x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ബി-​ജി റാം ​ജി: വി​ക​സി​ത ഭാ​ര​ത​ത്തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ട്


Published: December 22, 2025 01:12 AM IST | Updated: December 22, 2025 01:12 AM IST

വി​​​ക്‌​​​സി​​​ത് ഭാ​​​ര​​​ത് @2047 എ​​​ന്ന കാ​​​ഴ്ച​​​പ്പാ​​​ടി​​​ന് അ‌​​​നു​​​സൃ​​​ത​​​മാ​​​ണ് വി​​​ക്‌​​​സി​​​ത് ഭാ​​​ര​​​ത് - ഗ്യാ​​​ര​​​ന്‍റി ഫോ​​​ർ റോ​​​സ്ഗാ​​​ർ ആ​​​ൻ​​​ഡ് ആ​​​ജീ​​​വി​​​ക മി​​​ഷ​​​ൻ (ഗ്രാ​​​മീ​​​ൺ) അ​​​ഥ​​​വാ വി​​​ബി-​​​ജി റാം ​​​ജി നി​​​യ​​​മ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

ഭാ​​​വി​​​യെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ ന​​​യി​​​ക്കു​​​മെ​​​ന്നും പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഗ്രാ​​​മ​​​സ​​​ഭ​​​ക​​​ൾ​​​ക്കും പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്കു​​​മാ​​​യി​​​രി​​​ക്കും സ​​​ർ​​​ക്കാ​​​ർ വ‍്യ​​​ക്ത​​​മാ​​​ക്കി. ഈ ​​​നി​​​യ​​​മം ഗ്രാ​​​മീ​​​ണ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ വേ​​​ത​​​നാ​​​ധി​​​ഷ്ഠി​​​ത തൊ​​​ഴി​​​ലു​​​റ​​​പ്പ് സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 125 ദി​​​വ​​​സ​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കും പ്ര​​സ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ബ‍്യൂ​​റോ ന​​ൽ​​കി​​യ ലേ​​ഖ​​ന​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ൽ ന​​​യ​​​ത്തി​​​ൽ സു​​​പ്ര​​​ധാ​​​ന മാ​​​റ്റ​​​ത്തി​​​നി​​​നാ​​​ണ് ഇ​​​തു​​​വ​​​ഴി തു​​​ട​​​ക്കം കു​​​റി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ശ​​​ക്തീ​​​ക​​​ര​​​ണം, ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന വ​​​ള​​​ർ​​​ച്ച, വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഏ​​​കീ​​​ക​​​ര​​​ണം, സേ​​​വ​​​ന​​​വി​​​ത​​​ര​​​ണ​​​ത്തി​​​ന്റെ പൂ​​​ർ​​​ണ​​​ത എ​​​ന്നി​​​വ മു​​​ന്നോ​​​ട്ട് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ, സ​​​മൃ​​​ദ്ധ​​​വും ക​​​രു​​​ത്തു​​​റ്റ​​​തു​​​മാ​​​യ, സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​മാ​​​യ ഗ്രാ​​​മീ​​​ണ ഇ​​​ന്ത്യ എ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് ഈ ​​​നി​​​യ​​​മ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം.

വെ​​​റു​​​മൊ​​​രു ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​യെ​​​ന്ന​​​തി​​​ലു​​​പ​​​രി, ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലി​​​നെ വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള സം​​​യോ​​​ജി​​​ത മാ​​​ർ​​​ഗ​​​മാ​​​യി മാ​​​റ്റാ​​​നാ​​​ണ് ഈ ​​​നി​​​യ​​​മം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​​ത് ഗ്രാ​​​മീ​​​ണ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ വ​​​രു​​​മാ​​​ന സു​​​ര​​​ക്ഷ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​വും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ആ​​​ധു​​​നി​​​ക​​​മാ​​​ക്കു​​​ക​​​യും ഈ​​​ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​തും ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​വു​​​മാ​​​യ ഗ്രാ​​​മീ​​​ണ ആ​​​സ്തി​​​ക​​​ളു​​​ടെ സൃ​​​ഷ്ടി​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. അ​​​തു​​​വ​​​ഴി സ​​​മ്പ​​​ന്ന​​​വും സ്ഥി​​​ര​​​ത​​​യു​​​ള്ള​​​തു​​​മാ​​​യ ഗ്രാ​​​മീ​​​ണ ഇ​​​ന്ത്യ​​​ക്ക് അ​​​ടി​​​ത്ത​​​റ​​​യി​​​ടു​​​ന്നു.

പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ

• അ​​​വി​​​ദ​​​ഗ്ധ കാ​​​യി​​​കാ​​​ധ്വാ​​​ന​​​ത്തി​​​ന് ത​​​യാ​​​റു​​​ള്ള മു​​​തി​​​ർ​​​ന്ന അം​​​ഗ​​​ങ്ങ​​​ളു​​​ള്ള ഓ​​​രോ ഗ്രാ​​​മീ​​​ണ കു​​​ടും​​​ബ​​​ത്തി​​​നും ഒ​​​രു സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 125 ദി​​​വ​​​സ​​​ത്തെ വേ​​​ത​​​ന​​​ത്തോ​​​ടു കൂ​​​ടി​​​യ തൊ​​​ഴി​​​ൽ ഈ ​​​നി​​​യ​​​മം ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു.

• മു​​​മ്പു​​​ണ്ടാ​​​യി​​​രു​​​ന്ന 100 ദി​​​വ​​​സ​​​മെ​​​ന്ന തൊ​​​ഴി​​​ൽ​​​പ​​​രി​​​ധി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന സു​​​ര​​​ക്ഷ​​​യും വ​​​രു​​​മാ​​​ന സ്ഥി​​​ര​​​ത​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ത് രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യും അ‌​​​ർ​​​ഥ​​​വ​​​ത്താ​​​യും പ​​​ങ്കു​​​ചേ​​​രാ​​​ൻ ഗ്രാ​​​മീ​​​ണ ജ​​​ന​​​ത​​​യെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്നു.

• കൃ​​​ഷി​​​ക്കും ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലി​​​നും തു​​​ല്യ പ​​​രി​​​ഗ​​​ണ​​​ന: വി​​​ത്തു​​​വി​​​ത​​​യ്ക്ക​​​ൽ, വി​​​ള​​​വെ​​​ടു​​​പ്പ് തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന കൃ​​​ഷി കാ​​​ല​​​യ​​​ള​​​വു​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ക​​​ർ​​​ഷ​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഒ​​​രു സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​കെ 60 ദി​​​വ​​​സ​​​ത്തി​​​ൽ ക​​​വി​​​യാ​​​ത്ത ഇ​​​ട​​​വേ​​​ള പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​നി​​​യ​​​മം അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്നു.

• സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യ വേ​​​ത​​​ന വി​​​ത​​​ര​​​ണം: ജോ​​​ലി പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ലോ പ​​​ര​​​മാ​​​വ​​​ധി പ​​​തി​​​ന​​​ഞ്ച് ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ലോ വേ​​​ത​​​നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്നു. നി​​​ശ്ചി​​​ത കാ​​​ല​​​യ​​​ള​​​വി​​​ന​​​പ്പു​​​റം കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, ഷെ​​​ഡ്യൂ​​​ൾ II-ൽ ​​​പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്.

പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ൾ

തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യെ നാ​​​ല് പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സു​​​സ്ഥി​​​ര ആ​​​സ്തി നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി നേ​​​രി​​​ട്ട് ബ​​​ന്ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്നു.

1. ജ​​​ല​​​സു​​​ര​​​ക്ഷ​​​യും ജ​​​ല​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വൃ​​​ത്തി​​​ക​​​ളും

2. പ്ര​​​ധാ​​​ന ഗ്രാ​​​മീ​​​ണ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ

3. ഉ​​​പ​​​ജീ​​​വ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ

4. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​വൃ​​​ത്തി​​​ക​​​ൾ എ​​​ല്ലാ പ്ര​​​വൃ​​​ത്തി​​​ക​​​ളും അ​​​ടി​​​ത്ത​​​ട്ടി​​​ൽ​​​നി​​​ന്നു മു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. കൂ​​​ടാ​​​തെ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടു​​​ന്ന എ​​​ല്ലാ ആ​​​സ്തി​​​ക​​​ളും വി​​​ക്സി​​​ത് ഭാ​​​ര​​​ത് നാ​​​ഷ​​​ണ​​​ൽ റൂ​​​റ​​​ൽ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ സ്റ്റാ​​​ക്കി​​​ലേ​​​ക്ക് സം​​​യോ​​​ജി​​​പ്പി​​​ക്കും. ഇ​​​ത് വ്യ​​​ത്യ​​​സ്ത പ്രാ​​​ദേ​​​ശി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ ഗ്രാ​​​മീ​​​ണ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​പൂ​​​ർ​​​ണ​​​ത ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണ്.

