​നേ​​​ക ല​​​ക്ഷ​​​ങ്ങ​​​ളി​​​ൽ അ​​​ബ​​​ദ്ധധാ​​​ര​​​ണ​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടാ​​​നും അ​​​തു വ​​​ള​​​ർ​​​ന്ന് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടാ​​​നും കാ​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കു​​​ന്നു.

രാ​​​ജ്യ​​​ത്തെ​​​മ്പാ​​​ടും ക​​​ലാ​​​പ​​​സ​​​മാ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ നി​​​ര​​​ന്ത​​​രം ഉ​​​ട​​​ലെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നും ഒ​​​ട്ടേ​​​റെ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നും സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ വ​​​ഴി​​​യു​​​ള്ള ആ​​​ശ​​​യ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് മു​​​ഖ്യ പ​​​ങ്കു​​​ണ്ട്.

നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​മി​​​ല്ല!

യാ​​​തൊ​​​രു നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​മി​​​ല്ലാ​​​തെ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളാ​​​ണ് മ​​​റ്റൊ​​​രു വെ​​​ല്ലു​​​വി​​​ളി. ത​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യേ​​​ക ആ​​​ശ​​​യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​നും അ​​​പ​​​ര​​​രെ മോ​​​ശ​​​ക്കാ​​​രാ​​​ക്കി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​നും വ്യാ​​​ജം പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​നും തു​​​ട​​​ങ്ങി കേ​​​വ​​​ലം സാ​​​മ്പ​​​ത്തി​​​ക ല​​​ക്ഷ്യ​​​ങ്ങ​​​ൾ മാ​​​ത്രം മു​​​ന്നി​​​ൽ​​​ക​​​ണ്ടു​​​കൊ​​​ണ്ടു​​​വ​​​രെ തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ലു​​​ക​​​ളും യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ലു​​​ക​​​ളും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു​​​ണ്ട്. ഇ​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​മേ​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളോ അ​​​വ​​​ശ്യ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ​​​പോ​​​ലും ശ​​​രി​​​യാ​​​യ​​​വി​​​ധ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളോ ഇ​​​ല്ലാ​​​ത്ത​​​ത് സാ​​​മൂ​​​ഹി​​​ക ഐ​​​ക്യ​​​ത്തി​​​നും മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​നും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു.

ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​ര​​​മോ​​​ന്ന​​​ത നീ​​​തി​​​പീ​​​ഠ​​​ത്തി​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ന് അ​​​തീ​​​വ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ട്. ഇ​​​ന്ന് നി​​​ല​​​വി​​​ലു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളു​​​ടെ സ്വ​​​യം നി​​​യ​​​ന്ത്ര​​​ണ രീ​​​തി​​​യു​​​ടെ ഫ​​​ല​​​പ്രാ​​​പ്തി​​​യി​​​ൽ ചീ​​​ഫ് ജ​​​സ്‌​​​റ്റീസ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ബെ​​​ഞ്ച് അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ പോ​​​ളി​​​സി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു​​​മാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

ഡി​​​ജി​​​റ്റ​​​ൽ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന് നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും പു​​​തി​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നും പ​​​രി​​​ശ്ര​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ

ഡി​​​ജി​​​റ്റ​​​ൽ പേ​​​ഴ്സ​​​ണ​​​ൽ ഡാ​​​റ്റ പ്രൊ​​​ട്ട​​​ക്‌​​ഷ​​​ൻ ആ​​​ക്ട് (DPDP)2023, ഐ​​​ടി റൂ​​​ൾ​​​സ് (ഭേ​​ദ​​ഗ​​തി) 2021 എ​​​ന്നി​​​വ​​​യാ​​​ണ് ഈ ​​​രം​​​ഗ​​​ത്ത് സ​​​മീ​​​പ​​​കാ​​​ല​​​ത്തു​​​ണ്ടാ​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ. എ​​​ന്നാ​​​ൽ 80 കോ​​​ടി ഇ​​ന്‍റ​​​ർ​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ള്ള, ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗ രാ​​​ജ്യ​​​മാ​​​യ ഇ​​​ന്ത്യ​​​യി​​​ൽ ഈ ​​​നി​​​യ​​​മ​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​കു​​​ന്ന​​​താ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നി​​​ല്ല. ഐ​​​ടി റൂ​​​ൾ​​​സ് 2021 പ്ര​​​കാ​​​രം ഓ​​​ൺ​​​ലൈ​​​ൻ/ ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ പ്ര​​​ത്യേ​​​ക ഉ​​​ദ്യോ​​​ഗ​​​സ്‌​​​ഥ​​​നെ നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള സ്വ​​​യം നി​​​യ​​​ന്ത്രി​​​ത പ​​​രാ​​​തി പ​​​രി​​​ഹാ​​​ര സം​​​വി​​​ധാ​​​നം രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു.

