പോ​ളിം​ഗ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്ക​ണം
Saturday, December 5, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​നു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പ് നീ​ക്കം ചെ​യ്യ​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ.
മു​നി​സി​പ്പ​ൽ, കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ 100 മീ​റ്റ​ർ പ​രി​ധി​യി​ലും പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ 200 മീ​റ്റ​ർ പ​രി​ധി​യി​ലും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ബൂ​ത്തു​ക​ളോ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളോ സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ല. ഇ​ങ്ങ​നെ​യു​ള്ള​വ ഇ​ന്നു​ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ൾ സ്വ​ന്തം ചെ​ല​വി​ൽ നീ​ക്കം ചെ​യ്യ​ണം. നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ക്കം ചെ​യ്ത് ചെ​ല​വ് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ലേ​ക്കു ചേ​ർ​ക്കും.
ഇ​ത്ത​രം പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം​ചെ​യ്തി​ട്ടു​ണ്ടെ​ന്നു ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.