വി​​​കേ​​​ന്ദ്രീ​​​കൃ​​​ത ആ​​​സൂ​​​ത്ര​​​ണം

• എ​​​ല്ലാ പ്ര​​​വൃ​​​ത്തി​​​ക​​​ളും വി​​​ക്സി​​​ത് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​ണ് ഉ​​​ത്ഭ​​​വി​​​ക്കു​​​ന്ന​​​ത്, ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ത്ത പ്ര​​​ക്രി​​​യ​​​ക​​​ളി​​​ലൂ​​​ടെ ത​​​യാ​​​റാ​​​ക്കു​​​ക​​​യും ഗ്രാ​​​മ​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

• ഈ ​​​പ​​​ദ്ധ​​​തി​​​ക​​​ൾ പി​​​എം ഗ​​​തി ശ​​​ക്തി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ദേ​​​ശീ​​​യ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളു​​​മാ​​​യി ഡി​​​ജി​​​റ്റ​​​ലാ​​​യും സ്ഥ​​​ല​​​പ​​​ര​​​മാ​​​യും സം​​​യോ​​​ജി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്നു. വി​​​കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തി, സ​​ർ​​ക്കാ​​രി​​ന്‍റെ സ​​​ർ​​​വ​​​തോ​​​മു​​​ഖ സം​​​യോ​​​ജ​​​നം സാ​​​ധ്യ​​​മാ​​​ക്കു​​​ന്നു.

• ഈ ​​​സം​​​യോ​​​ജി​​​ത ആ​​​സൂ​​​ത്ര​​​ണ സം​​​വി​​​ധാ​​​നം വ​​​ഴി മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കും പ​​​ദ്ധ​​​തി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ഒ​​​രേ പ്ര​​​വൃ​​​ത്തി​​​ക​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നും പൊ​​​തു​​​മു​​​ത​​​ൽ പാ​​​ഴാ​​​കാ​​​തെ സൂ​​​ക്ഷി​​​ക്കാ​​​നും ഇ​​​തു​​​വ​​​ഴി സാ​​​ധി​​​ക്കും. പ്രാ​​​ദേ​​​ശി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ല്ലാ​​​വ​​​രി​​​ലും എ​​​ത്തി​​​ക്കു​​​ന്ന ‘സാ​​​ച്ചു​​​റേ​​​ഷ​​​ൻ’ അ​​​ധി​​​ഷ്ഠി​​​ത വി​​​ക​​​സ​​​നം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ ഈ ​​​ച​​​ട്ട​​​ക്കൂ​​​ട് സ​​​ഹാ​​​യി​​​ക്കു​​​ന്നു.

പ​​​രി​​​ഷ്ക​​​രി​​​ച്ച സാ​​​മ്പ​​​ത്തി​​​ക ഘ​​​ട​​​ന

• ​നി​​​യ​​​മം കേ​​​ന്ദ്ര​​​പി​​​ന്തു​​​ണ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്നു. നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി സം​​​സ്ഥാ​​​ന ഗ​​​വ​​​ണ്മെ​​ന്‍റു​​​ക​​​ൾ ഇ​​​ത് വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത് പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കും.

• കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും ത​​​മ്മി​​​ൽ 60:40 എ​​​ന്ന അ​​​നു​​​പാ​​​ത​​​ത്തി​​​ലും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ-​​​ഹി​​​മാ​​​ല​​​യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് 90:10 എ​​​ന്ന അ​​​നു​​​പാ​​​ത​​​ത്തി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ല്ലാ​​​ത്ത കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക് 100 ശ​​ത​​മാ​​നം കേ​​​ന്ദ്ര​​​ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ലു​​​മാ​​​ണ് ചെ​​​ല​​​വ് പ​​​ങ്കി​​​ടു​​​ന്ന​​​ത്.

• നി​​​യ​​​മ​​​ത്തി​​ലെ വ​​​കു​​​പ്പു​​​ക​​​ൾ 4(5), 22(4)) എ​​​ന്നി​​​വ​​​യി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന വ​​​സ്തു​​​നി​​​ഷ്ഠ​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി സം​​​സ്ഥാ​​​നം തി​​​രി​​​ച്ചു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ വി​​​ഹി​​​ത​​​ങ്ങ​​​ൾ വ​​​ഴി​​​യാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​ത്. തൊ​​​ഴി​​​ൽ, തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വേ​​​ത​​​നം എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​മാ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പ്ര​​​വ​​​ച​​​നാ​​​ത്മ​​​ക​​​ത, സാ​​​മ്പ​​​ത്തി​​​ക അ​​​ച്ച​​​ട​​​ക്കം, മി​​​ക​​​ച്ച ആ​​​സൂ​​​ത്ര​​​ണം എ​​​ന്നി​​​വ ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു.