എ​​​ന്നാ​​​ൽ, അ​​​ത്ത​​​ര​​​മൊ​​​രു വ്യ​​​വ​​​സ്ഥ​​​യും അ​​​നു​​​ബ​​​ന്ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​വും ഫ​​​ല​​​ത്തി​​​ൽ യാ​​​തൊ​​​രു മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കും വ​​​ഴി​​​യൊ​​​രു​​​ക്കി​​​യി​​​ട്ടി​​​ല്ല. ഇ​​​വി​​​ടെ ആ​​​വ​​​ശ്യം പൂ​​​ർ​​​ണ​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന, പു​​​തി​​​യ​​​തും ഫ​​​ല​​​പ്ര​​​ദ​​​വു​​​മാ​​​യ ഒ​​​രു നി​​​യ​​​മ ച​​​ട്ട​​​ക്കൂ​​​ട് രൂ​​​പീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ്.

മാ​​​തൃ​​​ക​​​യാ​​​ക്കാം

സോ​​​ഷ്യ​​​ൽ, ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ​​​ക്ക് ക​​​ടി​​​ഞ്ഞാ​​​ണി​​​ല്ലാ​​​തെ വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യം വ​​​ലി​​​യ വി​​​പ​​​ത്തു​​​ക​​​ൾ​​​ക്ക് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്ന് മു​​​ൻ​​​കൂ​​​ട്ടി ക​​​ണ്ട ഒ​​​ട്ടേ​​​റെ ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ വ​​​ള​​​രെ മു​​​മ്പേ​​​ത​​​ന്നെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ നി​​​യ​​​മ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് മാ​​​തൃ​​​ക​​​യാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഓ​​​സ്ട്രേ​​​ലി​​​യ, ജ​​​ർ​​​മ​​​നി, സിം​​​ഗ​​​പ്പു​​​ർ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മസം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച​​​താ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

ഇ-​​​സേ​​​ഫ്റ്റി ക​​​മ്മീ​​​ഷ​​​ണ​​​റെ നി​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ മി​​​ക​​​ച്ചൊ​​​രു മാ​​​തൃ​​​ക ആ​​​ദ്യ​​​മാ​​​യി ലോ​​​ക​​​ത്തി​​​ന് ന​​​ൽ​​​കി​​​യ​​​ത്. കേ​​​വ​​​ലം പോ​​​ലീ​​​സ്-​​കോ​​​ട​​​തി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​തീ​​​ത​​​മാ​​​യി ക്രി​​​യാ​​​ത്മ​​​ക​​​വും സ്വ​​​ത​​​ന്ത്ര​​​വു​​​മാ​​​യ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ഇ-​​​സേ​​​ഫ്റ്റി ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ്. POFMA (Protection from Online Falsehoods and Manipulation Act) എ​​​ന്ന നി​​​യ​​​മ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഫേ​​​ക്ക് ന്യൂ​​​സ്, പ്രൊ​​​പ്പ​​​ഗാ​​​ന്ത ന്യൂ​​​സ് തു​​​ട​​​ങ്ങി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ നേ​​​രി​​​ട്ട​​​ത്. നെ​​​റ്റ്‌​​വ​​​ർ​​​ക്ക് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ക്ട് ആ​​​ണ് ജ​​​ർ​​​മ​​​നി​​​യു​​​ടേ​​​ത്. ജ​​​ർ​​​മ​​​നി​​​യു​​​ടെ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​വും വ​​​ള​​​രെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

അ​​​പ​​​ച​​​യ​​​ങ്ങ​​​ൾ​​​ക്ക് വ​​​ഴി​​​യൊ​​​രു​​​ക്കി​​​

സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ, വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​ടെ നി​​​ര​​​ന്ത​​​ര​​​പ്ര​​​ച​​​ര​​​ണ​​​ങ്ങ​​​ൾ, ക​​​ലാ​​​പ​​​ങ്ങ​​​ൾ​​​ക്കു​​​പോ​​​ലും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യും ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളും പ​​​രി​​​ധി​​​വി​​​ട്ട അ​​​വ​​​സ്ഥ​​​ക​​​ളി​​​ലേ​​​ക്ക് വ​​​ഴി​​​മാ​​​റി​​​യി​​​ട്ടും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കാ​​​ത്ത​​​ത് വ​​​ലി​​​യ അ​​​പ​​​ച​​​യ​​​ങ്ങ​​​ൾ​​​ക്ക് വ​​​ഴി​​​യൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ചി​​​ല നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നുണ്ടെ​​​ങ്കി​​​ലും കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ത് സ​​​ഹാ​​​യ​​​ക​​​മാ​​​കാ​​​ത്ത​​​ത് ഇ​​​ന്ന​​​ത്തെ ദു​​​ര​​​വ​​​സ്ഥ​​​യാ​​​ണ്.

