മ​ണ​മ്പൂ​രി​ന്‍റെ മ​ന​സ​മ്മ​തം തേ​ടി മ​ഹി​ള​ക​ള്‍
Thursday, December 3, 2020 11:55 PM IST
വ​ര്‍​ക്ക​ല: ജി​ല്ലാ​പ്പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്നും ഇ​ട​തു​പ​ക്ഷ​ത്തെ മാ​ത്രം തു​ണ​ച്ചി​ട്ടു​ള്ള മ​ണ​മ്പൂ​ര്‍ ഡി​വി​ഷ​ന്‍ പി​ടി​ക്കാ​ന്‍ ഇ​ത്ത​വ​ണ മ​ഹി​ള​ക​ളു​ടെ മ​ര​ണ​പ്പോ​രാ​ട്ടം. കു​ത്ത​ക സീ​റ്റ് നി​ല​നി​ര്‍​ത്താ​ന്‍ എ​ല്‍​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന വാ​ശി​യോ​ടെ യു​ഡി​എ​ഫും വി​ജ​യം മാ​ത്രം ല​ക്ഷ്യ​മാ​ക്കി ബി​ജെ​പി​യും ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ​തോ​ടെ അ​ങ്കം മു​റു​കി. സി​പി​എം വ​നി​താ​നേ​താ​വ് വി.​പ്രി​യ​ദ​ര്‍​ശി​നി( 44) യാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷീ​ല റോ​ബി​നെ( 56)യാ​ണ് യു​ഡി​എ​ഫ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. മ​ഹി​ളാ​മോ​ര്‍​ച്ച നേ​താ​വ് ജെ.​ഹ​രി​പ്രി​യ( 44) യാ​ണ് ബി​ജെ​പി​യു​ടെ സ്ഥാ​നാ​ര്‍​ഥി.
2015-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി​പി​എ​മ്മി​ലെ എ​സ്.​കൃ​ഷ്ണ​ന്‍​കു​ട്ടി​യാ​ണ് വി​ജ​യി​ച്ച​ത്. 1200 വോ​ട്ടു​ക​ള്‍​ക്കാ​യി​രു​ന്നു വി​ജ​യം. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് 2019 സെ​പ്റ്റം​ബ​റി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. സി​പി​എ​മ്മി​ലെ എ​സ്.​ഷാ​ജ​ഹാ​ന്‍ 1921 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ച് ഇ​ട​തു​കോ​ട്ട നി​ല​നി​ര്‍​ത്തി. ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 60 വാ​ര്‍​ഡു​ക​ളാ​ണ് ഡി​വി​ഷ​നി​ലു​ള്ള​ത്. വെ​ട്ടൂ​രി​ലെ 14-ഉം ​മ​ണ​മ്പൂ​രി​ലെ 16-ഉം ​ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും ചെ​റു​ന്നി​യൂ​രി​ല്‍ മൂ​ന്ന്, നാ​ല് ഒ​ഴി​കെ​യു​ള്ള 12 വാ​ര്‍​ഡു​ക​ളും ഒ​റ്റൂ​രി​ലെ 13-ല്‍ ​ഒ​മ്പ​ത് വാ​ര്‍​ഡു​ക​ളും ക​ര​വാ​ര​ത്തെ ഒ​ന്ന്, ര​ണ്ട്, അ​ഞ്ച്, 17,18, നാ​വാ​യി​ക്കു​ള​ത്തെ 11, 12, 14, 15 വാ​ര്‍​ഡു​ക​ളും ചേ​ര്‍​ന്ന​താ​ണ് മ​ണ​മ്പൂ​ര്‍ ഡി​വി​ഷ​ന്‍.
ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യ വി.​പ്രി​യ​ദ​ര്‍​ശി​നി​യു​ടെ ര​ണ്ടാം മ​ത്സ​ര​മാ​ണ്. ജ​നാ​ധി​പ​ത്യ​മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ വ​ര്‍​ക്ക​ല ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും സി​പി​എം ഒ​റ്റൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. ര​ണ്ടു​ത​വ​ണ ഒ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി​രു​ന്നു. ഒ​റ്റൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ബോ​ര്‍​ഡ് അം​ഗ​മാ​യി​രു​ന്നു. ഹ​രി​ത​കേ​ര​ള​മി​ഷ​ന്‍, കു​ടും​ബ​ശ്രീ, ശു​ചി​ത്വ​മി​ഷ​ന്‍ എ​ന്നി​വ​യു​ടെ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന ഷീ​ലാ റോ​ബി​ന്‍ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ചെ​റു​ന്നി​യൂ​ര്‍ മ​ണ്ഡ​ലം നി​ര്‍​വാ​ഹ​ക​സ​മി​തി​യം​ഗ​മാ​ണ്. ചെ​റു​ന്നി​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗ​വും എ​സ്എ​ന്‍​ഡി​പി ചെ​റു​ന്നി​യൂ​ര്‍ ശാ​ഖ വ​നി​താ ക​ണ്‍​വീ​ന​റു​മാ​ണ്. ചെ​റു​ന്നി​യൂ​ര്‍ കു​ടും​ബ​ശ്രീ മൈ​ക്രോ ഫി​നാ​ന്‍​സ് ക​ണ്‍​വീ​ന​റു​മാ​ണ്. ക​ര്‍​ഷ​ക​യാ​യ ഷീ​ല​യ്ക്ക് ജി​ല്ലാ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ക​ര്‍​ഷ​ക​യ്ക്കു​ള്ള അ​വാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.
മ​ഹി​ളാ​മോ​ര്‍​ച്ച ചെ​റു​ന്നി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ജെ.​ഹ​രി​പ്രി​യ. കു​ടും​ബ​ശ്രീ എ​ഡി​എ​സ് അം​ഗ​മാ​ണ്.
പി​താ​വ് ജ​ഗ​ന്നാ​ഥ​ദാ​സ് ബി​ജെ​പി നേ​താ​വാ​യി​രു​ന്നു. പി​താ​വി​ന്‍റെ പാ​ത പി​ന്തു​ട​ര്‍​ന്നാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. ജി​ല്ലാ​പഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​ദ്യ​മ​ത്സ​ര​ത്തി​നാ​ണി​റ​ങ്ങു​ന്ന​ത്. ബി​കോം ബി​രു​ദ​ധാ​രി​യാ​ണ്. വീ​ട്ട​മ്മ​യാ​യ ഹ​രി​പ്രി​യ ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യു​മാ​ണ്.