ക​​​രു​​​ത്തു​​​റ്റ ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ ശേ​​​ഷി

• ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി നീ​​​ക്കി​​​വ​​​യ്ക്കാ​​​വു​​​ന്ന തു​​​ക​​​യു​​​ടെ പ​​​രി​​​ധി ആ​​റു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് ഒ​​മ്പ​​തു ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി. ഇ​​​ത് കൂ​​​ടു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കാ​​​നും അ​​​വ​​​ർ​​​ക്ക് മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​നും സാ​​​ങ്കേ​​​തി​​​ക ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ഫീ​​​ൽ​​​ഡ് ത​​​ല​​​ത്തി​​​ലു​​​ള്ള പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കും. ഇ​​​തു​​​വ​​​ഴി പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി കൈ​​​വ​​​രി​​​ക്കാ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് സാ​​​ധി​​​ക്കും.

തൊ​​​ഴി​​​ലു​​​റ​​​പ്പും തൊ​​​ഴി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​വും

തൊ​​​ഴി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ നി​​​യ​​​മം ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നി​​​ല്ല. നേ​​​രെ​​​മ​​​റി​​​ച്ച്, യോ​​​ഗ്യ​​​രാ​​​യ ഗ്രാ​​​മീ​​​ണ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് കു​​​റ​​​ഞ്ഞ​​​ത് 125 ദി​​​വ​​​സ​​​ത്തെ വേ​​​ത​​​നം ഉ​​​റ​​​പ്പാ​​​യ തൊ​​​ഴി​​​ൽ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഗ​​​വ​​​ണ്മെ​​​ന്‍റി​​​നു വ്യ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത വ​​​കു​​​പ്പ് 5(1) ന​​​ൽ​​​കു​​​ന്നു. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും പ​​​രാ​​​തി പ​​​രി​​​ഹാ​​​ര സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം ഗ്യാ​​​ര​​​ന്‍റി ദി​​​വ​​​സ​​​ങ്ങ​​​ളു​​​ടെ വി​​​പു​​​ലീ​​​ക​​​ര​​​ണം ഈ ​​​അ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ന​​​ട​​​പ്പാ​​​ക്ക​​​ൽ സാ​​​ധ്യ​​​ത​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്നു.

മാ​​​ന​​​ദ​​​ണ്ഡാ​​​ധി​​​ഷ്ഠി​​​ത വി​​​ഹി​​​ത​​​ത്തി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റം ബ​​​ജ​​​റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നും തു​​​ക കൈ​​​മാ​​​റു​​​ന്ന​​​തി​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ്. ഇ​​​ത് തൊ​​​ഴി​​​ൽ ല​​​ഭി​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്നി​​​ല്ല. 4(5) ഉം 22(4) ​​​ഉം വ​​​കു​​​പ്പു​​​ക​​​ൾ തൊ​​​ഴി​​​ൽ അ​​​ല്ലെ​​​ങ്കി​​​ൽ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വേ​​​ത​​​നം ന​​​ൽ​​​കാ​​​നു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത നി​​​ല​​​നി​​​ർ​​​ത്തി, നി​​​യ​​​മാ​​​ധി​​​ഷ്ഠി​​​ത​​​വും പ്ര​​​വ​​​ച​​​നാ​​​ത്മ​​​ക​​​വു​​​മാ​​​യ വി​​​ഹി​​​ത​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു.

വി​​​കേ​​​ന്ദ്രീ​​​ക​​​ര​​​ണ​​​വും പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ പ​​​ങ്കും

​നി​​​യ​​​മം ആ​​​സൂ​​​ത്ര​​​ണ​​​മോ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ലോ കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​ക്കു​​​ന്നി​​​ല്ല. 16 മു​​​ത​​​ൽ 19 വ​​​രെ​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​രം പ​​​ദ്ധ​​​തി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യാ​​​നും, ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നും, മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കാ​​​നു​​​മു​​​ള്ള അ​​​ധി​​​കാ​​​രം അ​​​ത​​​ത് ത​​​ല​​​ങ്ങ​​​ളി​​​ലെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്കും പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും ജി​​​ല്ലാ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കു​​​മാ​​​ണ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ​​ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ട്, പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ സു​​​താ​​​ര്യ​​​ത​​​യും ഏ​​​കോ​​​പ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ മാ​​​ത്ര​​​മാ​​​ണ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​ള്ള സം​​​യോ​​​ജ​​​നം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ലും