സോ​​​ഷ്യ​​​ൽ, ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ വ​​​ഴി​​​വി​​​ട്ട രീ​​​തി​​​ക​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​ലെ എ​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള​​​വ​​​രെ​​​യും അ​​​ത്യ​​​ന്തം രൂ​​​ക്ഷ​​​മാ​​​യ രീ​​​തി​​​യി​​​ൽ സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു​​​ണ്ട്. കൊ​​​ച്ചു​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​വ​​​രെ മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​കേ​​​ണ്ട​​​തു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ പ​​​രി​​​ധി​​​ക​​​ളി​​​ല്ലാ​​​തെ വ​​​ർ​​​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ, കു​​​ടും​​​ബ ത​​​ക​​​ർ​​​ച്ച​​​ക​​​ൾ, ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം, ധ്രു​​​വീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി ​സ​​​മൂ​​​ഹ​​​ത്തി​​​ൽ സം​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​ക്കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം.

ദു​​​ഷ്‌​​​ട​​​ലാക്കിന്​​​ വി​​​രാ​​​മ​​​മു​​​ണ്ടാ​​​ക​​​ണം

ചി​​​ല രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​ന്ധ​​​മാ​​​യ പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന സോ​​​ഷ്യ​​​ൽ, ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ ഹാ​​​ൻ​​​ഡി​​​ലു​​​ക​​​ൾ​​​ക്ക് രാ​​​ഷ്‌​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ൾ പ​​​രി​​​ധി​​​വി​​​ട്ട സ​​​ഹാ​​​യ​​​ങ്ങ​​​ൾ ചെ​​​യ്തു​​​വ​​​രു​​​ന്ന​​​ത് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​പ്രാ​​​പ്തി​​​ക്ക് പ​​​രി​​​ധി​​​ക​​​ൾ നി​​​ശ്ച​​​യി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന​​​തും സം​​​ശ​​​യി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. താ​​​ത്കാ​​​ലി​​​ക​​​മാ​​​യ കാ​​​ര്യ​​​ലാ​​​ഭ​​​ത്തി​​​നു​​​വേ​​​ണ്ടി ഇ​​​ത്ത​​​രം അ​​​നു​​​ബ​​​ന്ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ദു​​​രു​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും ദു​​​ഷ്‌​​​ട​​​ലാ​​​ക്കോ​​​ടെ ആ​​​ശ​​​യ​​​പ്ര​​​ച​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന ശൈ​​​ലി​​​ക്ക് വി​​​രാ​​​മ​​​മു​​​ണ്ടാ​​​ക​​​ണം.

മു​​​ഖ്യ​​​ധാ​​​രാ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും​​പോ​​​ലും സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ ഹാ​​​ൻ​​​ഡി​​​ലു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് വ്യ​​​ക്ത്യാ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ക​​​യും രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് മു​​​ത​​​ലെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കു​​​ള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യും നി​​​യ​​​ന്ത്രി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ട്. ചി​​​ല പ്ര​​​ത്യേ​​​ക​​ത​​​രം ക​​​ണ്ട​​​ന്‍റു​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന അ​​​മി​​​ത പ്ര​​​ചാ​​​ര​​​വും അ​​​വ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന സ്വാ​​​ധീ​​​ന​​​ങ്ങ​​​ളും പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ക​​​യും നി​​​യ​​​ന്ത്രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും വേ​​​ണം.

പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ഏ​​​തൊ​​​രു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നും പ്രാ​​​പ്യ​​​വും ഫ​​​ല​​​പ്ര​​​ദ​​​വു​​​മാ​​​യ ഒ​​​രു ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ പോ​​​ളി​​​സി​​​യും അ​​​നു​​​ബ​​​ന്ധ നി​​​യ​​​മ നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​ണ് ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ആ​​​വ​​​ശ്യം. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യു​​​ടെ ദു​​​രു​​​പ​​​യോ​​​ഗ സാ​​​ധ്യ​​​ത​​​ക​​​ളും പ​​​ഴു​​​തു​​​ക​​​ളും അ​​​ട​​​ച്ചു​​​കൊ​​​ണ്ടും സ്വ​​​കാ​​​ര്യ​​​ത​​​യും നീ​​​തി​​​യും സ​​​ത്യ​​​സ​​​ന്ധ​​​ത​​​യും ഉ​​​റ​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ടും നി​​​യ​​​മ​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്താ​​​നും അ​​​ത് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കും ക​​​ഴി​​​യേ​​​ണ്ട​​​ത് ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണ്.

Tags : Unbridled social media Supreme Court Central Goverment

Recent News

Corehub Up