നി​​​യ​​​മ​​​പ്ര​​​കാ​​​രം സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഒ​​​രു ത​​​ട​​​സ​​​മ​​​ല്ല, മ​​​റി​​​ച്ച് പ​​​ദ്ധ​​​തി കൂ​​​ടു​​​ത​​​ൽ എ​​​ളു​​​പ്പ​​​മാ​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മാ​​​യാ​​​ണ് വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ബ​​​യോ​​​മെ​​​ട്രി​​​ക് സ്ഥി​​​രീ​​​ക​​​ര​​​ണം, ജി​​​യോ-​​​ടാ​​​ഗിം​​​ഗ്, ത​​​ത്സ​​​മ​​​യ ഡാ​​​ഷ്ബോ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ​​​ധി​​​ഷ്ഠി​​​ത സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ 23 ഉം 24 ​​​ഉം വ​​​കു​​​പ്പു​​​ക​​​ൾ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു. അ​​​തോ​​​ടൊ​​​പ്പം, വ​​​കു​​​പ്പ് 20 ഗ്രാ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലൂ​​​ടെ ന​​​ട​​​ത്തു​​​ന്ന സോ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റു​​​ക​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി, സാ​​​മൂ​​​ഹ്യ​​​മേ​​​ൽ​​​നോ​​​ട്ട​​​വും സു​​​താ​​​ര്യ​​​ത​​​യും ഉ​​​ൾ​​​ക്കൊ​​​ള്ള​​​ലും ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു.

തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വേ​​​ത​​​നം

മു​​​ൻ​​​പ് ന​​​ൽ​​​കി​​​യി​​​രു​​​ന്ന അ​​​വ​​​കാ​​​ശ നി​​​ഷേ​​​ധ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഈ ​​​നി​​​യ​​​മം നീ​​​ക്കം ചെ​​​യ്യു​​​ക​​​യും അ​​​ർ​​​ത്ഥ​​​വ​​​ത്താ​​​യ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ സം​​​ര​​​ക്ഷ​​​ണ​​​മാ​​​യി തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വേ​​​ത​​​നം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. അ​​​പേ​​​ക്ഷ ന​​​ൽ​​​കി നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ തൊ​​​ഴി​​​ൽ ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ, പ​​​തി​​​ന​​​ഞ്ച് ദി​​​വ​​​സ​​​ത്തി​​​ന് ശേ​​​ഷം തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വേ​​​ത​​​നം ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്.

2025-ലെ ​​​വി​​​ക്​​​​സി​​​ത് ഭാ​​​ര​​​ത് - റോ​​​സ്ഗാ​​​ർ ആ​​​ൻ​​​ഡ് ആ​​​ജീ​​​വി​​​ക മി​​​ഷ​​​ൻ (ഗ്രാ​​​മീ​​​ൺ) നി​​​യ​​​മം പാ​​​സാ​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യു​​​ടെ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ പു​​​ന​​​രു​​​ജ്ജീ​​​വ​​​ന​​​ത്തെ​​​യാ​​​ണ് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. നി​​​യ​​​മ​​​പ​​​ര​​​മാ​​​യ തൊ​​​ഴി​​​ലു​​​റ​​​പ്പ് 125 ദി​​​വ​​​സ​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചും, വി​​​കേ​​​ന്ദ്രീ​​​കൃ​​​ത​​​വും ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടു കൂ​​​ടി​​​യ​​​തു​​​മാ​​​യ ആ​​​സൂ​​​ത്ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യും, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യും ഈ ​​​നി​​​യ​​​മം ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യെ പു​​​തി​​​യൊ​​​രു ത​​​ല​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്നു. വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ​​​യും എ​​​ല്ലാ​​​വ​​​രി​​​ലും സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യും ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലി​​​നെ വെ​​​റു​​​മൊ​​​രു പ​​​ദ്ധ​​​തി​​​യെ​​​ന്ന​​​തി​​​ലു​​​പ​​​രി ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന വ​​​ള​​​ർ​​​ച്ച​​​യ്ക്കു​​​മു​​​ള്ള ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ മാ​​​ർ​​​ഗ​​​മാ​​​യി ഈ ​​​നി​​​യ​​​മം മാ​​​റ്റു​​​ന്നു.

Tags : VB-G Ram Ji developed India important step

Recent News

Corehub Up